കൊച്ചി: മൊബൈൽ ഫോണിൽ അക്കൗണ്ട് ബാലൻസ് ലഭ്യമാകുന്ന 'മിസ്ഡ് കോൾ ബാങ്കിങ്' എന്ന മറ്റൊരു ഡിജിറ്റൽ സേവനത്തിന് ഫെഡറൽ ബാങ്ക് തുടക്കമിട്ടു. ഈ സേവനത്തിന് രജിസ്റ്റർ ചെയ്യുവാനായി ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് ഇടപാടുകാർ ACTBAL എന്ന് ടൈപ്പു ചെയ്തശേഷം സ്‌പെയ്‌സ് ഇട്ട'് 14 അക്ക അക്കൗണ്ട് നമ്പറും ടൈപ്പ് ചെയ്ത് 9895088888 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യണം. രജിസ്‌ട്രേഷൻ പൂർണമായാലുടൻ ഇടപാടുകാർക്ക് കൺഫർമേഷൻ സന്ദേശം ലഭിക്കും. അതിനുശേഷം എപ്പോൾ വേണമെങ്കിലും 8431900900 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയാൽ എസ്എംഎസായി അക്കൗണ്ടിലെ ബാലൻസ് അറിയാനാകും. 24 മണിക്കൂറും ലഭ്യമാകുന്ന ഈ സേവനം പൂർണമായും സൗജന്യമാണ്.

അക്കൗണ്ട് ബാലൻസ് അറിയുന്നതിനായി ബാങ്കിലോ എടിഎമ്മിലോ പോകുകയോ കോൺണ്ടാക്ട് സെന്ററിൽ ബന്ധപ്പെടുകയോ ചെയ്യേണ്ട ആവശ്യം ഇതോടെ ഇല്ലാതാകുകയാണെന്ന് ബാങ്കിന്റെ റീട്ടെയ്ൽ ബിസിനസ് മേധാവി കെ.എ.ബാബു പറഞ്ഞു. ബാങ്കിന്റെ എല്ലാ ഇടപാടുകാർക്കും ഈ സൗകര്യം ലഭ്യമാണ്. അതിന് ഒരു സാധാരണ മൊബൈൽ ഹാൻഡ് സെറ്റ് മാത്രം മതിയാകും. ഇന്റർനെറ്റ് കണക്ഷന്റെ ആവശ്യവും ഇതിനില്ല.  മിസ്ഡ് കോൾ ബാങ്കിംഗിലൂടെ കൂടുതൽ സേവനങ്ങൾ വരും ദിവസങ്ങളിൽ ഇടപാടുകാർക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.