ന്യൂഡൽഹി: ബോക്‌സിങ് താരം സരിതാ ദേവിക്ക് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയ വിഷയത്തിൽ കേന്ദ്ര കായികമന്ത്രാലയം ഇടപെടുന്നു. വിശദ ചർച്ചയ്ക്കായി ഉന്നതലയോഗം മന്ത്രാലയം വിളിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റേയും ദേശീയ ബോക്‌സിങ് ഫെഡറേഷന്റേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.