- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസൈലുകളിൽനിന്നും ബോംബുകളിൽനിന്നും ഡ്രോണുകളിൽനിന്നും ഇന്ത്യൻ നഗരങ്ങളെ രക്ഷിക്കാൻ അമേരിക്ക മിസൈൽ കുട നിവർത്തുമോ? പറന്നെത്തുന്ന ശത്രുവിന്റെ ആയുധങ്ങൾ നിലംപതിക്കുംമുമ്പ് നിർവീര്യമാക്കുന്ന ടെക്നോളജി ഇന്ത്യക്ക് കൈമാറാനൊരുങ്ങി അമേരിക്ക; മോദി സർക്കാർ ഒരുങ്ങുന്നത് പ്രതിരോധ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കച്ചവടത്തിന്
അതിർത്തിയിൽ ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നും മുമ്പൊന്നുമില്ലാത്ത വിധത്തിൽ ഭീഷണി നേരിടുകയാണ് ഇന്ത്യയിപ്പോൾ. അതിർത്തി കടന്നെത്തുന്ന തീവ്രവാദികളുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. പ്രതിരോധരംഗത്ത് കൂടുതൽ സുസജ്ജമാകേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. പ്രതിരോധ ചരിത്രത്തിലേതന്നെ ഏറ്റവും ചെലവേറിയ ആയുധക്കച്ചവടത്തിലൂടെ ഇന്ത്യയെ കൂടുതൽ സുരക്ഷിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോദി സർക്കാർ. ശത്രുക്കളയക്കുന്ന മിസൈലുകളും പോർവിമാനങ്ങളും ഡ്രോണുകളും റോക്കറ്റുകളും പതിക്കാതെ ന്യൂഡൽഹിയെയും പരിസരപ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി അമേരിക്കൻ നിർമ്മിത മിസൈൽ പ്രതിരോധ കുട വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. ഡൽഹി മേഖല പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങുന്നത്. നാഷണൽ അഡ്വാൻസ്്ഡ് സർഫസ് ടു മിസൈൽ സിസ്റ്റം എന്ന സംവിധാനം ഉപയോഗിക്കുന്നതോടെ, മിസൈലുകളും റോക്കറ്റുകളുമൊക്കെ നിലംപതിക്കുംമുമ്പ് കണ്ടെത്തി നശിപ്പിക്കാൻ സാധിക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പികളുടെ സംര
അതിർത്തിയിൽ ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നും മുമ്പൊന്നുമില്ലാത്ത വിധത്തിൽ ഭീഷണി നേരിടുകയാണ് ഇന്ത്യയിപ്പോൾ. അതിർത്തി കടന്നെത്തുന്ന തീവ്രവാദികളുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. പ്രതിരോധരംഗത്ത് കൂടുതൽ സുസജ്ജമാകേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. പ്രതിരോധ ചരിത്രത്തിലേതന്നെ ഏറ്റവും ചെലവേറിയ ആയുധക്കച്ചവടത്തിലൂടെ ഇന്ത്യയെ കൂടുതൽ സുരക്ഷിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോദി സർക്കാർ.
ശത്രുക്കളയക്കുന്ന മിസൈലുകളും പോർവിമാനങ്ങളും ഡ്രോണുകളും റോക്കറ്റുകളും പതിക്കാതെ ന്യൂഡൽഹിയെയും പരിസരപ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി അമേരിക്കൻ നിർമ്മിത മിസൈൽ പ്രതിരോധ കുട വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. ഡൽഹി മേഖല പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങുന്നത്.
നാഷണൽ അഡ്വാൻസ്്ഡ് സർഫസ് ടു മിസൈൽ സിസ്റ്റം എന്ന സംവിധാനം ഉപയോഗിക്കുന്നതോടെ, മിസൈലുകളും റോക്കറ്റുകളുമൊക്കെ നിലംപതിക്കുംമുമ്പ് കണ്ടെത്തി നശിപ്പിക്കാൻ സാധിക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പികളുടെ സംരക്ഷണം മുൻനിർതത്തിയാണ് മിസൈൽ പ്രതിരോധ സംവിധാനം ഡൽഹി മേഖലയിൽ സ്ഥാപിക്കുന്നത്. മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മേന്മകൾ ഇതിനകം വ്യോമസേനയും മറ്റ് സുരക്ഷാ ഏജൻസികളും പരിശോധിച്ച് ബോധ്യപ്പെട്ടുകഴിഞ്ഞു.
2005 മുതൽ ഇതേ സുരക്ഷാ സംവിധാനമാണ് അമേരിക്കൻ തലസ്ഥാന നഗരമായ വാഷിങ്ടണെ സംരക്ഷിക്കുന്നത്. ഇന്ത്യയിൽ നിലവിൽ റഷ്യൻ നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് തലസ്ഥാനത്തെയും മറ്റ് സുപ്രധാനകേന്ദ്രങ്ങളെയും സംരക്ഷിക്കുന്നത്. എന്നാൽ, ഇവയെക്കാളേറെ ഫലപ്രദമാണ് അമേരിക്കൻ നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനമെന്ന് വിലയിരുത്തപ്പെടുന്നു.
അമേരിക്കയുൾപ്പെടെ ഏഴ് രാജ്യങ്ങൾ ഇപ്പോൾ ഈ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നുണ്ട്. നോർവേ, സ്‌പെയിൻ, ഫിൻലൻഡ്, നെതർലൻഡ്‌സ് എന്നിവയാണ് മറ്റു രാജ്യങ്ങൾ. വിമാനങ്ങളെയും മിസൈലുകളെയും റോക്കറ്റുകളെയും അതിവേഗം കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷിയാണ് മറ്റു മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്.