- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോമിലെ തെരുവിൽ ജീവിക്കുന്ന ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്ന പെൺകുട്ടി പോർച്ചുഗലിൽ വച്ച് കാണാതായ മാഡ്ലെയിൻ മാക്കാൻ ആണോ..?; മാഡിമോളുടെ മുഖരൂപമുള്ള ചിത്രവുമായി സോഷ്യൽ മീഡിയ ചോദിക്കുന്നു
റോമിലെ തെരുവുകളിലെ പരുക്കൻ സാഹചര്യങ്ങളിൽ ജീവിക്കുന്ന നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പെൺകുട്ടിയുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട നിഗൂഢത വർധിക്കുന്നു. പോർച്ചുഗലിൽ നിന്നും കാണാതായ മാഡ്ലെയിൻ മാക്കാൻ എന്ന പെൺകുട്ടിയാണോ ഇതെന്ന ഊഹാപോഹങ്ങൾ ഈ അവസരത്തിൽ വർധിച്ചിരിക്കുകയാണ്. ഇത് കാണാതായ മാഡിമോൾ തന്നെയാണോ എന്ന് മാഡിമോളുടെ മുഖരൂപമുള്ള ഈ പെൺകുട്ടിയുടെ ചിത്രവുമായി സോഷ്യൽ മീഡിയ ചോദിക്കുന്നമുണ്ട്. കൗമാരമവസാനിക്കുന്ന വെളുത്ത പെൺകുട്ടി വിനയം കലർന്ന പെരുമാറ്റത്താൽ ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. ഇറ്റാലിയൻ ഭാഷ സംസാരിക്കാൻ കഴിവില്ലെന്നതിന്റെ പേരിൽ ഈ പെൺകുട്ടി നിരവധി ഇറ്റലിക്കാർക്കിടയിൽ ശ്രദ്ധാകേന്ദ്രവുമായിത്തീർന്നിരുന്നു. പെൺകുട്ടി പണം സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്നും ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമേകുന്നില്ലെന്നും ആളുകൾ വെളിപ്പെടുത്തുന്നു. ഈ പെൺകുട്ടിയെ ക്രിസ്മസിന് അവളുടെ വീട്ടിലെത്തിക്കാനുള്ള സജീവമായ ശ്രമങ്ങൾ ഇന്റർനെറ്റ് കാംപയിനർമാർ ആരംഭിച്ചിട്ടുണ്ട്. പാസ്പോർട്ടോ, ഐഡി കാർഡോ ഇല്ലാത്ത ഈ പെൺകുട്ടിയെ തിരിച്
റോമിലെ തെരുവുകളിലെ പരുക്കൻ സാഹചര്യങ്ങളിൽ ജീവിക്കുന്ന നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പെൺകുട്ടിയുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട നിഗൂഢത വർധിക്കുന്നു. പോർച്ചുഗലിൽ നിന്നും കാണാതായ മാഡ്ലെയിൻ മാക്കാൻ എന്ന പെൺകുട്ടിയാണോ ഇതെന്ന ഊഹാപോഹങ്ങൾ ഈ അവസരത്തിൽ വർധിച്ചിരിക്കുകയാണ്. ഇത് കാണാതായ മാഡിമോൾ തന്നെയാണോ എന്ന് മാഡിമോളുടെ മുഖരൂപമുള്ള ഈ പെൺകുട്ടിയുടെ ചിത്രവുമായി സോഷ്യൽ മീഡിയ ചോദിക്കുന്നമുണ്ട്. കൗമാരമവസാനിക്കുന്ന വെളുത്ത പെൺകുട്ടി വിനയം കലർന്ന പെരുമാറ്റത്താൽ ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. ഇറ്റാലിയൻ ഭാഷ സംസാരിക്കാൻ കഴിവില്ലെന്നതിന്റെ പേരിൽ ഈ പെൺകുട്ടി നിരവധി ഇറ്റലിക്കാർക്കിടയിൽ ശ്രദ്ധാകേന്ദ്രവുമായിത്തീർന്നിരുന്നു. പെൺകുട്ടി പണം സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്നും ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമേകുന്നില്ലെന്നും ആളുകൾ വെളിപ്പെടുത്തുന്നു.
