- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടിനെ സ്നേഹിക്കുന്നവരെല്ലാം കാശ് കൊടുത്ത് കഴിഞ്ഞപ്പോൾ മന്ത്രിമാർ വിദേശത്തേക്ക് പോകുന്നത് ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം അല്ലേ? വിശദമായ കണക്ക് ചോദിച്ചപ്പോൾ എന്തുകൊണ്ട് ഉരുണ്ടു കളിക്കുന്നു? ശബരിമല പ്രശ്നത്തിലെ വിശ്വാസ വിരുദ്ധ നിലപാട് കൂടിയായപ്പോൾ ബഹിഷ്കരണ ആഹ്വാനം തകൃതിയിൽ; പ്രവാസികളോട് കാശ് ചോദിക്കാൻ വിദേശത്തേക്ക് പോകുന്ന മന്ത്രിമാർക്ക് വെറും കയ്യോടെ മടങ്ങേണ്ടി വരുമോ? നാണക്കേട് ഒഴിവാക്കാൻ മുമ്പേ പിരിച്ച കാശൊക്കെ മന്ത്രിമാരുടെ പേരിൽ ചേർക്കാൻ തിരക്കിട്ട ശ്രമം
ലണ്ടൻ: പ്രളയദുരന്തത്തെ അതിജീവിക്കാൻ പ്രവാസി മലയാളികളുടെ സഹായം തേടി മന്ത്രിമാർ ഒക്ടോബർ 17 മുതൽ 21 വരെ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയാണ്. ഗൾഫ് നാടുകളും യൂറോപ്പും ഉൾപ്പെടെ 17 രാജ്യങ്ങളാണ് മന്ത്രിമാർ സന്ദർശിക്കുന്നത്. കോടികൾ ചെലവാക്കിയാണ് യാത്ര. എന്നാൽ കേരളത്തിലെ പ്രളയം തിരിച്ചറിഞ്ഞ് ആവുന്ന സഹായമെല്ലാം മലയാളികൾ സർക്കാരിന് നൽകി കഴിഞ്ഞു. വിദേശത്തെ പ്രവാസി സംഘടനകളും ആവുന്ന സഹായം നൽകി. ഇതിന് ശേഷമാണ് മന്ത്രിമാരുടെ വിദേശ യാത്ര. ഇത് എന്തിനാണെന്ന് ആർക്കും പിടികിട്ടുന്നില്ല. ഓരോ മന്ത്രിമാരും വിദേശത്ത് നിന്ന് കൂടുതൽ തുക എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി എത്തിയത്. ഇക്കാര്യത്തിൽ വിദേശത്തുള്ള മലയാളികളും പ്രതിഷേധത്തിലാണ്. പ്രളയാനന്തര ഫണ്ട് ശേഖരണം തന്നെ ബഹിഷ്‌കരിക്കണമെന്നാണ് ആഹ്വാനം. പ്രളയ ദുരിതാശ്വാസത്തിനു കൂടുതൽ സഹായം തേടി മുഖ്യമന്ത്രിയും മന്ത്രിമാരും ഗൾഫ് , യൂറോപ്പ് , അമേരിക്ക എന്നിവിടങ്ങളിൽ എത്തുന്നത് വലിയ പ്രതീക്ഷകളോടെയാണ് . എന്നാൽ കഴിഞ്ഞ ഏ
ലണ്ടൻ: പ്രളയദുരന്തത്തെ അതിജീവിക്കാൻ പ്രവാസി മലയാളികളുടെ സഹായം തേടി മന്ത്രിമാർ ഒക്ടോബർ 17 മുതൽ 21 വരെ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയാണ്. ഗൾഫ് നാടുകളും യൂറോപ്പും ഉൾപ്പെടെ 17 രാജ്യങ്ങളാണ് മന്ത്രിമാർ സന്ദർശിക്കുന്നത്. കോടികൾ ചെലവാക്കിയാണ് യാത്ര. എന്നാൽ കേരളത്തിലെ പ്രളയം തിരിച്ചറിഞ്ഞ് ആവുന്ന സഹായമെല്ലാം മലയാളികൾ സർക്കാരിന് നൽകി കഴിഞ്ഞു. വിദേശത്തെ പ്രവാസി സംഘടനകളും ആവുന്ന സഹായം നൽകി. ഇതിന് ശേഷമാണ് മന്ത്രിമാരുടെ വിദേശ യാത്ര. ഇത് എന്തിനാണെന്ന് ആർക്കും പിടികിട്ടുന്നില്ല. ഓരോ മന്ത്രിമാരും വിദേശത്ത് നിന്ന് കൂടുതൽ തുക എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി എത്തിയത്. ഇക്കാര്യത്തിൽ വിദേശത്തുള്ള മലയാളികളും പ്രതിഷേധത്തിലാണ്. പ്രളയാനന്തര ഫണ്ട് ശേഖരണം തന്നെ ബഹിഷ്‌കരിക്കണമെന്നാണ് ആഹ്വാനം.
