- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വോട്ട് പോലും കിട്ടാത്ത മിസ്ഡ് കാൾ കാംപയിന് സിപിഐ(എം) മുടക്കുന്നത് കോടികൾ; മോദിയെ കുറ്റം പറഞ്ഞവർ പിണറായിയുടെ മിസ്ഡ് കാളുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന്; ആദ്യ ദിവസം തന്നെ രണ്ട് ലക്ഷം പേർ വിളിച്ചെന്ന് സിപിഐ(എം) വൃത്തങ്ങൾ
തിരുവനന്തപുരം: പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വോട്ട് അഭ്യർത്ഥിക്കുന്ന മിസ്ഡ്‌കോൾ പ്രചാരണം ശ്രദ്ധേയമാകുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഈ നമ്പരിലേക്ക് ഒരു ലക്ഷത്തിലധികം പേർ വിളിച്ചു കഴിഞ്ഞതായാണ് സിപിഐ(എം) നേതൃത്വം അവകാശപ്പെടുന്നത്. മാറി ചിന്തിക്കാൻ, മാറ്റം സൃഷ്ടിക്കാൻ 8826262626 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ ചെയ്യൂവെന്നാണ് പ്രചാരണത്തിൽ സിപിഐ(എം) പറയുന്നത്. മിസ്ഡ് കാൾ മാത്രമേ അടിക്കാൻ പറ്റു. കാൾ വിളിച്ച് വെയിറ്റ് ചെയ്താൽ രണ്ട് റിങ് ആയി കട്ട് ആഖും. കാൾ വച്ച് നിമിഷങ്ങൾക്കകം 911244585900 എന്ന നമ്പറിൽ നിന്നും കാൾ വരും. എത്ര തവണ വിളിച്ചാലും തിരിച്ചുള്ള കാളുകൾ വന്നുകൊണ്ടിരിക്കും. 8826262626 എന്ന നമ്പരിൽ മിസ്ഡ്‌കോൾ ചെയ്താൽ ഒരു സെക്കൻഡിനുള്ളിൽ മറ്റൊരു ഫോണിൽ നിന്നു മറുപടിയെത്തും. പിണറായിയുടെ റെക്കാഡ് ചെയ്ത ശബ്ദത്തിലാണ് ഫോൺ സംഭാഷണം. ഞാൻ പിണറായി വിജയൻ എന്ന ആമുഖത്തോ ടെയാണ് സംഭാഷണം ആരംഭിക്കുന്നത്. വികസനത്തിന്റെ പേരിൽ എന്തൊക്കെയാണ് ചിലർ ഈ നാട്ടിൽ കാട്ടിക്കൂട്ടുന്നത്. വെറുതെ തറക്കല്ലിടുന്നതാണോ വികസനം. പ്രക
തിരുവനന്തപുരം: പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വോട്ട് അഭ്യർത്ഥിക്കുന്ന മിസ്ഡ്‌കോൾ പ്രചാരണം ശ്രദ്ധേയമാകുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഈ നമ്പരിലേക്ക് ഒരു ലക്ഷത്തിലധികം പേർ വിളിച്ചു കഴിഞ്ഞതായാണ് സിപിഐ(എം) നേതൃത്വം അവകാശപ്പെടുന്നത്. മാറി ചിന്തിക്കാൻ, മാറ്റം സൃഷ്ടിക്കാൻ 8826262626 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ ചെയ്യൂവെന്നാണ് പ്രചാരണത്തിൽ സിപിഐ(എം) പറയുന്നത്.
മിസ്ഡ് കാൾ മാത്രമേ അടിക്കാൻ പറ്റു. കാൾ വിളിച്ച് വെയിറ്റ് ചെയ്താൽ രണ്ട് റിങ് ആയി കട്ട് ആഖും. കാൾ വച്ച് നിമിഷങ്ങൾക്കകം 911244585900 എന്ന നമ്പറിൽ നിന്നും കാൾ വരും. എത്ര തവണ വിളിച്ചാലും തിരിച്ചുള്ള കാളുകൾ വന്നുകൊണ്ടിരിക്കും. 8826262626 എന്ന നമ്പരിൽ മിസ്ഡ്‌കോൾ ചെയ്താൽ ഒരു സെക്കൻഡിനുള്ളിൽ മറ്റൊരു ഫോണിൽ നിന്നു മറുപടിയെത്തും. പിണറായിയുടെ റെക്കാഡ് ചെയ്ത ശബ്ദത്തിലാണ് ഫോൺ സംഭാഷണം.
ഞാൻ പിണറായി വിജയൻ എന്ന ആമുഖത്തോ ടെയാണ് സംഭാഷണം ആരംഭിക്കുന്നത്. വികസനത്തിന്റെ പേരിൽ എന്തൊക്കെയാണ് ചിലർ ഈ നാട്ടിൽ കാട്ടിക്കൂട്ടുന്നത്. വെറുതെ തറക്കല്ലിടുന്നതാണോ വികസനം. പ്രകൃതിയെ തകർത്താണോ പുരോഗതി ഉണ്ടാക്കേണ്ടത്. മനുഷ്യത്വമില്ലെങ്കിൽ എന്തു വികസനം. ഉത്തരവാദിത്വവും മനുഷ്യത്വവുമുള്ള വികസനത്തിനു എൽ.ഡി.എഫിനൊപ്പം അണിനിരക്കൂ. എൽ.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന സന്ദേശത്തോടെയാണ് സംഭാഷണം അവസാനിക്കുന്നത്.
അതേസമയം മിസ്ഡ്‌കോൾ അടിച്ച് അംഗമാകാമെന്ന ബിജെപിയുടെ പ്രചരണ തന്ത്രത്തിന്റെ വഅനുകരണമാണ് ഇത്. നേരത്തേ മിസ്ഡ്‌കോൾ അടിക്കുന്നവർക്ക് അംഗത്വമെന്ന പ്രചരണം ബിജെപി നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പരിപാടി അവതരിപ്പിച്ചത്. ഇതിനെതിരെ കടുത്ത വിമർശനം സിപിഐ(എം) ഉയർത്തിയിരുന്നു.
ഈ കാംപ്യൻ വഴി സിപിഐ(എം) എത്ര ലക്ഷം മുടക്കുമെന്നത് പിൽക്കാലത്ത് വിവാദം അയേക്കാം. ഒരോ കാളിനും ഇതു പ്രൊവിഡ് ചെയ്ത കമ്പനിക്ക് നിശ്ചിത തുക നൽകേണ്ടി വരും. ലക്ഷങ്ങളുടെ ബജറ്റാണ് ഇതിന് വരിക. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിലും പെടുത്തേണ്ടി വരും. അതുകൊണ്ട് തന്നെ തൊഴിലാളി വർഗ്ഗ പാർട്ടിക്ക് ഇത്തരമൊരു പ്രചരണത്തിന്റെ ആവശ്യം ഉണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം.