- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്കരനായ നേതാവിനോട് ഇതുവേണ്ടിയിരുന്നില്ല! ജനതാദൾ എസ് ദേശീയ നേതാവ് നിസാർ അഹമ്മദിന്റെ പയ്യാമ്പലത്തെ സ്മൃതികുടീരം അടിച്ചുതകർത്തു; പാർട്ടിയിലെ ഔദ്യോഗിക വിഭാഗം അറിയാതെ വിമത വിഭാഗം ഉയർത്തിയ സ്മൃതി കുടീരം തകർത്തത് മാത്യു.ടി.തോമസ് ശനിയാഴ്ച അനാച്ഛാദനം ചെയ്യാനിരിക്കെ; അധികാര രാഷ്ട്രീയത്തോട് എന്നും അകന്നുനിന്ന നേതാവിനെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന് കണ്ണൂരുകാർ
കണ്ണൂർ: വിവാദങ്ങളിൽ ഇടം പിടിച്ച പയ്യാമ്പലത്തെ സ്മൃതി കുടീരം തകർക്കപ്പെട്ടു. ജനതാദൾ ദേശീയ നിർവ്വാഹക സമിതി അംഗം അഡ്വ. നിസാർ അഹമ്മദിന്റെ സ്മാരക സ്തംഭമാണ് പയ്യാമ്പലത്ത് തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. സംസ്ഥാന ജലവിഭവ മന്ത്രി മാത്യു.ടി. തോമസ് നാളെ സ്തംഭം അനാച്ഛാദനം ചെയ്യാനിരിക്കേയാണ് പരേതനായ നിസാർ അഹമ്മദിന്റെ പേരടങ്ങിയ മാർബിൾ ഫലകം അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടത്. സുഹൃത് സംഘത്തിന്റെ പേരിലാണ് അനുസ്മരണ സമിതി രൂപീകരിച്ച് പയ്യാമ്പലത്ത് സ്മൃതി കുടീരം നിർമ്മിച്ചത്. ടൗൺ എസ്‌ഐ. ശ്രീജിത്ത് കോടേരിയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഹമ്മദീയ മുസ്ലിം വിഭാഗത്തിൽപെട്ട നിസാർ അഹമ്മദിന്റെ മൃതദേഹം ഖബറടക്കിയത് മതാചാര പ്രകാരം താണയിലെ അഹമ്മദീയ മുസ്ലിം ഖബറിസ്ഥാനിലാണ്. സ്മാരകമുയർന്നത് കണ്ണൂർ പയ്യാമ്പലത്ത്. എന്നാൽ ജനതാദൾ എസിന് സ്മാരക നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ചിലർ ഇടത്താവളത്തിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ജില്ലാ പ്രസിഡന്റ് പി
കണ്ണൂർ: വിവാദങ്ങളിൽ ഇടം പിടിച്ച പയ്യാമ്പലത്തെ സ്മൃതി കുടീരം തകർക്കപ്പെട്ടു. ജനതാദൾ ദേശീയ നിർവ്വാഹക സമിതി അംഗം അഡ്വ. നിസാർ അഹമ്മദിന്റെ സ്മാരക സ്തംഭമാണ് പയ്യാമ്പലത്ത് തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. സംസ്ഥാന ജലവിഭവ മന്ത്രി മാത്യു.ടി. തോമസ് നാളെ സ്തംഭം അനാച്ഛാദനം ചെയ്യാനിരിക്കേയാണ് പരേതനായ നിസാർ അഹമ്മദിന്റെ പേരടങ്ങിയ മാർബിൾ ഫലകം അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടത്. സുഹൃത് സംഘത്തിന്റെ പേരിലാണ് അനുസ്മരണ സമിതി രൂപീകരിച്ച് പയ്യാമ്പലത്ത് സ്മൃതി കുടീരം നിർമ്മിച്ചത്. ടൗൺ എസ്‌ഐ. ശ്രീജിത്ത് കോടേരിയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഹമ്മദീയ മുസ്ലിം വിഭാഗത്തിൽപെട്ട നിസാർ അഹമ്മദിന്റെ മൃതദേഹം ഖബറടക്കിയത് മതാചാര പ്രകാരം താണയിലെ അഹമ്മദീയ മുസ്ലിം ഖബറിസ്ഥാനിലാണ്. സ്മാരകമുയർന്നത് കണ്ണൂർ പയ്യാമ്പലത്ത്. എന്നാൽ ജനതാദൾ എസിന് സ്മാരക നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ചിലർ ഇടത്താവളത്തിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ജില്ലാ പ്രസിഡന്റ് പി.പി. ദിവാകരൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരുന്നു
