- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടര വർഷം മുമ്പ് കാണാതായ ആൾ മരിച്ചെന്ന് വാട്സാപ്പ് വഴി സന്ദേശം; മെഡിക്കൽ കോളേജ് മോർച്ചറിയിൽ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ഏഴുപതുകാരന്റെ പൊടിപോലുമില്ല; ഒടുവിൽ ആശുപത്രിയിൽ തിരഞ്ഞപ്പോൾ 'അജ്ഞാതനായ' അബൂബക്കർ വാർഡിൽ; നാദാപുരത്ത് സോഷ്യൽ മീഡിയ ഉയിരുകൊടുത്ത കഥ
കോഴിക്കോട്: മരിച്ചെന്ന് നവ മാധ്യമങ്ങൾ വഴി സന്ദേശം ലഭിച്ചതിനെ തുടർന്ന് മ്യതദേഹം ഏറ്റുവാങ്ങാൻ നാദാപുരം ചേലക്കാട്ടെ ബന്ധുക്കൾ ആബുലൻസുമായി ആശുപത്രിയിലെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ നടത്തിയ പരിശോധനയിൽ ആളെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ആശുപത്രി അധിക്യതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ വാർഡിൽ ചികിൽസ തേടിയ നിലയിൽ കണ്ടെത്തി. നാദാപുരം ചേലക്കാട് പുതൂരിടത്തിൽ അബൂബക്കർ(70)നെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുമ്പാണ് ചരളിൽ ലക്ഷം വീട് കോളനിയിലെ താമസക്കാരനായ അബൂബക്കർ നാട് വിട്ടത്. വീട് വാസ യോഗ്യമല്ലാത്തിനെ തുടർന്നാണ് നാട് വിട്ടതെന്നാണ് കരുതുന്നത്. തുടർന്ന് അബൂബക്കറിന കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനിടയിൽ കഴിഞ്ഞ ദിവസമാണ് വാട്സ് അപ്പ് വഴി മഞ്ചേരിയിൽ നാദാപുരം സ്വദേശി മരിച്ചു കിടക്കുന്നതായി പറഞ്ഞുള്ള വോയ്സ് ക്ലിപ്പ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അബൂബക്കറിന്റെ വിശദമായ ഫോട്ടോകളും കൂടെയുണ്ടായിരുന്നു. കുറച്ച് ദിവസമായി കൂട്ട
കോഴിക്കോട്: മരിച്ചെന്ന് നവ മാധ്യമങ്ങൾ വഴി സന്ദേശം ലഭിച്ചതിനെ തുടർന്ന് മ്യതദേഹം ഏറ്റുവാങ്ങാൻ നാദാപുരം ചേലക്കാട്ടെ ബന്ധുക്കൾ ആബുലൻസുമായി ആശുപത്രിയിലെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ നടത്തിയ പരിശോധനയിൽ ആളെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ആശുപത്രി അധിക്യതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ വാർഡിൽ ചികിൽസ തേടിയ നിലയിൽ കണ്ടെത്തി.
നാദാപുരം ചേലക്കാട് പുതൂരിടത്തിൽ അബൂബക്കർ(70)നെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുമ്പാണ് ചരളിൽ ലക്ഷം വീട് കോളനിയിലെ താമസക്കാരനായ അബൂബക്കർ നാട് വിട്ടത്. വീട് വാസ യോഗ്യമല്ലാത്തിനെ തുടർന്നാണ് നാട് വിട്ടതെന്നാണ് കരുതുന്നത്. തുടർന്ന് അബൂബക്കറിന കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല.
അതിനിടയിൽ കഴിഞ്ഞ ദിവസമാണ് വാട്സ് അപ്പ് വഴി മഞ്ചേരിയിൽ നാദാപുരം സ്വദേശി മരിച്ചു കിടക്കുന്നതായി പറഞ്ഞുള്ള വോയ്സ് ക്ലിപ്പ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അബൂബക്കറിന്റെ വിശദമായ ഫോട്ടോകളും കൂടെയുണ്ടായിരുന്നു. കുറച്ച് ദിവസമായി കൂട്ടിലങ്ങാടി പീടിക വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന രോഗിയായ ഈ അജ്ഞാതൻ എന്നും സന്ദേശത്തിൽ വിശദീകരിക്കുന്നു. മരിച്ച വിവരം ബന്ധുക്കളെ അറിയിക്കണമെന്നും ക്ലിപ്പിലുണ്ട്. അതിനെ തുടർന്നാണ് ബന്ധുക്കൾ ആബുലൻസുമായി മഞ്ചേരി ആശുപത്രിയിലെത്തുന്നത്. ചേലക്കാട് പള്ളിയിൽ ഖബറടക്കാനുള്ള സൗകര്യങ്ങളും അന്ത്യ കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങളും തയ്യാറാക്കിയിരുന്നു.
എന്നാൽ മഞ്ചേരി ആശുപത്രിയിൽ എത്തിയതോടെയാണ് വാർഡിൽ ചികിൽസക്കായി കിടത്തിയ വിവരം ബന്ധുക്കൾ അറിയുന്നത്. മ്യതദേഹം ഏടുക്കാൻ പോയ ബന്ധുക്കൾ അബൂബക്കറിനെ ആബുലൻസിൽ കയറ്റി നാദാപുരത്തെത്തിച്ചു. അബൂബക്കറിന് നാദാപുരം ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയതിന് ശേഷം നാദാപുരത്തെ പെങ്ങളുടെ വീട്ടിലാണുള്ളത്. അൽപ്പം മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. ഭാര്യയും കുട്ടികളുമില്ല.