- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഴ ലഭിക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്‌നയാക്കി വീടുകൾ തോറും ഭിക്ഷാടനം; പെൺകുട്ടിയെ നടത്തിച്ചത് ചുമലിൽ ഒരു ഉലക്കയുമായിട്ട്
മധ്യപ്രദേശ്: മഴ ലഭിക്കും എന്ന വിശ്വാസത്തിന്റെ പേരിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്‌നയാക്കി വീടുകൾ തോറും ഭിക്ഷാടനം നടത്തിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു.
ഗ്രാമത്തിലെ ആചാരപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്‌നയാക്കി ഭിക്ഷാടനം നടത്തിക്കുന്നതിലൂടെ മഴ ലഭിക്കുമെന്നാണ് വിശ്വാസം. ചുമലിൽ ഒരു ഉലക്കയുമായിട്ടാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നടത്തിച്ചത്.
ഓരോ വീടുകളിൽ നിന്നും ധാന്യം ശേഖരിച്ച ശേഷം ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരത്തിൽ സമർപ്പിക്കും. ഈ സമയത്ത് ആചാരപ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ ഹാജരാകണം. ഇതുമൂലം മഴ ലഭിക്കുമെന്നാണ് ഗ്രാമത്തിലുള്ള ആളുകൾ വിശ്വസിക്കുന്നത്.
ഈ പ്രദേശത്ത് മഴ കുറവായതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആചാരം എല്ലാവർഷവും നടത്താറുണ്ടെന്ന് ദാമോഹ് പൊലീസ് സൂപ്രണ്ട് ഡി.ആർ.ടെനിവാർ പറയുന്നു. കുടുംബത്തിലുള്ളവർ തന്നെയാണ് ഇതിന് മുൻകൈയെടുക്കുന്നത്. ഏതെങ്കിലും തരത്തിൽ കുട്ടി നിർബന്ധിതമായി ഇതിന് വിധേയയാകുന്നുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നിർബന്ധിതമായാണ് ചടങ്ങ് നടത്തുന്നതെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും ടെനിവാർ പറഞ്ഞു.