പ്രളയ ദുരിതാശ്വാസത്തിനു കൂടുതൽ സഹായം തേടി മുഖ്യമന്ത്രിയും മന്ത്രിമാരും ഗൾഫ് , യൂറോപ്പ് , അമേരിക്ക എന്നിവിടങ്ങളിൽ എത്തുന്നത് വലിയ പ്രതീക്ഷകളോടെയാണ് . എന്നാൽ കഴിഞ്ഞ ഏതാനും ദിവസമായി കേരളത്തിൽ രൂപം കൊണ്ടിരിക്കുന്ന രാഷ്ട്രീയ , സാമൂഹിക സാഹചര്യങ്ങളുടെ പ്രത്യാഘാതങ്ങൾ വിദേശ മലയാളി സമൂഹത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഇതിന്റെ ഭാഗമായി ഒരു വിഭാഗം ആളുകൾ സഹായം ചോദിച്ചെത്തുന്ന മന്ത്രിമാരോട് മുഖം തിരിക്കുമോ എന്ന ആശങ്കയാണ് സംജാതമായിരിക്കുന്നത് . മാത്രമല്ല , പ്രവാസി സമൂഹത്തിൽ ഇതിനകം തന്നെ കാര്യമായ തോതിൽ പലവിധത്തിൽ പിരിവുകൾ നടന്നു കഴിഞ്ഞതിനാൽ ഇനിയും വലിയൊരു തുകയുടെ ശേഖരണം അത്ര എളുപ്പമായിരിക്കില്ല എന്ന സൂചനയാണ് വിവിധ കേന്ദ്രങ്ങൾ നൽകുന്നത് . പല രാജ്യങ്ങളിലും മന്ത്രിമാരുടെ പരിപാടികൾ സംഘടിപ്പിക്കുന്നത് ഇടതു പക്ഷ ആഭിമുഖ്യമുള്ള സംഘടനകളാണ് എന്നതും പൊതുജന പങ്കാളിത്തത്തിന്റെ കുറവിലേക്ക് വഴി തെളിക്കുന്ന ഘടകമാണ് . ഗൾഫ് രാജ്യങ്ങളിൽ മാത്രമാണ് ഇടതു അനുകൂല സംഘടനകൾക്ക് അല്പമെങ്കിലും വേരോട്ടം എന്നുള്ളത് പൊതുവിൽ മറ്റിടങ്ങളിൽ മന്ത്രിമാരുടെ വരവിനു അനാകര്ഷക സാഹചര്യം ഒരുക്കുന്നുണ്ട് .
