ന്യൂഡൽഹി: ജെഎൻയു കാമ്പസിനെ പിടിച്ചുകുലിക്കിയ സംഭവമാണ് വിദ്യാർത്ഥിയായ നജീബിന്റെ തിരോധാനം. എബിവിപി വിദ്യാർത്ഥികളുമായുണ്ടായ സംഘർഷത്തിന് ശേഷമാണ് നജീവിനെ കാണാതായത്. ഇതോടെ നജീബിന്റെ തിരോധാനത്തിന് പിന്നിൽ സംഘപരിവാറാണെന്ന വിധത്തിൽ പ്രചരണങ്ങളുമുണ്ടായി. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ കാണാതായ നജീബ് തീവ്രവാദി സംഘടനയായ ഐസിസിൽ ചേർന്നു.

നജീവ് നാടുവിട്ടത് ഐസിസിൽ ചേരാനാണെന്നാണ് ഡൽഹി പൊലീസിന്റെ പുതിയ വാദം. തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ് പൊലീസ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. നജീബിന്റെ തിരോധാനം അന്വേഷിക്കുന്ന ഡൽഹി പൊലീസാണ് ഐസിസിൽ ചേർന്നു എന്ന സംശയം ഉയർത്തിയത്. ഇയാളുടെ ലോപ്ടോപ് പരിശോധക്കവെ നിരവധി തവണ ഇസ്ലാമിക് സ്റ്റേറ്റിന്റെ വിവരങ്ങളും ദൃശ്യങ്ങളും കണ്ടിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരമൊരു സംശയം പ്രകടിപ്പിക്കുന്നത്.

ഐസിസിനെ കുറിച്ചുള്ള വീഡിയോയും മറ്റും നിരവധി തവണ നജീവ് ഗൂഗിളിലും യൂട്യൂബിലും തെരഞ്ഞെടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇയാളുടെ ലാപ്ടോപ് ഫോറൻസിക്ക് പരിശോധന നടത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് വാദിക്കുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 14നാണ് ഇയാളെ ജഎൻയു ക്യാമ്പസിൽ നിന്നും കാണാതായത്. എബിവിപി വിദ്യാർത്ഥികളുമായുള്ള വാക്കേറ്റത്തെ തുടർന്നാണ് നജീബിനെ കാണാതായത് അന്ന് വാദങ്ങൾ ഉയർന്നിരുന്നു. ഇയാൾ പുറത്ത് ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചിരുന്നു.

പിന്നീട് നേപ്പാളിലേക്ക് കടന്നുവെന്ന് സംശയത്തെ തുടർന്ന് ഇയാളുടെ ചിത്രം ഒട്ടിച്ചിരുന്നു. തിരോധാനം നടന്ന് ഏകദേശം ഒരു വർഷം കഴിഞ്ഞാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. മണിപൂരിൽ നിന്നും ഇയാളെ കണ്ടതായി ഒരു കത്ത് ലഭിച്ചിരുന്നു. പിന്നീടും നിരവധി പ്രാവശ്യം ഇയാളെ കണ്ടതായ തരത്തിൽ വാർത്തകൾ വന്നിരുന്നു. തുടർന്ന് ആഗ്ര മുതലുള്ള 150തോളം പള്ളികളിൽ പൊലീസ് അന്വേഷണം നടത്തി.

നജീബ് കുട്ടിക്കാലം മുതൽക്കെ മതകാര്യങ്ങളിൽ തൽപ്പരനായിരുന്നുവെന്ന് നേരത്തെ അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ 600 ഓളം പൊലീസ് ഉദ്യോഗസ്ഥരും പൊലീസ് നയകളും ക്യാമ്പസിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഇതുവരെ ഈ യുവാവിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല.