- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകയ്‌ക്കെടുത്ത വില്ലകളിലും കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന സ്‌കൂളുകൾ രണ്ട് വർഷത്തിനുള്ളിൽ സ്വന്തം കെട്ടിടത്തിലേക്ക് മാറിയില്ലെങ്കിൽ അടച്ച് പൂട്ടൽ ഉറപ്പ്; സൗദിയിലെ സ്‌കൂളുകൾക്ക് നോട്ടീസ് നല്കി വിദ്യാഭ്യാസ മന്ത്രാലയം
സൗദി അറേബ്യ: വാടകയ്‌ക്കെടുത്ത വില്ലകളിലും കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന സ്‌കൂളുകൾ സ്വന്തം കെട്ടിടത്തിലേക്ക് മാറിയില്ലെങ്കിൽ അടച്ച് പൂട്ടൽ ഉറപ്പാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കി എല്ലാ സ്വകാര്യ, ഇന്റർനാഷണൽ സകൂളുകൾക്കും നോട്ടീസ് നൽകി. രണ്ടു വർഷത്തെ സമയമാണ് നിബന്ധനകൾ പാലിക്കാനായി മന്ത്രാലയം സ്‌കൂളുകൾക്ക് നൽകിയിരിക്കുന്നത്. എല്ലാ സ്‌കൂളുകൾക്കും സ്വന്തമായി കെട്ടിടം ആവശ്യമാണ് എന്നതാണ് മന്ത്രാലയത്തിന്റെ നിബന്ധനകളിൽ പ്രധാനം. വാടകക്ക് എടുത്ത വില്ലകളിലും കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന സ്‌കൂളുകളെ വിദ്യഭ്യാസ സ്ഥാപനമായി കണക്കാക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരം സകൂളുകളുടെ ലൈസൻസുകൾ റദ്ദാക്കുന്നതോടെ അവ അടച്ചു പൂട്ടേണ്ടി വരും. എന്നാൽ സ്‌കൂളുകൾക്ക് കെട്ടിടം പണിയുന്നതിനു ആവശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും വായ്പ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. അതേ സമയം മന്ത്രാലയം നിലപാട് കടുപ്പിച്ചാൽ രാജ്യത്തെ വിദ്യാഭ്യാസ ര
സൗദി അറേബ്യ: വാടകയ്‌ക്കെടുത്ത വില്ലകളിലും കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന സ്‌കൂളുകൾ സ്വന്തം കെട്ടിടത്തിലേക്ക് മാറിയില്ലെങ്കിൽ അടച്ച് പൂട്ടൽ ഉറപ്പാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കി എല്ലാ സ്വകാര്യ, ഇന്റർനാഷണൽ സകൂളുകൾക്കും നോട്ടീസ് നൽകി. രണ്ടു വർഷത്തെ സമയമാണ് നിബന്ധനകൾ പാലിക്കാനായി മന്ത്രാലയം സ്‌കൂളുകൾക്ക് നൽകിയിരിക്കുന്നത്.
എല്ലാ സ്‌കൂളുകൾക്കും സ്വന്തമായി കെട്ടിടം ആവശ്യമാണ് എന്നതാണ് മന്ത്രാലയത്തിന്റെ നിബന്ധനകളിൽ പ്രധാനം. വാടകക്ക് എടുത്ത വില്ലകളിലും കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന സ്‌കൂളുകളെ വിദ്യഭ്യാസ സ്ഥാപനമായി കണക്കാക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരം സകൂളുകളുടെ ലൈസൻസുകൾ റദ്ദാക്കുന്നതോടെ അവ അടച്ചു പൂട്ടേണ്ടി വരും.
എന്നാൽ സ്‌കൂളുകൾക്ക് കെട്ടിടം പണിയുന്നതിനു ആവശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും വായ്പ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. അതേ സമയം മന്ത്രാലയം നിലപാട് കടുപ്പിച്ചാൽ രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്ന് സ്‌കൂൾ ഉടമകൾ വ്യക്തമാക്കുന്നു. മന്ത്രാലയം നൽകിയ സമയം വളരെ
അപര്യാപ്തമാണ്. ഇക്കാര്യം കർശനമായി നടപ്പിലാക്കിയാൽ ആയിരക്കണക്കിന് സ്‌കൂളുകൾ രാജ്യത്ത് അടച്ചു പൂട്ടേണ്ടി വരും. ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളേയും അദ്ധ്യാപകരെയും പ്രതികൂലമായി ബാധിക്കും. മന്ത്രാലയ നിബന്ധ പാലിക്കാൻ രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെ സമയം ആവശ്യമാണെന്നാണ് സ്‌കൂൾ ഉടമകളുടെ പക്ഷം.