ഈ പെൺകുട്ടിയെ ക്രിസ്മസിന് അവളുടെ വീട്ടിലെത്തിക്കാനുള്ള സജീവമായ ശ്രമങ്ങൾ ഇന്റർനെറ്റ് കാംപയിനർമാർ ആരംഭിച്ചിട്ടുണ്ട്. പാസ്പോർട്ടോ, ഐഡി കാർഡോ ഇല്ലാത്ത ഈ പെൺകുട്ടിയെ തിരിച്ചറിയാൻ ഇറ്റാലിയൻ പൊലീസ് കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്. പെൺകുട്ടിയുടെ പേരുള്ള എന്തെങ്കിലും രേഖകൾ കണ്ടെത്താൻ സാധിക്കുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്. മരിയ എന്ന പേര് വിളിക്കുമ്പോൾ ഈ പെൺകുട്ടി പ്രതികരിക്കുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് മുമ്പ് കാണാതായ നിരവധി പെൺകുട്ടികളുമായി മരിയയ്ക്ക് സാമ്യമുണ്ടെന്നാണ് ഇന്റർനെറ്റ് കാംപയിനർമാർ പറയുന്നത്. 2008ൽ മിച്ചിഗനിൽ നിന്നും തട്ടിക്കൊണ്ട് പോയ അമൻഡ അഡ്ലായ് , 2008ൽ ജർമനിയിൽ നിന്നും അപ്രത്യക്ഷയായ മരിയ ബ്രിഗിറ്റെ ഹെൻസെൽമാൻ, മാഡ്ലെയിൻ മാക്കാൻ തുടങ്ങിയ പെൺകുട്ടികളുമായിട്ടാണ് മരിയയ്ക്ക് സാമ്യം കണ്ടെത്തിയിരിക്കുന്നത്.
ഈ പെൺകുട്ടിയുടെ കൈവശം യാതൊന്നുമില്ലെന്നാണ് റിപ്പോർട്ട്. മരിയ നീളമുള്ള ടാൻ സ്‌കർട്ടും റെയിൻ ജാക്കറ്റും ബ്ലാക്ക് മെയിൽ ട്രെയിനേർസുമാണ് ആഴ്ചകളോളമായി ധരിച്ചിരിക്കുന്നത്. ചിൽ ഹാ വിസ്റ്റോ എന്ന ഇറ്റാലിയൻ ടിവി ഷോയിൽ മരിയയുടെ കേസ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടി ആഗോള ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കാണാതായ ആളുകളെ കുറിച്ച് അമേരിക്കൻ ഫേസ്‌ബുക്ക് പേജിൽ എഴുതുന്ന ലോറെനെ കൊലോബനി മരിയയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ അപകടം പിടിച്ച സാഹചര്യങ്ങളിലാണ് റോമിലെ തെരുവുകളിൽ ഈ പെൺകുട്ടി ഉറങ്ങുന്നതെന്നും ഇവൾ അമേരിക്കക്കാരിയാണെന്ന് തനിക്ക് നിശ്ചയമില്ലെന്നും പെൺകുട്ടിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കരുതുന്നതെന്നും ലോറെനെ എഴുതിയിരിക്കുന്നു.
കാണാതായ മാഡ്ലെയിൻ മാക്കാൻ എന്ന പെൺകുട്ടിയാണ് മരിയ എന്നാണ് നിരവധി പേർ വിശ്വസിക്കുന്നതെന്ന് മരിയയ്ക്ക് വേണ്ടി സമർപ്പിച്ച് കൊണ്ട് മിസ്സിങ് പഴ്സൺസ് ഓഫ് അമേരിക്ക വെബ്സൈറ്റ് പേജിൽ എഴുതിയിരിക്കുന്നു. ഇപ്പോൾ 13 വയസ് പ്രായമുണ്ടാകുന്ന മാഡ്ലെയിന് കണ്ണിന് മുകളിൽ ഒരു പ്രത്യേക അടയാളമുണ്ടെന്നും വെബ്സൈറ്റ് പേജിൽ എഴുതിയിട്ടുണ്ട്. ഈ പെൺകുട്ടിക്ക് സഹായം ആവശ്യമുണ്ടെന്നും അതിനായി എൻസിഎംഇസി, റോം പൊലീസ്, പ്രാദേശിക പത്രപ്രവർത്തകർ, എംബസി, പ്രദേശവാസികൾ തുടങ്ങിയ നിരവധി പേരുമായി ബന്ധപ്പെട്ട് വരുന്നുണ്ടെന്നുമാണ് കാണാതായവർക്കുള്ള കാംപയിൻ ഗ്രൂപ്പായ ഹൂസ്റ്റൺസ് വോയ്സ് ഫോർ മിസിങ് ഫേസ്‌ബുക്കിൽ എഴുതിയിരിക്കുന്നത്.