തിരുവനന്തപുരം: വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയ്ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നത് നിരവധി തട്ടിപ്പുകളാണ്. വിശ്വാസത്തെ ചൂഷണം ചെയ്ത് പണം പിടുങ്ങുന്ന തട്ടിപ്പു സംഘങ്ങൾ ഇപ്പോഴും വിലസുകയാണ്. പലപ്പോഴും പെന്തകോസ്ത പാസ്റ്റർമാരുടെ തട്ടിപ്പുകളാണ് ഇത്തരത്തിലുള്ളത്. യേശുവിന്റെ പേര് ഉപയോഗിച്ച് നടത്തുന്ന ഇത്തരം തട്ടിപ്പു സംഘങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്. പല പാസ്റ്റർമാരുടെയും അത്ഭുതപ്രവർത്തികൾ കണ്ടാൽ ചിരിച്ചു മരിച്ചുപോകും. അത്തരത്തിലാണ് നാടകങ്ങളും കാട്ടിക്കൂട്ടലുകളും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതുതായി പ്രചരിക്കുന്ന വീഡിയോ സൈബർ ലോകത്തെ ഏറെ ചിരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ കണ്ടാൽ തോന്നുക യേശുക്രിസ്തു സർവരോഗങ്ങളും ചികിത്സിക്കുന്ന ഡോക്ടറാണോ എന്നാണ്. അതുപോലെയാണ് പാസ്റ്ററുടെ പ്രഘോഷണങ്ങളും അനുഭവസ്ഥരുടെ സാക്ഷ്യപ്പെടുത്തലുകളും. ഒരു റോസ് ചുരിദാറിട്ട ചേച്ചിയാണ് രോഗശാന്തി ശുശ്രൂഷയിൽ പങ്കെടുത്ത് തന്റെ പല്ലിന്റെ പോട് അടച്ച യേശുവിന്റെ കഥ പറഞ്ഞത്.

കഴിഞ്ഞതവണ പ്രാർത്ഥനയ്ക്ക് എത്തിയപ്പോൾ രോഗത്തിന്റെ കാര്യം പ്രാർത്തിച്ച കൂട്ടത്തിൽ കർത്താവേ എന്റെ പല്ലിന്റെ ഹോളുകൂടി അടയ്ക്കണേ എന്ന് പ്രാർത്ഥിച്ചു. റൂട്ട്കനാൽ നിർദേശിച്ച പല്ലാണ്. അത് ഇവിടെ വന്നപ്പോൾ കഠിനവേദനയായി. കർത്താവിനോട് പല്ലിന് വേദന വന്നപ്പോൾ പ്രാർത്ഥിച്ചു. ആ നിമിഷം പല്ലുവേദന അപ്രത്യക്ഷമായി- രോഗശാന്തി ശുശ്രൂഷയിൽ പങ്കെടുത്ത ഒരു സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്. ഇതു കേട്ട ഹല്ലേലൂയ പറഞ്ഞ കയ്യടിക്കാനാണ് പാസ്റ്റർ നിർദേശിച്ചത്.

കഴിഞ്ഞമാസം ഞാൻ ഒരുപാടു് പേരുടെ പല്ലുകൾക്ക് വേണ്ടി പ്രാർത്ഥിച്ചു എന്നുമാണ് പാസ്റ്റർ പറഞ്ഞത്. അതുകൊണ്ട് കഴിഞ്ഞ തവണ പല്ലുകളുടെ സ്‌പെഷ്യലിസ്റ്റായി കർത്താവെന്ന് തോന്നുന്നു. ഈ സംഭവത്തിന് ശേഷം ആ മഞ്ഞച്ചുരിദാറിട്ട മകളൊന്നു കൈ ഉയർത്തിയേ എന്നാണ് പാസ്റ്റർ പറഞ്ഞത്. ഇതോടെ സദസിൽ നിന്നും ഒരു പെൺകുട്ടി കൈ ഉയർത്തി. അപ്പോൾ നിനക്ക് മൂന്ന് പ്രശ്‌നമുണ്ട് എന്നാണ് പാസ്റ്റർ പറഞ്ഞത്. ഒന്ന് നിന്റെ ഹോർമ്മോണുകളിൽ പ്രശ്‌നമുണ്ട്. അപ്പോൾ പെൺകുട്ടി ഉണ്ടെന്ന് പറഞ്ഞ് ഇക്കാര്യം ശരിവെക്കുകയും ചെയ്തു. കഴിഞ്ഞില്ല, നിന്റെ സൈഡിൽ എവിടെയോ ഒരു തടിപ്പുണ്ടെന്നായി പാസ്റ്റർ. നിന്റെ കർത്താവ് അവിടെയൊരു ഓപ്പറേഷൻ നടത്തുന്നുണ്ടെന്ന് പറഞ്ഞു. തുടർന്ന് ഹല്ലേലൂയ പറഞ്ഞ് കൈയടിക്കാനാണ് നിർദേശിച്ചത്.

എല്ലാവരും ഒരുമിച്ച് കൈയടിക്കുകയും ചെയ്തു. പിന്നീട് പാസ്റ്റർ പറഞ്ഞത് നിന്റെ കണ്ണിന് കുറച്ച് കുഴപ്പമുണ്ട് എന്നാണ്. ഞാൻ അവളുടെ കണ്ണുകളിൽ നോക്കിയിരുന്നപ്പോൾ കാഴ്‌ച്ചതിരിച്ചുകിട്ടിയെന്നാണ് പെൺകുട്ടി പറഞ്ഞത്. എനിക്ക് എഴുതിയതൊക്കെ വായിക്കാൻ പറ്റുന്നുണ്ടെന്നും പറഞ്ഞ് അത്ഭുതം ശരിവച്ചു. വന്നപ്പോൾ കാഴ്‌ച്ചയില്ലായിരുന്നു. ഇപ്പോൾഎല്ലാം കാണാമെന്നം പറഞ്ഞു. ഇതോടെ നേരത്തെ പറഞ്ഞ ഇടതുവശത്തെ തടിപ്പുണ്ടോ എന്നു ചോദിച്ചു. അതും അത്ഭുതത്തിലൂടെ സുഖപ്പെട്ടുവെന്ന് പറഞ്ഞ് ഹല്ലേലൂയ വിളിയും കൈയടികളും മുഴങ്ങി.

എന്തായാലും ഇങ്ങനെ അന്യരുടെ രോഗങ്ങളെല്ലാം സുഖപ്പെടുത്തുന്ന പാസ്റ്ററുടെ മുഖത്തുള്ള പാണ്ട് മാറ്റാൻ യേശുവിന് സാധിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല പെരുകുകയാണ്. ഇത്തരം തട്ടിപ്പു തടായാൻ നിയമനിർമ്മാണം വേണമെന്നാണ് പലരും ആവശ്യപ്പെട്ടത്.