- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിക്കപ്പെട്ട് നാട്ടിലേക്ക് മടക്കി അയച്ചാൽ പ്രവേശന വിലക്ക്; പിഴയടച്ച് പോയാൽ മറ്റൊരു വിസയിൽ മടങ്ങിയെത്താം; കുവൈത്ത് സർക്കാരിന്റെ പൊതുമാപ്പിലെ വ്യവസ്ഥകൾ ഇങ്ങനെ; പ്രതീക്ഷയോടെ കുവൈത്തിലെ പ്രവാസികൾ
കുവൈത്ത് സിറ്റി: അനധികൃത താമസക്കാർക്ക് പിഴയടച്ച് രാജ്യംവിടാമെന്ന വ്യവസ്ഥയോടെ കുവൈറ്റിൽ പൊതുമാപ്പ് അനുവദിച്ചു. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അനധികൃത താമസക്കാർക്ക് പിഴയടച്ച് രാജ്യം വിടുകയോ താമസ രേഖകൾ നിയമാനുസൃതമാക്കുകയോ ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഭാവിയിൽ പുതിയ വിസയിൽ രാജ്യത്തേയ്ക്ക് മടങ്ങിയെത്താന
കുവൈത്ത് സിറ്റി: അനധികൃത താമസക്കാർക്ക് പിഴയടച്ച് രാജ്യംവിടാമെന്ന വ്യവസ്ഥയോടെ കുവൈറ്റിൽ പൊതുമാപ്പ് അനുവദിച്ചു. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അനധികൃത താമസക്കാർക്ക് പിഴയടച്ച് രാജ്യം വിടുകയോ താമസ രേഖകൾ നിയമാനുസൃതമാക്കുകയോ ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഭാവിയിൽ പുതിയ വിസയിൽ രാജ്യത്തേയ്ക്ക് മടങ്ങിയെത്താനുള്ള അവസരമുണ്ട്.
ഇഖാമനിയമം ലംഘിച്ച് കഴിയുന്നവർക്കായിരിക്കും ഇളുകാലത്തിന്റെ ആനുകൂല്യം ലഭിക്കുക. ഇഖാമ കാലാവധി കഴിഞ്ഞ ഒട്ടേറെ പേർ കുവൈത്തിൽ തുടരുന്നുവെന്ന് പരിശോധനകളിൽ വ്യക്തമായ സാഹചര്യത്തിലാണ് ഇളവുകാലം പ്രഖ്യാപിച്ചത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇകാമ കാലവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർക്ക് പിഴയടച്ച് ഇകാമ നിയമവിധേയമാക്കാം. രാജ്യത്തെ ആറു പ്രവിശ്യകളിലും പിഴയൊടുക്കി രേഖകൾ ശരിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ അടക്കമുള്ള പ്രവാസ സമൂഹം കാണുന്നത്.
അതേസമയം നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. ഇത്തരം പരിശോധനകളിൽ പിടിക്കപ്പെടുന്നവർക്ക് ഇളവു കാലത്തിന്റെ ആനുകൂല്യം ലഭിക്കില്ല. ഇത്തരക്കാരെ പിഴ ഈടാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയക്കും. കുവൈത്തിൽ വീണ്ടും പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. സ്‌പോൺസർഷിപ്പിലുള്ളവരുടെ ഇഖാമ യഥാസമയം പുതുക്കി നൽകുന്നതിന് കന്പനികളും സ്‌പോൺസർമാരും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
മുൻ കാലങ്ങളിലേതു പോലെ പിഴ കൂടാതെയുള്ള പൊതുമാപ്പ് അനുവദിക്കില്ലെന്നും പിഴ പൂർണ്ണമായും ഒടുക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സമയം കഴിഞ്ഞും തങ്ങിയവർ ഏറ്റവും കുറഞ്ഞത് ദിവസം രണ്ട് കുവൈറ്റ് ദിനാറെന്ന കണക്കിനാണ് പിഴയൊടുക്കേണ്ടത്. പിഴ പരമാവധി 600 ദിനാർ വരെ ഉയർന്നേക്കും. പൊതുമാപ്പിന് സന്നദ്ധമായി മുന്നോട്ടുവരുന്നവർക്കു മാത്രമായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. വീട്ടുജോലി ചെയ്യുന്നവരും അവരുടെ സ്‌പോൺസർമാരും നിയമത്തിന്റെ പരിധിയിൽ വരുമെന്നും നിയമലംഘകരുടെ വിവരങ്ങൾ സ്‌പോൺസർമാർ അധികൃതരെ അറിയിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിച്ചു.
പൊതുമാപ്പ് വേണ്ടവർ സ്വമേധയാ ബന്ധപ്പെട്ട വകുപ്പുകളിൽ എത്തണമെന്നും പബ്ലിക് റിലേഷൻസ് ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കന്നു. പിഴ അടച്ച് നാട്ടിൽ പോകുന്നവർക്ക് പിന്നീട് മറ്റെരു വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നതിൽ തടസ്സമില്ലെന്നും പ്രസ്തവനയിൽ വ്യക്തമാക്കുന്നുണ്ട്. നിയമവിരുദ്ധരായി മാറിയ വിദേശികൾ സ്വമേധയ ബന്ധപ്പെട്ട വകുപ്പുകളിൽ ഹാജരകണം. ആഭ്യന്തര മന്ത്രാലയം ഇവരുടെ രേഖകൾ ശരിയാക്കുന്നതിനും മറ്റ് നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പബ്ലിക് റിലേഷൻസ് വക്താവ് ബ്രിഗേഡിയർ ആദിൽ അൽ ഹഷാഷ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ പരിശോധകളിൽ പിടികൂടിയവരെ അവരുടെ പേരിലുള്ള പിഴകൾ അടച്ചശേഷം നാട് കടത്തുമെന്നും അറിയിച്ചു. റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ അടക്കം ഒരു ലക്ഷത്തോളം നിയമ വരുദ്ധ താമസക്കാരുണ്ട് കുവൈത്തിൽ. ഇതിൽ ആയിരക്കണക്കിന് മലയാളികൾ അടക്കം 25,000ൽ അധികം ഇന്ത്യക്കാരുമുണ്ട്. ഇവർക്കെല്ലാം ആശ്വാസമാണ് പൊതുമാപ്പ്.