ഇത് മന്ത്രിമാർക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രി പോകുന്നത് യുഎഇയിലാണ്. ഇവിടെ നിന്ന് യുഎഇ സർക്കാരിന്റെ കീഴിലെ ട്രസ്റ്റായ ഖലീഫ ട്രസ്റ്റ് 700 കോടി നൽകുമെന്നാണ് പ്രതീക്ഷ. ഇത് യൂസഫലിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉറപ്പാക്കിയിട്ടുണ്ട്. ഇതിന് സമാനമായ തുക കൊണ്ടു വരണമെന്നാണ് മന്ത്രിമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. എന്നാൽ ഇത് തീർത്തും അപ്രയോഗികമാണെന്ന് മന്ത്രിമാർക്ക് അറിയാം. എങ്കിലും മുഖ്യമന്ത്രിയെ എതിർക്കാനാകില്ല. അതിനാൽ പരമാവധി എത്തിച്ച് കഴിവ് തെളിയിക്കാനാണ് മന്ത്രിമാരുടെ നീക്കം. മുഴുവൻ പ്രവാസി സംഘടനകളേയും മന്ത്രിമാർ വിളിക്കുന്നുണ്ട്. ശബരിമല പ്രതിഷേധം കാരണം ഫണ്ട് കൂടുതലായി കിട്ടില്ലെന്ന് അവർക്ക് അറിയാം. അതുകൊണ്ട് തന്നെ സർക്കാർ പ്രഖ്യാപനം എത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകൾ പിരിച്ച തുക മന്ത്രിമാരുടെ കൈയിലെത്തിക്കാനാണ് നീക്കം.
ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ടുമായി എത്തുന്നവർക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ഇതുവരെ അവസരമുണ്ടായിരുന്നു. ആർക്കും ചെക്കുണ്ടെങ്കിൽ ഇത് സാധ്യമാകുമായിരുന്നു. പല പ്രവാസി സംഘടനകളും ചെക്കുമായി കേരളത്തിലെത്തി. എന്നാൽ നിലവിൽ ആരേയും മുഖ്യമന്ത്രി ഇതിന് അനുവദിക്കുന്നില്ല. പ്രവാസി സംഘടനകളോടെല്ലാം മന്ത്രിമാർക്ക് തുക കൈമാറാനാണ് നിർദ്ദേശം. ഇതിലൂടെ എല്ലാ മന്ത്രിമാരുടെ അക്കൗണ്ടിലും കോടികൾ എത്തിയെന്ന് ഉറപ്പിക്കാനാണ് നീക്കം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് മന്ത്രിമാർക്കൊപ്പം പോകുന്നത്. ഐഎഎസുകാരോടും വിദേശ സംഘടനകളുമായി ബന്ധപ്പെട്ട് പരമാവധി പിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പുനർനിർമ്മാണത്തിനുള്ള ധനസമാഹരണമാണ് ഈ ഘട്ടത്തിൽ പ്രധാന വെല്ലുവിളിയെന്നും അതുകൊണ്ടാണ് മന്ത്രിമാർ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു പ്രവാസികളിൽനിന്നു സഹായം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറയുന്നു. ഇതിനകംതന്നെ പ്രവാസികൾ നല്ലതോതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയിട്ടുണ്ട്. പ്രവാസികൾക്കു പുതിയ കേരള സൃഷ്ടിയിൽ മുഖ്യ പങ്ക് വഹിക്കാൻ കഴിയും. ലോകകേരളസഭയിൽ ചർച്ച ചെയ്ത പ്രധാന വിഷയം കേരള വികസനവും പ്രവാസികളുടെ പങ്കാളിത്തവുമായിരുന്നു. പുനർനിർമ്മാണത്തിനുള്ള ധനസമാഹരണ യജ്ഞത്തിൽ ലോകകേരളസഭയുടെ പ്രതിനിധികൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരുടെ കൂടി സഹകരണത്തോടെയാണു വിദേശ രാജ്യങ്ങളിൽനിന്നു ധനസമാഹരണം നടത്തുന്നത്. ഇതിനിടെയാണ് വെല്ലുവിളിയായി ശബരിമല വിഷയമെത്തുന്നത്. ഇതോടെ പ്രവാസ ലോകത്തെ ഹൈന്ദവ സംഘടനകൾ എതിർപ്പ് ശക്തമാക്കി. സ്ത്രീ പ്രവേശനത്തെ പിന്തുണച്ച റിവ്യൂ ഹർജി കൊടുക്കാത്ത സർക്കാരിനെ സഹായിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ഈ കാമ്പൈൻ എല്ലാ രാജ്യത്തും അതി ശക്തമാണ്.
