- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഫിയ തലവനെ ഹണിട്രാപ്പിൽ കുടുക്കി കൊലപാതകശ്രമത്തിന് കൂട്ട് നിന്നു; മുൻ മിസ് ബോസ്നിയയായ അറിയപ്പെടുന്ന മോഡൽ സുന്ദരിയെ തേടി ഇന്റർപോൾ
സൗന്ദര്യത്തിൽ മാത്രമല്ല ക്രിമിനൽ ബുദ്ധിയിലും താൻ മോശക്കാരിയല്ലെന്ന് തെളിയിച്ചിരിക്കു യാണ് മുൻ മിസ് ബോസ്നിയ എന്നറിയപ്പെടുന്ന സ്ലോബോഡാങ്ക ടോസിക് എന്ന 30കാരി മോഡൽ സുന്ദരി. മാഫിയ തലവനെ ഹണിട്രാപ്പിൽ കുടുക്കി കൊല്ലാൻ ശ്രമിക്കുന്നതിന് കൂട്ടു നിന്നതിനെ തുടർന്ന് ഈ യുവതിയെ കോടതി തടവ് ശിക്ഷയ്ക്ക് ശിക്ഷിച്ചിരുന്നുവെങ്കിലും ടോസിക് തന്റെ കുബുദ്ധി പ്രയോഗിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് ഈ മോഡലിനെ എങ്ങനെയെങ്കിലും വലയിലാക്കാനായി ഇന്റർപോളും രംഗത്തിറങ്ങിയിട്ടുണ്ട്. പ്രാദേശി മാഫിയ തലവനായ ഡ്ജോർഡ്ജെ ഡ്രാലെയെ കുടുക്കാനായി 2006ൽ ടോസിക് ഒരു ഡേറ്റ് നൽകി ക്ഷണിക്കുക യായിരുന്നു ചെയ്തിരുന്നത്. തുടർന്ന് അയാളുടെ എതിരാളിയായ ഡാർകോ എലെസിന് ഒറ്റിക്കൊടുത്തു കൊല്ലിക്കുകയുമായിരുന്നുവെന്നാണ് കേസ്. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച കോടതിയിൽ ബോധിപ്പിക്കപ്പെട്ട കാര്യങ്ങളാണിവ. കൊലപാതക ശ്രമത്തിൽ നിന്നും ഡ്രാലെയെ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു വങ്കിലും അയാൾക്ക് ഗുരുതരമായി മുറിവേറ്റിരുന്നു. തുടർന്ന് ടോസ്‌കിന് മേൽ രണ്ടരവർഷത്തെ തടവ് ശിക്ഷ വിധിച്
സൗന്ദര്യത്തിൽ മാത്രമല്ല ക്രിമിനൽ ബുദ്ധിയിലും താൻ മോശക്കാരിയല്ലെന്ന് തെളിയിച്ചിരിക്കു യാണ് മുൻ മിസ് ബോസ്നിയ എന്നറിയപ്പെടുന്ന സ്ലോബോഡാങ്ക ടോസിക് എന്ന 30കാരി മോഡൽ സുന്ദരി. മാഫിയ തലവനെ ഹണിട്രാപ്പിൽ കുടുക്കി കൊല്ലാൻ ശ്രമിക്കുന്നതിന് കൂട്ടു നിന്നതിനെ തുടർന്ന് ഈ യുവതിയെ കോടതി തടവ് ശിക്ഷയ്ക്ക് ശിക്ഷിച്ചിരുന്നുവെങ്കിലും ടോസിക് തന്റെ കുബുദ്ധി പ്രയോഗിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് ഈ മോഡലിനെ എങ്ങനെയെങ്കിലും വലയിലാക്കാനായി ഇന്റർപോളും രംഗത്തിറങ്ങിയിട്ടുണ്ട്.
പ്രാദേശി മാഫിയ തലവനായ ഡ്ജോർഡ്ജെ ഡ്രാലെയെ കുടുക്കാനായി 2006ൽ ടോസിക് ഒരു ഡേറ്റ് നൽകി ക്ഷണിക്കുക യായിരുന്നു ചെയ്തിരുന്നത്. തുടർന്ന് അയാളുടെ എതിരാളിയായ ഡാർകോ എലെസിന് ഒറ്റിക്കൊടുത്തു കൊല്ലിക്കുകയുമായിരുന്നുവെന്നാണ് കേസ്. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച കോടതിയിൽ ബോധിപ്പിക്കപ്പെട്ട കാര്യങ്ങളാണിവ.
കൊലപാതക ശ്രമത്തിൽ നിന്നും ഡ്രാലെയെ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു വങ്കിലും അയാൾക്ക് ഗുരുതരമായി മുറിവേറ്റിരുന്നു. തുടർന്ന് ടോസ്‌കിന് മേൽ രണ്ടരവർഷത്തെ തടവ് ശിക്ഷ വിധിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ ഒരു അപ്പീൽസ് ചേംബർ ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം സറാജെവോയ്ക്ക് സമീപമുള്ള മാതാപിതാക്കളുടെ വസതിയിൽ കടുത്ത നിയന്ത്രണങ്ങളോടെ വസിക്കാനായിരുന്നു മോഡലിനോട് കോടതി ഉത്തരവിട്ടിരുന്നത്.
ഇത് പ്രകാരം ഈ സ്ത്രീയുടെ പോക്കുവരവുകൾ കോടതിയുടെ കടുത്ത നിയന്ത്രണത്തിലാ ക്കാനായിരുന്നു ഉത്തരവ്. എന്നാൽ ഈ വീട്ടുതടങ്കലിനെത്താൻ ടോസിക് തയ്യാറാവാതെ മുങ്ങിയെന്നാണിപ്പോൾ കേസുയർന്നിരി ക്കുന്നത്. തുടർന്ന് ബോസ്നിയ-ഹെർസഗോവിന സ്റ്റേറ്റ് കോടതിയുടെ ആവശ്യമനുസരിച്ച് മോഡലിനെ പിടികൂടാൻ ഇന്റർപോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
പൊലീസ് കുറച്ച് കാലം കടുത്ത അന്വേഷണം നടത്തിയിട്ടുും ടോസിക്കിനെ കുടുക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് ഇപ്പോൾ വൈകിയ വേളയിൽ ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്. 19 വയസുള്ളപ്പോഴായിരുന്നു ഈ മോഡലിനെ മിസ് ബോസ്നിയ അവാർഡ് ലഭിച്ചിരുന്നത്. 2008ൽ സെർബിയൻ പ്ലേബോയുടെ കവർ പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് അയൽ രാജ്യത്തേക്ക് പോയി ഗേൾ ഓഫ് ദി മന്ത് ബഹുമതി നേടുകയും ചെയ്തിരുന്നുവെന്നാണ് മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് വെളിപ്പെടുത്തുന്നത്.