- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ സഞ്ചാരികളുമായി കൊച്ചിയിൽ എത്തിയ ആഡംബര കപ്പലിലെ യാത്രക്കാർക്ക് വേണ്ടി നിർബന്ധിച്ച് മിഷേലിനെ ബോട്ടിൽ കയറ്റി കൊണ്ടു പോയോ? മൽപ്പിടിത്തത്തിൽ കായലിൽ വീണ് ജീവൻ പോയോ? പിതാവിന്റെ സംശയം ഗൗരവത്തോടെ എടുത്ത് ക്രൈംബ്രാഞ്ച്
കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേലി (18) നെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി പെൺവാണിഭ സംഘം അപായപ്പെടുത്തിയതാകാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കും. കലൂർ പള്ളിയിലെ സിസിടിവിയിലെ ദൃശ്യത്തിലുള്ളതു മിഷേൽ തന്നെയാണെങ്കിലും ഹൈക്കോടതി ജംക്ഷനിൽനിന്ന് അന്വേഷണ സംഘത്തിനു ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള പെൺകുട്ടി മിഷേൽ ആണെന്നു കരുതുന്നില്ലെന്നാണു മിഷേലിന്റെ അച്ഛൻ ഷാജി പറയുന്നത്. ക്രൈംബ്രാഞ്ചിന് ഷാജി നിർണ്ണായക വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കൊച്ചിയിലെ വാണിഭ സംഘങ്ങളെ സംശയമുനയിൽ നിർത്തുന്നതാണ് ഇവയെല്ലാം. മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലിൽ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പൽ എത്തിയിരുന്നുവെന്നും ഇത്തരം കപ്പലിലേക്കു പെൺകുട്ടികളെ ബോട്ടിൽ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന സംശയമാണു ഷാജി വർഗീസിന്റെ പുതിയ മൊഴിയിലുള്ളത്. പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിർക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയ ശേഷം പിന്നീടു കായലിൽ ഉപേക്ഷ
കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേലി (18) നെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി പെൺവാണിഭ സംഘം അപായപ്പെടുത്തിയതാകാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കും. കലൂർ പള്ളിയിലെ സിസിടിവിയിലെ ദൃശ്യത്തിലുള്ളതു മിഷേൽ തന്നെയാണെങ്കിലും ഹൈക്കോടതി ജംക്ഷനിൽനിന്ന് അന്വേഷണ സംഘത്തിനു ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള പെൺകുട്ടി മിഷേൽ ആണെന്നു കരുതുന്നില്ലെന്നാണു മിഷേലിന്റെ അച്ഛൻ ഷാജി പറയുന്നത്. ക്രൈംബ്രാഞ്ചിന് ഷാജി നിർണ്ണായക വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കൊച്ചിയിലെ വാണിഭ സംഘങ്ങളെ സംശയമുനയിൽ നിർത്തുന്നതാണ് ഇവയെല്ലാം.
മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലിൽ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പൽ എത്തിയിരുന്നുവെന്നും ഇത്തരം കപ്പലിലേക്കു പെൺകുട്ടികളെ ബോട്ടിൽ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന സംശയമാണു ഷാജി വർഗീസിന്റെ പുതിയ മൊഴിയിലുള്ളത്. പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിർക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയ ശേഷം പിന്നീടു കായലിൽ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണു പിതാവിന്. ഒരുപക്ഷേ, ബോധം കെടുത്തിയ ശേഷം മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചതുമാകാമെന്നാണ് ഷാജിയുടെ സംശയം. ഇതിനെ ഗൗരവത്തോടെ എടുക്കാനാണ് പൊലീസിന്റെ തീരുമാനം.
മിഷേൽ ആത്മഹത്യ ചെയ്തതല്ലെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. കാമുകനായ ക്രോണിനും മിഷേലുമായി പ്രശ്‌നങ്ങൾ ഉണ്ട്. ഇതൊന്നും ആത്മഹത്യയ്ക്ക് കാരണമാകുമെന്ന് ആരും കരുതുന്നില്ല. മിഷേലിനെ ആരോ കൊന്നതാണെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ക്രോണിനുമായി കറങ്ങി നടന്ന് അന്വേഷണത്തെ അട്ടിമറിക്കാൻ നീക്കമുണ്ടെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് ആഡംബര കപ്പലുമായി ബന്ധപ്പെട്ട സംശയം മിഷേലിന്റെ അച്ഛൻ തന്നെ ഉന്നയിക്കുന്നത്. ഈ മൊഴി ലഭിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് സ്വകാര്യ സർവീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.
മിഷേലിനെ കാണാതായ ദിവസം സന്ധ്യക്കു ശേഷം എറണാകുളം, ഹൈക്കോടതി ജെട്ടികൾക്കു സമീപം കായലിലുണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ടാണു ക്രൈംബ്രാഞ്ചിന്റെ പരിശോധന. രണ്ടാംഘട്ട മൊഴിയെടുപ്പിലാണു പുതിയ സംശയങ്ങൾ പിതാവ് ഉന്നയിച്ചത്. സിഐഎസ്എഫ് സുരക്ഷയൊരുക്കുന്ന വാർഫിൽ ഇത്തരമൊരു കൃത്യം നടത്തിയ ശേഷം പെൺകുട്ടിയെ ഉപേക്ഷിക്കാനുള്ള സാധ്യത വിരളമാണെങ്കിലും ദുരൂഹത നീക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൽപിടിത്തം നടക്കുകയോ, പരുക്കേൽക്കുകയോ ചെയ്തതിന്റെ തെളിവുകൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലില്ലെന്നതും തട്ടിക്കൊണ്ടുപോകൽ വാദത്തെ ദുർബലപ്പെടുത്തുന്നു. എങ്കിലും ഇക്കാര്യങ്ങളെല്ലാം പിരശോധിക്കും.
ഹൈക്കോടതി ജംക്ഷനിൽനിന്ന് അന്വേഷണ സംഘത്തിനു ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള പെൺകുട്ടി മിഷേൽ ആണെന്നു കരുതുന്നില്ലെന്നാണു ഷാജിയുടെ മൊഴി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിങ് വാഹനത്തിന്റെ ക്യാമറയിൽനിന്നാണ് ഈ ദൃശ്യം ലഭിച്ചത്. വല്ലാർപാടം പള്ളിയിൽ പോയിരിക്കാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അവിടുത്തെ ക്യാമറകളിൽനിന്നു തെളിവൊന്നും ലഭിച്ചിട്ടില്ല. ഗോശ്രീ പാലത്തിൽ മിഷേലിനെ കണ്ടെന്നും അൽപ സമയത്തിനു ശേഷം കാണാതായെന്നുമുള്ള സാക്ഷി മൊഴി സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നതാണെങ്കിലും പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
മിഷേലിന്റെ വസ്ത്രധാരണം സംബന്ധിച്ച സാക്ഷിയുടെ വിവരണങ്ങളിലെ പൊരുത്തക്കേടാണു കാരണം. മിഷേലിനെ ശല്യം ചെയ്തിരുന്ന തലശ്ശേരിക്കാരനായ യുവാവ് മരണത്തിന് ഒരാഴ്ച മുൻപു മിഷേലിനെ തിരക്കി എറണാകുളം ടൗൺഹാളിൽ എത്തിയിരുന്നുവെന്നു സുഹൃത്തുക്കളിൽനിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഈ യുവാവിനെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.