ശബരിമല വിവാദങ്ങളുടെ പേരിൽ സർക്കാരും വിശ്വാസികളും തമ്മിൽ ഏറ്റുമുട്ടാൽ പാതയിൽ നീങ്ങുന്നതോടെ യുകെയിൽ എത്തുന്ന ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ എതിർപ്പും പ്രതിഷേധവും ഏറ്റുവാങ്ങിയേക്കുമെന്ന സൂചനയുണ്ട് . ഇക്കാര്യത്തിൽ ഏതുവിധത്തിൽ പ്രതിഷേധം രേഖപ്പെടുത്തുമെന്നു ശനിയാഴ്ച ബാലാജി ക്ഷേത്രത്തിൽ നടക്കുന്ന വിവിധ ഹിന്ദു സംഘടനകളുടെ പ്രതിനിധികൾ തീരുമാനിക്കും . മന്ത്രിയെ നേരിൽ കണ്ടു പ്രതിഷേധം അറിയിക്കുകയും ധന സഹായ പ്രവർത്തനങ്ങളിൽ നിരുത്സാഹപ്പെടുത്താൻ ഉള്ള പ്രചാരണവും വേണമെന്നു ഒരു വിഭാഗം വിശ്വാസികൾ പറയുമ്പോൾ മറുവിഭാഗം അല്പം കൂടി രൂക്ഷമായ ഭാഷയിൽ കടകംപള്ളിക്കു ''സ്വീകരണം'' നല്കണമെന്ന അഭിപ്രായക്കാരാണ് . പ്രതിഷേധ പ്രകടനമുൾപ്പെടെയുള്ള ''സ്വീകരണമാണ്'' ഈ വിഭാഗത്തിന്റെ ആവശ്യം . എന്നാൽ വിദേശ രാജ്യത്തു എത്തുന്ന ജനപ്രതിനിധിയെ അതിഥിയായി കാണണമെന്ന സമവായ നിർദ്ദേശങ്ങൾ ഉയർത്തിയാണ് കൂടുതൽ പേരും അഭിപ്രായ സ്വരൂപീകരണത്തിനു മുന്നിൽ നിൽക്കുന്നത് .
ലണ്ടൻ , ബിർമിങ്ഹാം , മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ മന്ത്രി എത്തുമ്പോൾ ഏതൊക്കെ സംഘടനകളെ കാണുന്നു എന്നതിൽ വ്യക്തമായ ധാരണ പുറത്തു വന്നിട്ടില്ല . ലോക് കേരള സഭ അംഗങ്ങൾ വിചാരിച്ചിട്ട് പോലും കാര്യമായ തുക സംഘടിപ്പിക്കാനായില്ല എന്ന യാഥാർഥ്യം മുന്നിൽ വച്ച് തന്നെയാണ് കടകംപള്ളി എത്തുന്നത് . പ്രളയ ദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പ്രധാനമായും തുക സ്വരൂപിച്ചിരിക്കുന്നത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ , ലോക് കേരള സഭ അംഗങ്ങൾ , യുക്മയും അംഗ സംഘടനയിലെ ചില അംഗങ്ങളും ചേർന്നാണ് . കാത്തലിക് അസോസിയേഷനുകൾ , സീറോ മലബാർ രൂപതയുടെയും മറ്റു ക്രിസ്ത്യൻ വിശ്വാസ സമൂഹത്തിന്റെയും നെത്ര്വതത്തിൽ പിരിച്ച പണം കൂടുതൽ നാട്ടിൽ നേരിട്ട് വിതരണം ചെയ്യുകയാണ് . പല യുകെ മലയാളി അസോസിയേഷനുകളും വലിയ തോതിലുള്ള ധനസമാഹരണം നടത്തിയിട്ടും വിശ്വാസമില്ലയ്മ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്കാൻ മടിക്കുകയാണ് .