സുഹൃത് സംഘം എന്ന പേരിലാണ് പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് വേണ്ടി ചിലർ പ്രവർത്തിക്കുന്നത്. അഹമ്മദീയ മുസ്ലിം വിഭാഗത്തിൽ പെട്ട ഒരു നേതാവിന്റെ സ്മാരകം പയ്യാമ്പലത്ത് ഉയരുന്നതിൽ ഹിന്ദുമുന്നണിയിലെ ചിലർ രഹസ്യമായും പരസ്യമായും എതിർപ്പമായി രംഗത്ത് വന്നിട്ടുണ്ട്. ജനതാദൾ എസിലെ ഔദ്യോഗിക വിഭാഗം അറിയാതെയാണ് ഇത്തരമൊരു സ്മാരകത്തിന്റെ പണി നടത്തുന്നത്. ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അയാളുടെ സ്മാരകം മൃതദേഹം മറവ് ചെയ്ത സ്ഥലത്താണ് വേണ്ടതെന്ന് ജനാദളിലെ ഔദ്യോഗിക വിഭാഗം പറയുന്നു. പയ്യാമ്പലത്ത് രാഷ്ട്രീയ പാർട്ടി നേതാക്കളുടേയും സ്വാതന്ത്ര സമര സേനാനികളുടേയും മറ്റും സ്മാരകങ്ങൾ മാത്രമാണ് ഇതുവരെ ഉയർന്നിട്ടുള്ളത്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി., കെ.പി. ഗോപോലൻ, ഇ.കെ. നായനാർ, ഡോ.സുകുമാർ അഴീക്കോട്, എം. വി. രാഘവൻ എന്നിവരുടേയും യുക്തിവാദിയും കോൺഗ്രസ്സ് നേതാവുമായ പാമ്പൻ മാധവൻ, ബിജെപി. നേതാവ് കെ.ജി. മാരാർ, തുടങ്ങിയവരുടെ സ്മൃതി കുടീരം ഇവിടെ ഉയർത്തപ്പെട്ടിട്ടുണ്ട്. പ്രമുഖരായ മുസ്ലിം ക്രൈസ്തവ നേതാക്കൾ നിര്യാതരായിട്ടും അവർക്കാർക്കും പയ്യാമ്പലത്ത് സ്മാരകങ്ങൾ ഉയർന്നിട്ടില്ല. പകരം റോഡുകൾ, വായനശാലകൾ, എന്നിവയാണ് അവരുടെ സ്മരണ നിലനിർത്താനായി നിർമ്മിച്ചിട്ടുള്ളത്. ഹിന്ദുക്കളുടേയോ അവിശ്വാസികളുടേയോ ശവകുടീരങ്ങൾ മാത്രമായിരുന്നു പയ്യാമ്പലത്ത് പണിതിട്ടുള്ളത്. ജനപ്രിയരായ മുസ്ലിം ക്രൈസ്തവ വിശ്വാസക്കാരുടെ സ്മാരകമുണ്ടാക്കണമെന്ന ആഗ്രഹം മുൻകാലങ്ങളിൽ പ്രകടിപ്പിച്ചപ്പോഴൊക്കെ മതപരമായി അവർ അനുകൂല നിലപാടെടുത്തിരുന്നില്ല.
അഹമ്മദീയ വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് ഇത്തരമൊരു സ്മാരകം പണിയാൻ അനുവാദമില്ല. പരേതന്റെ ഭൗതികാവശിഷ്ടം പോലുമില്ലാത്ത സ്ഥലത്ത് സ്മാരകം പണിയുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. തികഞ്ഞ സോഷ്യലിസ്റ്റും മതേതരവാദിയുമായിരുന്നു നിസാർ അഹമ്മദ്. അതുകൊണ്ടു തന്നെ രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പ്രസിഡന്റ്് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിരുന്നു. മികച്ച പ്രാസംഗികനും വിവർത്തകനുമായിരുന്നു. പ്രധാനമന്ത്രിമാരായായിരുന്ന എസ്. ചന്ദ്രശേഖർ, ഐ.കെ. ഗുജ്റാൾ, ദേവഗൗഡ, തുടങ്ങിയവരുടെ പ്രസംഗങ്ങൾ വിവർത്തനം ചെയ്ത് ജനശ്രദ്ധ ആകർഷിച്ചിരുന്നു.
നാല് തവണ കണ്ണൂർ ബാർ അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. അധികാര രാഷ്ട്രീയത്തോട് താത്പര്യം കാണിക്കാത്ത സമുന്നതായ വ്യക്തിയുടെ സ്മാരകം വിവാദത്തിലാകരുതെന്ന് അഭിപ്രായമാണ് കണ്ണൂർ ജനതക്കുള്ളത്. മതത്തിന്റേയോ വിഭാഗീയതയുടേയോ വക്താവല്ല നിസാർ അഹമ്മദ്. ജീവിച്ചിരിക്കുമ്പോൾ കണ്ണൂർ ജനതയുടെ പ്രിയംങ്കരനായ നേതാവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട സ്മൃതി കുടീരം തകർക്കപ്പെട്ടത് ഏറെ വേദനയോടെയാണ് ആളുകൾ ശ്രവിച്ചത്. നിസാർ അഹമ്മദിനെ സ്നേഹിക്കുന്ന എല്ലാവരും ചേർന്ന് ഉചിതമായ സ്മാരകം നിർമ്മിക്കുകയായിരുന്നു വേണ്ടെതെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
ഹിന്ദുക്കളുടേയോ അവിശ്വാസികളുടേയോ ശവകുടീരങ്ങൾ മാത്രമായിരുന്നു പയ്യാമ്പലത്ത് പണിതിട്ടുള്ളത്. ജനപ്രിയരായ മുസ്ലിം ക്രൈസ്തവ വിശ്വാസക്കാരുടെ സ്മാരകമുണ്ടാക്കണമെന്ന ആഗ്രഹം മുൻകാലങ്ങളിൽ പ്രകടിപ്പിച്ചപ്പോഴൊക്കെ മതപരമായി അവർ അനുകൂല നിലപാടെടുത്തിരുന്നില്ല. അഹമ്മദീയ വിഭാഗത്തിന്റെ വിശ്വാസമനുസരിച്ച് ഇത്തരമൊരു സ്മാരകം പണിയാൻ അനുവാദമില്ല. പരേതന്റെ ഭൗതികാവശിഷ്ടം പോലുമില്ലാത്ത സ്ഥലത്ത് സ്മാരകം പണിതത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവും ഉയർന്നിരുന്നു. തികഞ്ഞ സോഷ്യലിസ്റ്റും മതേതരവാദിയുമായിരുന്നു നിസാർ അഹമ്മദ്. അതുകൊണ്ടു തന്നെ രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റിയിട്ടുണ്ട്.