- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക സുന്ദരിപ്പട്ടത്തിന്റെ ക്രെഡിറ്റ് മോദിക്ക് നൽകി ഹരിയാനയിലെ വനിതാ ശിശുക്ഷേമ മന്ത്രി; മാനുഷി ചില്ലാറിന്റെ ലോകസുന്ദരി പട്ടം പ്രധാനമന്ത്രിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിന്റെ വിജയമാണ്; കവിതാ ജെയ്ന്റെ പ്രതികരണത്തെ ട്രോളി സോഷ്യൽ മീഡിയ
ചണ്ഡിഗഡ്: ലോകസുന്ദരിയായി മാനുഷി ചില്ലാർ വന്നതോടെ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ആളുകൾ ഓട്ടത്തിലാണ്. അതിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഹരിയാനയിലെ വനിതാ ശിശുക്ഷേമ മന്ത്രി കവിതാ ജെയ്ൻ. മാനുഷി ചില്ലാറിന് ലോക സുന്ദരിപ്പട്ടം കിട്ടിയത് പധാനമന്ത്രിയുടെ പ്രിയപദ്ധതിയായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിൻ കൊണ്ടാണെന്നാണ് കവിതാ ജെയ്ൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ പ്രിയപദ്ധതിയായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിൻ യഥാർത്ഥ ദിശയിലാണെന്ന് വ്യക്തമാക്കുന്നുവെന്ന് പറഞ്ഞ് ഹരിയാനയിലെ വനിതാ ശിശുക്ഷേമ മന്ത്രി കവിതാ ജെയ്ൻ രംഗത്ത് വന്നു. പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനും സമൂഹത്തിൽ മുമ്പന്തിയിലെത്തിക്കുന്നതിനുമായുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ 118 സുന്ദരിമാരെ കടത്തി വെട്ടിയാണ് ഇന്ത്യൻസുന്ദരി മാനുഷി ചില്ലർ 2017ലെ മിസ് വേൾഡ് കിരീടം സ്വന്തമാക്കിയത്. ഇന്നലെ ചൈനയിലെ സാന്യയിലെ സിറ്റി അരീനയിൽ വച്ച് നടന്ന വാശിയേറിയ മത്സരത്തിനൊട
ചണ്ഡിഗഡ്: ലോകസുന്ദരിയായി മാനുഷി ചില്ലാർ വന്നതോടെ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ആളുകൾ ഓട്ടത്തിലാണ്. അതിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഹരിയാനയിലെ വനിതാ ശിശുക്ഷേമ മന്ത്രി കവിതാ ജെയ്ൻ. മാനുഷി ചില്ലാറിന് ലോക സുന്ദരിപ്പട്ടം കിട്ടിയത് പധാനമന്ത്രിയുടെ പ്രിയപദ്ധതിയായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിൻ കൊണ്ടാണെന്നാണ് കവിതാ ജെയ്ൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ പ്രിയപദ്ധതിയായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിൻ യഥാർത്ഥ ദിശയിലാണെന്ന് വ്യക്തമാക്കുന്നുവെന്ന് പറഞ്ഞ് ഹരിയാനയിലെ വനിതാ ശിശുക്ഷേമ മന്ത്രി കവിതാ ജെയ്ൻ രംഗത്ത് വന്നു. പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനും സമൂഹത്തിൽ മുമ്പന്തിയിലെത്തിക്കുന്നതിനുമായുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ.
വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ 118 സുന്ദരിമാരെ കടത്തി വെട്ടിയാണ് ഇന്ത്യൻസുന്ദരി മാനുഷി ചില്ലർ 2017ലെ മിസ് വേൾഡ് കിരീടം സ്വന്തമാക്കിയത്. ഇന്നലെ ചൈനയിലെ സാന്യയിലെ സിറ്റി അരീനയിൽ വച്ച് നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് മാനുഷി അമൂല്യമായ പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നത്. മെക്‌സിക്കൻ സുന്ദരിയായ ആൻഡ്രിയ മെസയാണ് റണ്ണർ അപ്പായിരിക്കുന്നത്. മിസ് ഇംഗ്ലണ്ടായ സ്റ്റെഫാനി ഹില്ലാണ് സെക്കൻഡ് റണ്ണർ അപ്പ്.
ലോക സുന്ദരി മൽസരത്തിനിടെ മാനുഷിയോട് വിധികർത്താക്കൾ ചോദിച്ചത് എന്ത് ജോലിക്കാണ് ഏറ്റവുമധികം പ്രതിഫലം ലഭിക്കുക? എന്തുകൊണ്ട്? എന്നായിരുന്നു.ഒരു അമ്മയാണ് ഏറ്റവുമധികം ആദരം അർഹിക്കുന്നത്. അമ്മ എന്ന ജോലിക്ക് ഒരിക്കലും പണമല്ല പ്രതിഫലം, മറിച്ച് സ്‌നേഹവും ബഹുമാനവുമാണ്. എന്റെ ജീവിതത്തിലെ ഏറ്റവുമധികം പ്രചോദനമായത് അമ്മയാണ്. അതുകൊണ്ടുതന്നെ ഈ ലോകത്ത് ഏറ്റവുമധികം പ്രതിഫലം അർഹിക്കുന്നത് അമ്മ എന്ന ജോലിയാണ് എന്ന മറുപടിയാണ് ലോക സുന്ദരിപ്പട്ടം നേടിക്കൊടുത്തത്.
കാർഡിയാക് സർജനാകണമെന്ന് സദാ സ്വപ്നം കണ്ട് നടക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനി ലോക സൗന്ദര്യത്തിന്റെ നെറുകയിലെത്തിയെന്ന അപൂർവത കൂടി മാനുഷിയുടെ നേട്ടത്തിന് കൂടുതൽ തിളക്കമേകുന്നു. ഇന്റർനാഷണൽ പേജന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിളങ്ങാനായി തന്റെ പഠനത്തിൽ നിന്നും ഒരു വർഷം അവധിയെടുത്ത് തയ്യാറെടുത്തായിരുന്നു മാനുഷി ചൈനയിലെ മത്സരഗോദയിലെത്തിയിരുന്നത്. ഇതിലൂടെ മിസ് വേൾഡ് കിരിടം ചൂടുന്ന ആറാമത് ഇന്ത്യൻ സുന്ദരിയായിത്തീർന്നിരിക്കുകയാണ് മാനുഷി. ഇതിന് മുമ്പ് 2000ത്തിൽ പ്രിയങ്ക ചോപ്രയായിരുന്നു ലോക സുന്ദരിപട്ടം ഇന്ത്യയിലേക്ക് കൊണ്ട് വന്നിരുന്നത്.