- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ പൂരം കാണാൻ പോയ മധ്യവയസ്‌കനെ കാണാതായെന്ന് പരാതി; എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി

X
എടക്കാട്: തൃശൂർപൂരം കാണാൻ പോയ മധ്യവയസ്‌കനെ കാണാതായെന്ന സഹോദരന്റെ പരാതിയിൽ എടക്കാട് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരളശേരി പഞ്ചായത്തിലെ മാവിലായി എൽ.പി സ്‌കൂളിനുതാമസിക്കുന്ന ഒതയോത്ത് വീട്ടിൽ ഒ. രതീഷിനെയാ(56)ണ് കാണാതായത്.
കഴിഞ്ഞ മെയ് ഒൻപതിന് തൃശൂർ പൂരത്തിൽ പോകുകയാണെന്നു വീട്ടിൽ പറഞ്ഞിട്ടു പോയതാണെന്നാണ് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നത്. മഴകാരണം വെട്ടിക്കെട്ട് ഞായറാഴ്ചത്തേക്ക് മാറ്റിയതുകൊണ്ടു അതുകാണാൻ നിൽക്കുകയാണെന്നാണ് വീട്ടുകാർ വിചാരിച്ചതെന്നും സഹോദരന്റെ പരാതിയിൽ പറയുന്നു. മധ്യവയസ്‌കനെ കാണാതായ സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് എടക്കാട് പൊലിസ് അറിയിച്ചു.
Next Story


