- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒറ്റ മിസ്ഡ് കോളിൽ ഇനിമുതൽ എൽപിജി കണക്ഷൻ; പദ്ധതിക്ക് തുടക്കമായി; രാജ്യവ്യാപകമായി വ്യാപിപ്പിച്ചത് തെരഞ്ഞെടു്ക്കപ്പെട്ട കേന്ദ്രങ്ങളിലെ പരീക്ഷണത്തിന് ശേഷം
ന്യൂഡൽഹി: പുതിയ എൽപിജി കണക്ഷൻ ലഭിക്കാൻ ഇനി ഒറ്റ മിസ്ഡ് കോൾ മതി. 8454955555 എന്ന നമ്പറിലേയ്ക്ക് ഇന്ത്യയിൽ എവിടെനിന്നും വിളിക്കാം. പുതിയ സംവിധാനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ എസ് എം വൈദ്യ ഉദ്ഘാടനം ചെയ്തു.
നിലവിലുള്ള ഉപയോക്താക്കൾക്കും മിസ്ഡ് കോൾ വഴി പുതിയ കണക്ഷൻ ബുക്ക് ചെയ്യാം. ഇന്ത്യയിലെവിടെയുമുള്ള ഡൊമസ്റ്റിക് ഉപയോക്താക്കൾക്ക് മിസ്ഡ് കോൾ സൗജന്യം ഉപയോഗിക്കാം. ഇത്തരത്തിലുള്ള ഒരു സംവിധാനം ഏർപ്പെടുത്തുന്ന ഏക എണ്ണ വിപണന കമ്പനിയാണ് ഇന്ത്യൻ ഓയിൽ.
നിലവിലുള്ള ഉപഭോക്താക്കൾക്കും മിസ്ഡ് കോൾ വഴി പുതിയ കണക്ഷൻ ബുക്ക് ചെയ്യാൻ സാധിക്കും. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഐഒസി പ്രതിജ്ഞാബദ്ധമാണെന്ന് സംവിധാനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ എസ് എം വൈദ്യ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ 2021 ജനുവരിയിൽ റീഫിൽ ബുക്കിങ്ങിന് മിസ്ഡ് കോൾ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