സിഡ്‌നി: ഏഷ്യാ പസഫിക് റീജീയന്റെ കീഴിൽ നടത്തപ്പെടുന്ന മിസ്സ് ഇന്ത്യാ ഗ്ലോബൽ മൽസരത്തിൽ സിഡ്‌നി പരമറ്റയിൽ നിന്നും ഉള്ള മലയാളീ വിദ്യാർത്ഥിനി ആൻ തെരേസാ ജോൺസൺ ഫൈനൽ റൗണ്ടിൽ ഇടം നേടി. 2011 ലെ മിസ്സ് ഇന്ത്യാ വിജയിയും തെന്നിന്ത്യൻ നടിയുമായ അൻജിതാ ഗസ്സന്റെ നേതൃത്വത്തിലുള്ള പാനൽ ഫോട്ടോ ഷൂട്ടിങ് മൽസരം കാറ്റ് വാക്ക് ട്രെയിനിങ്, കോൺഫിഡൻഷ്യൽ ബൂസ്റ്റ് ട്രെയിനിങ്, ടാലന്റ് പ്രസൻന്റേഷൻ, എന്നീ കടമ്പകൾ കഴിഞ്ഞാണ് ഫൈനലിൽ എത്തിയത്.

19 ന് മെൽബണിലെ നോർത്ത് കോട്ടിലാണ് മിസ് ഇന്ത്യാ ഗ്ലോബൽ ഫൈനൽ നടക്കുക. സിഡ്‌നിയിലെ മക്വയർ യൂണിവേഴ്‌സിറ്റിയിൽ നിയമ പഠന വിദ്യാർത്ഥിനിയാണ് ആൻ തെരേസാ. ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും ഏറെ ഇഷ്ട്ടപ്പെടുന്ന ആൻ മക്വയർ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വളരെ മുന്മ്പിൽ എത്തിയിരുന്നു. കാലടി മറ്റൂർ പിപ്പിള്ളി ജോൺസൺ - അൽഫോൻസാ ദമ്പതികളുടെ മകളാണ് ആൻ തെരേസാ.  സ്‌റ്റെഫാൻ, റോസ് എന്നിവർ സഹോദരങ്ങളാണ്.

ഇന്ത്യയുടെ സാമ്പത്തീക വളർച്ചയെയും ഇന്ത്യയിലെ യുവാക്കളുടെ നല്ല ചിന്താഗതിയേയും ഉറ്റുനോക്കുന്ന ആൻ വിജയിയാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.