- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ സുരക്ഷിതർ; മുസ്ലീങ്ങൾ സന്തോഷത്തോടെയാണ് ഇവിടെ ജീവിക്കുന്നത്; ആർഎസ്എസ് ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രാഷ്ട്രീയം കളിക്കില്ലെന്നും സർസംഘചാലക് മോഹൻ ഭാഗവത്
ആംഗുൾ: ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ സുരക്ഷിതരാണെന്ന് ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത്. മുസ്ലീങ്ങൾ സന്തോഷത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ഒഡീഷ സന്ദർശനത്തിനെത്തിയ അദ്ദേഹം പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു. ആർഎസ്എസ് ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് നിിലകൊള്ളുന്നതാണെന്നും രാഷ്ട്രീയം കളിക്കില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദുയിസം എന്നത് ഒരു ജീവിതരീതിയാണ്, അല്ലാതെ മതമല്ല. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ സമാധാനത്തിന്റെ സന്ദേശം മാത്രമാണ് നൽകിയിട്ടുള്ളത്. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുമേലും അവർ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പടിഞ്ഞറൻ ലോകം കിഴക്കേക്ക് നോക്കുമ്പോൾ അവിടെ ഇന്ത്യയും ചൈനയുമുണ്ട്. പക്ഷേ ചൈനയുടെ അഗ്രസീവായ മനോഭാവം കാരണം അവർക്ക് ചൈനയിൽ വിശ്വാസമില്ല. എല്ലാവർക്കും ഇന്ത്യയിലാണ് വിശ്വാസമെന്നും മോഹൻ ഭഗവത് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജുവൽ ഒറം, ധർമ്മേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽവച്ചാണ് മോഹൻ ഭഗവത്തിന്റെ പരാമർശം.
ആംഗുൾ: ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ സുരക്ഷിതരാണെന്ന് ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത്. മുസ്ലീങ്ങൾ സന്തോഷത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ഒഡീഷ സന്ദർശനത്തിനെത്തിയ അദ്ദേഹം പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു.
ആർഎസ്എസ് ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് നിിലകൊള്ളുന്നതാണെന്നും രാഷ്ട്രീയം കളിക്കില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ഹിന്ദുയിസം എന്നത് ഒരു ജീവിതരീതിയാണ്, അല്ലാതെ മതമല്ല. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ സമാധാനത്തിന്റെ സന്ദേശം മാത്രമാണ് നൽകിയിട്ടുള്ളത്. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുമേലും അവർ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പടിഞ്ഞറൻ ലോകം കിഴക്കേക്ക് നോക്കുമ്പോൾ അവിടെ ഇന്ത്യയും ചൈനയുമുണ്ട്. പക്ഷേ ചൈനയുടെ അഗ്രസീവായ മനോഭാവം കാരണം അവർക്ക് ചൈനയിൽ വിശ്വാസമില്ല. എല്ലാവർക്കും ഇന്ത്യയിലാണ് വിശ്വാസമെന്നും മോഹൻ ഭഗവത് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജുവൽ ഒറം, ധർമ്മേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽവച്ചാണ് മോഹൻ ഭഗവത്തിന്റെ പരാമർശം.



