- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകാരണമായി ജോലിക്ക് ഹാജരാകാത്ത വിദേശികളെ നാടുകടത്താൻ ആലോചന; ആറു വർഷത്തിൽ കൂടുതലായി താമസിക്കുന്ന വിദേശികളുടെ ബയോമെട്രിക് വിശദാംശങ്ങൾ രേഖപ്പെടുത്താനും ആലോചിക്കുന്നതായി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്
റിയാദ്: രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ കാര്യത്തിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാൻ പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നു. അകാരണമായി ജോലിക്കു ഹാജരാകാത്ത വിദേശികളിൽ നിന്ന് പിഴ ഈടാക്കാനും ആവശ്യമെങ്കിൽ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും ആലോചിക്കുന്നതായി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വക്താവ
റിയാദ്: രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ കാര്യത്തിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാൻ പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നു. അകാരണമായി ജോലിക്കു ഹാജരാകാത്ത വിദേശികളിൽ നിന്ന് പിഴ ഈടാക്കാനും ആവശ്യമെങ്കിൽ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും ആലോചിക്കുന്നതായി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വക്താവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ലേബർ മിനിസ്ട്രിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അഭിപ്രായങ്ങൾ ആരാഞ്ഞശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്നും പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.
ആറു വർഷത്തിലധികമായി രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ ഫിംഗർ പ്രിന്റ് അടക്കമുള്ള ബയോമെട്രിക് വിശദാംശങ്ങൾ ശേഖരിക്കാനും പദ്ധതിയിടുന്നതായി പാസ്‌പോർട്ട് ഡിപ്പാർട്ട് ഡയറക്ടർ ജനറൽ സുലൈമാൻ അൽ യാഹ്യ വ്യക്തമാക്കി. തൊഴിലുടമയോട് കരാർ പ്രകാരമുള്ള നടപടികൾ ചെയ്യാൻ തൊഴിലാളി കടപ്പെട്ടിരിക്കുന്നുവെന്നും ഇതിൽ ഭംഗം വരുത്തുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കുമെന്നുമാണ് അൽ യാഹ്യ വ്യക്തമാക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ പോലെയുള്ള മതിയായ കാരണങ്ങൾ ഉണ്ടെങ്കിലേ ജോലിക്ക് ഹാജരാകാതിരിക്കാൻ പറ്റുകയുള്ളൂ. അതുപോലെ തന്നെ തൊഴിലുടമ പീഡിപ്പിക്കുന്നുണ്ടെങ്കിൽ അക്കാര്യം കാണിച്ച് ലേബർ മിനിസ്ട്രിക്കോ പൊലീസിനോ ബിസിനസ് ചേംബറിനോ പരാതി നൽകാവുന്നതാണ്.
നിലവിലുള്ള എംപ്ലോയറെ ഉപേക്ഷിച്ച് മറ്റൊരു കമ്പനിക്കു വേണ്ടി തൊഴിൽ ചെയ്യാൻ നിലവിലുള്ള ലേബർ നിയമം അനുശാസിക്കുന്നില്ലെന്നും എംപ്ലോയർ പരാതിപ്പെട്ടാൽ തൊഴിലാളിക്കെതിരേ നിയമനടപടി എടുക്കുമെന്നും അൽ യാഹ്യ ചൂണ്ടിക്കാട്ടി. എംപ്ലോയറും തൊഴിലാളിയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഡിപ്പാർട്ട്‌മെന്റ് മുന്നിട്ടിറങ്ങുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.