വിമാനത്തിൽ യാത്ര ചെയ്യവേ പ്രായപൂർത്തിയാകാത്ത നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരെയുള്ള കേസ് പിൻവലിക്കാൻ നടിയുടെ തീരുമാനം. പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായ മുംബൈ സ്വദേശി വികാസ് സച്ച് ദേവിനെതിരെയുള്ള കേസ് പിൻവലിക്കാൻ നടിയുടെ കുടുംബം തീരുമാനിച്ചതായി റിപ്പോർട്ട്.

കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് വിമാന യാത്ര ചെയ്യവെ എയർ വിസ്താരാ വിമാനത്തിൽ വെച്ച് ഇയാൾ നടിയെ പീഡിപ്പക്കാൻ ശ്രമിച്ചത്.ബോളിവുഡ് നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം വാർത്തയായിരുന്നു. ഇയാൾക്കെതിരെയുള്ള കേസ് പിൻവലിക്കാൻ തീരുമാനിച്ച നടി ഇത് അയാൾക്ക് പശ്ചാത്തപിക്കാൻ നല്കുന്ന അവസരമാണെന്നാണ് പറഞ്ഞത്.