ഇത്തരം സംഘടനകളെ കണ്ടെത്തി ആ തുകയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാൻ കഴിഞ്ഞാൽ പോലും കടകംപള്ളിയുടെ സന്ദർശനം വൻവിജയമായി എന്ന് പറയാൻ കഴിയും. എന്നാൽ ആരൊക്കെ എവിടെയൊക്കെ ധനസമാഹരണം ഏതൊക്കെ ആവശ്യത്തിന് വേണ്ടി നടത്തിയിട്ടുണ്ട് എന്ന പ്രാഥമിക ധാരണ പോലും ഇല്ലാതെയാണ് മന്ത്രിയുടെ വരവ് എന്നതും അദ്ദേഹത്തിന് സമാഹരിക്കാൻ കഴിയുന്ന തുകയുടെ വലിപ്പം സംബന്ധിച്ചു ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട് . പ്രളയത്തിനിടെയാണ് വനംമന്ത്രി കെ രാജു ജർമ്മനിക്ക് പോയത്. അവിടെ നിന്നും സിപിഐ വളരെ കഷ്ടപ്പെട്ടാണ് രാജുവിനെ നാട്ടിൽ തിരിച്ചെത്തിച്ച് മാനം കാത്തത്. ഇതിലും വലിയ നാണക്കേട് ഇത്തവണ ഉണ്ടാകുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിക്കും. 17ന് അബുദാബി, 19നു ദുബായ്, 20നു ഷാർജ, അജ്മൻ, റാസൽഖൈമ, ഉൽമൽ ക്വീൻ, ഫുജൈറ എന്നിവിടങ്ങളിൽ അദ്ദേഹം എത്തും. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവനാണു മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. മന്ത്രി എ.കെ.ബാലൻ നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനൊപ്പം 18നു സൗദിയിലെ ദമാമിലും 20നു ജിദ്ദയിലും എത്തും. മാത്യു ടി.തോമസ് 19നു സൗദിയിലെ റിയാദിലും 21നു നെതർലൻഡ്സിലെ ആംസ്റ്റർഡാമിലും എത്തും. മന്ത്രി എ.സി. മൊയ്തീൻ 19ന് ഒമാനിലെ മസ്‌കത്തിലും 20നു സലാലയിലും എത്തും. കുടുംബശ്രീ ഡയറക്ടർ ഹരികിഷോർ ഒപ്പമുണ്ടാകും. 19ന് കെ.ടി.ജലീൽ ഖത്തറിലെ ദോഹയിലും എം.എം.മണി ബഹ്റൈനിലും ഫണ്ട് ശഖരിക്കും. ഇ.പി. ജയരാജൻ 20നു കുവൈത്ത് സിറ്റിയിലും ഇ.ചന്ദ്രശേഖരൻ 21നു സിംഗപ്പൂരിലും പി.തിലോത്തമൻ 21നു മലേഷ്യയിലെ ക്വാലലംപൂരിലും പര്യടനം നടത്തും. മേഴ്സിക്കുട്ടിയമ്മ സിഡ്നിയിൽ 20നും മെൽബണിൽ 21നും എത്തും. രാമചന്ദ്രൻ കടന്നപ്പള്ളി ന്യൂസിലൻഡിലെ ഓക്ലൻഡ് 21നു സന്ദർശിക്കും.
കടകംപള്ളി സുരേന്ദ്രൻ 21നു ലണ്ടനിലെത്തും. എ.കെ.ശശീന്ദ്രൻ 21നു ജർമനിയിലെ ഫ്രാങ്ക്ഫുർട്ട്, ബെർലിൻ എന്നിവിടങ്ങൾ സന്ദർശിക്കും. അമേരിക്കയിലെ ഫണ്ട് സമാഹരണച്ചുമതല തോമസ് ഐസക്കിനും ജി.സുധാകരനുമാണ്. ഐസക് 20നു ന്യൂയോർക്ക്, ബോസ്റ്റൺ, 21നു ഷിക്കാഗോ. ജി.സുധാകരൻ 19നു വാഷിങ്ടൻ, 20നു ടെക്സസ്, 21നു ഫ്ലോറിഡ എന്നിവിടങ്ങളിൽ എത്തും. വി എസ്.സുനിൽകുമാർ 21നു കാനഡയിലെ ലിവർപൂളിലും ടൊറന്റോയിലും എത്തും. ടി.പി.രാമകൃഷ്ണൻ 17നു ശ്രീലങ്കയിലെ കൊളംബോയിലെത്തും.