- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
239 പേരുമായി നാലുവർഷം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ വിമാനം തേടി പോയ കപ്പലും മൂന്നുദിവസം അപ്രത്യക്ഷമായി; മലേഷ്യൻ വിമാനത്തിന്റേതുപോലെ തന്നെ കപ്പലിന്റെയും ട്രാക്കിങ് സിസ്റ്റം നിശ്ചലമായതിലും ചാത്തൻ സേവയോ
ക്വാലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്ക് 2014 മാർച്ച് എട്ടിന് 239 പേരുമായി പറന്നുയർന്നതാണ് മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370വിമാനം. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽവെച്ച് അന്ന് അപ്രത്യക്ഷമായ വിമാനത്തെ കണ്ടെത്താൻ ഇന്നും സാധിച്ചിട്ടില്ല. ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളും വിമാനങ്ങളും കപ്പലുകളും സൈന്യവും സാങ്കേതിക വിദ്യയും ഒരുമിച്ച് നടത്തിയ തിരച്ചിലിലും സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയ വിമാനത്തിന്റെ പൊടിപോലും കണ്ടെത്താനായില്ല. വിമാനത്തിന്റെ അപ്രത്യക്ഷമാകൽ പലവിധ പ്രചരണങ്ങൾക്കും ഇടയാക്കിയിരുന്നു. അന്യഗ്രഹ ജീവികൾ തട്ടിയെടുത്തതാണെന്നുവരെ കഥയുണ്ടായി. എന്നാൽ, ഇത്തരം പ്രചരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും ശക്തിപകരുന്നതാണ് അടുത്തിടെയുണ്ടായ സംഭവം. വിമാനത്തിന്റെ തിരച്ചിലിൽ ഏ്ർപ്പെട്ടിരുന്ന കപ്പലിനെ മൂന്നുദിവസത്തേക്ക് കാണാതായതാണ് അഭ്യൂഹത്തിനിടയാക്കിയത്. ഞെട്ടിപ്പിക്കുന്ന വസ്തുത, വിമാനത്തിന്റെ ട്രാക്കിങ് സംവിധാനം നിശ്ചലമായതുപോലെ, കപ്പലിന്റെ ട്രാക്കിങ് സംവിധാനവും ഓഫായി എന്നതാണ്. പത്തുദിവസമായി തിരച്ചിൽ നടത
ക്വാലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്ക് 2014 മാർച്ച് എട്ടിന് 239 പേരുമായി പറന്നുയർന്നതാണ് മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370വിമാനം. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽവെച്ച് അന്ന് അപ്രത്യക്ഷമായ വിമാനത്തെ കണ്ടെത്താൻ ഇന്നും സാധിച്ചിട്ടില്ല. ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളും വിമാനങ്ങളും കപ്പലുകളും സൈന്യവും സാങ്കേതിക വിദ്യയും ഒരുമിച്ച് നടത്തിയ തിരച്ചിലിലും സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയ വിമാനത്തിന്റെ പൊടിപോലും കണ്ടെത്താനായില്ല.
വിമാനത്തിന്റെ അപ്രത്യക്ഷമാകൽ പലവിധ പ്രചരണങ്ങൾക്കും ഇടയാക്കിയിരുന്നു. അന്യഗ്രഹ ജീവികൾ തട്ടിയെടുത്തതാണെന്നുവരെ കഥയുണ്ടായി. എന്നാൽ, ഇത്തരം പ്രചരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും ശക്തിപകരുന്നതാണ് അടുത്തിടെയുണ്ടായ സംഭവം. വിമാനത്തിന്റെ തിരച്ചിലിൽ ഏ്ർപ്പെട്ടിരുന്ന കപ്പലിനെ മൂന്നുദിവസത്തേക്ക് കാണാതായതാണ് അഭ്യൂഹത്തിനിടയാക്കിയത്. ഞെട്ടിപ്പിക്കുന്ന വസ്തുത, വിമാനത്തിന്റെ ട്രാക്കിങ് സംവിധാനം നിശ്ചലമായതുപോലെ, കപ്പലിന്റെ ട്രാക്കിങ് സംവിധാനവും ഓഫായി എന്നതാണ്.
പത്തുദിവസമായി തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന അത്യന്താധുനിക തിരച്ചിൽ കപ്പലാണ് കാണാതായത്. ഇതിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം എന്ന ട്രാക്കിങ് സംവിധാനം ജനുവരി 31-ന് ഓഫ്‌ളൈൻ ആവുകയായിരുന്നു. 80 മണിക്കൂറോളം നീണ്ട അജ്ഞാത യാത്രയ്ക്കുശേഷം അത് വീണ്ടും തനിയെ പ്രവർച്ചുതുടങ്ങി. എന്തുകൊണ്ടാണ് ഇത്രയും നേരം സംവിധാനം ഓഫായതെന്നും ഈ സമയം കപ്പൽ എവിടേക്കാണ് പോയതെന്നും യാതൊരു രേഖയുമില്ല. ജനുവരി രണ്ടിനാണ് സീബേർഡ് കൺസ്ട്രക്ടർ കപ്പൽ തിരച്ചിലിനായി പുറപ്പെട്ടത്.
ഏറെക്കുറെ സമാനമായിരുന്നു എംഎച്ച് 370-ന്റെ അപ്രത്യക്ഷമാകലും. ക്വാലലംപുർ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് ഒരുമണിക്കൂറിനുശേഷം വിമാനത്തിന്റെ അഡ്രസ്സിങ് ആൻഡ് റിപ്പോർട്ടിങ് സിസ്റ്റം (അകാഴ്‌സ്) ഓഫാവുകയായിരുന്നു. ഇതോടെ, വിമാനവും എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. പിന്നീട് വിമാനം എങ്ങോട്ടുപോയെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടുമില്ല.
ഓഷ്യൻ ഇൻഫിലിറ്റി എന്ന കമ്പനിയാണ് വിമാനം കണ്ടുപിടിക്കുന്നതിനുള്ള കരാറിൽ കപ്പൽ ഇറക്കിയത്. ഓസ്‌ട്രേലിയ, മലേഷ്യ, ചൈന സർക്കാരുകൾ ചേർന്ന് 200 ദശലക്ഷം ഡോളർ ചെലവിട്ടാണ് തിരച്ചിൽ നടത്തുന്നത്. 90 ദിവസത്തിനുള്ളിൽ വിമാനം കണ്ടെ്ത്തുകയാണെങ്കിൽ ഓഷ്യൽ ഇൻഫിലിറ്റി കമ്പനിക്ക് 55 ദശലക്ഷം ഡോളർ നൽകാമെന്നാണ് മലേഷ്യൻ സർക്കാർ വാദ്ഗാനം ചെയ്തിട്ടുള്ളത്.
മലേഷ്യൻ വിമാനത്തിന്റെ ഇന്ധനം തീർന്നിരിക്കാമെന്ന് വ്യോമവിദഗ്ദ്ധർ കണക്കുകൂട്ടുന്ന സെവൻത് ആർക്ക് മേഖലയിലാണ് കപ്പൽ തിരച്ചിൽ നടത്തുന്നത്. 120 ചതുരശ്ര കിലോമീറ്റർ പരിധിയിലാണിത്. നേരത്തേ, ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലാണ് നടത്തിയിരുന്നത്. വിമാനത്തിന്റെ സൂചനപോലും ലഭിക്കാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.