തിരുവനന്തപുരം: പോത്തൻകോട് ആയുർവേദ ആശുപത്രിയിൽ നിന്നും ചികിത്സക്കിടെ അപ്രത്യക്ഷയായ വിദേശ വനിതയെ ഇനിയും കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ കന്യാകുമാരി ജില്ലയിലെ കുളച്ചലിൽ പൊങ്ങിയ മൃതദേഹം ലീഗയുടേതല്ലെന്ന് വ്യക്തമായിട്ടുണ്ട്. പോത്തൻകോടു നിന്നും കാണാതായ ലീഗയുടേതാണോ മൃതദേഹം എന്ന സംശയത്തിൽ ബന്ധുക്കൾ കുളച്ചലിൽ എത്തിയെങ്കിലും അത് അവരുടേതല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മാർച്ച് 14 നാണ് ലീഗയെ കാണാതാവുന്നത്. തിരുവനന്തപുരം പോത്തൻകോടുള്ള ഒരു ആയുർവേദ കേന്ദ്രത്തിൽ മാനസിക പിരിമുറുക്കത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ലീഗ. സഹോദരി ഇൽസ യോഗ പഠനത്തിന് പോയ സമയത്താണ് ലീഗ പുറത്തേക്ക് പോയത്. ഇവരെ കോവളത്തുകൊണ്ടുവിട്ടതായി ഓട്ടോ ഡ്രൈവർ മൊഴി നൽകിയിരുന്നു. വിഷാദരോഗിയായ ലീഗ അധികം ആരുമായും സംസാരിക്കുകയും ഇടപഴകുകയും ചെയ്യാത്ത പ്രകൃതമാണെന്നാണ് ഇൽസ പൊലീസിനോട് പറഞ്ഞത്.

അമൃതാനന്ദമയിയുടെ ആശ്രമത്തിൽ താമസിക്കാനെത്തിയ ശേഷമാണ് ലീഗ അപ്രത്യക്ഷയായത്. അമൃതാനന്ദമയിയുടെ ഭക്തയായിരുന്നു ഇവർ. ആശ്രമത്തിൽ താമസിക്കാനായാണ് കേരളത്തിലെത്തിയത്. എന്നാൽ ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നതോടെയാണ് വർക്കലയിലേക്കും തുടർന്ന് പോത്തൻകോട് ആശുപത്രിയിലും ഇവർ എത്തുന്നത്. ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്.

ലീഗയുടെ സഹോദരിയുടെയും ഭർത്താവിന്റെയും പരാതിയിൽ പൊലീസ് ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു. വിഷാദ രോഗത്തിന് അടിമയായിരുന്നു ലീഗ.ഇതിന് ചികിത്സയ്ക്കായാണ് ഇവരും സഹോദരിയും പോത്താൻകോട്ടെ ആയുർവേദ ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ മാർച്ച് 14 ന് പോത്തൻകോട്ടുനിന്നും കോവളത്തേക്ക് ലീഗ ഓട്ടോറിക്ഷയിൽ പോയതിനുശേഷമാണ് ഇവരെ കാണാതായതെന്ന് സഹോദരി പറഞ്ഞു. ഇവർ പോകുമ്പോൾ മൊബൈൽ ഫോണോ, പാസ്‌പോർട്ടോ, എടുത്തിരുന്നില്ലെന്നും ഇവർ പറഞ്ഞിരുന്നു.

ലീഗയെ കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് ഇവരുടെ ഭർത്താവ് ആൻഡ്രൂ സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തും, കൊല്ലത്തും പോസ്റ്ററുകൾ പതിക്കുകയും, കവലകളിൽ ഭാര്യയെ കണ്ടെത്താൻ അപേക്ഷിക്കുകയും ചെയ്തിരുന്നു.

പൊലീസിന്റെ അന്വേഷണത്തിൽ പോത്തൻകാടുനിന്ന് യുവതി ഓട്ടോയിൽ കയറിപ്പോയതായി കണ്ടെന്ന് ചിലർ പറഞ്ഞിരുന്നു. യുവതി കയറിയ ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി ബീച്ചിലേക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ഓട്ടോ ഡ്രൈവർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോവളത്തെ ബീച്ചിലും പരിസരത്തും കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ മുമ്പ് പൊലീസ് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.

ഗതികെട്ടപ്പോൾ ആൻഡ്രൂ ഭാര്യയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഉറ്റവരില്ലാത്ത നാട്ടിൽ ഒറ്റപെട്ടുപോകുന്ന വിഷമത്തിലാണ് ആൻഡ്രൂവും സഹോദരി ലിൽസയും . തിരച്ചിലിന് ഇടയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ആൻഡ്രൂ പരാതിപ്പെട്ടിരുന്നു. എന്നിട്ടും ഇതുവരെ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള ഇടപെടൽ ഉണ്ടാവാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

കേരളത്തിലുള്ളവരെ വിശ്വസിച്ച് സ്വന്തം ഭാര്യ മടങ്ങി വരും എന്ന് പ്രതീക്ഷയിൽ കഴിയുകയായിരുന്നു അയർലൻഡിലെ ഡബ്ലിൻ സ്വദേശിയായ ഭർത്താവ് അന്റോണിയോ ജോർദാൻ. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാര്യയുടെ ചിത്രവും ഒട്ടിച്ച് കണ്ട് പിടിച്ച് സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ഐറിഷ് സ്വദേശി. വിഷാദ രോഗത്തെതുടർന്ന് കേരളത്തിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ജോർദാന്റെ ഭാര്യ ലിഗ സ്‌ക്രോമാൻ എന്ന 33കാരി. മുൻപ് മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയാണ് ലിഗ.

കഴിഞ്ഞമാസം പകുതിയോടെ കേരളത്തിൽ എത്തിയതാണ് ലിഗയും സഹോദരി ഐലും. നാല് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ലിത്വാനിയൻ സ്വദേശിയാണ് ലിഗ സ്‌ക്രോമാൻ. പിന്നീട് ആൻഡ്രു ജോർദാന് ഒപ്പം താമസമാരംഭിക്കുകയും ഐറിഷ് പൗരത്വം നേടിയെടുക്കുകയുമായിരുന്നു. കടുത്ത വിഷാദരോഗത്തിന് അടിമയായ ഇവർ മൂന്ന് തവണ നാട്ടിൽ വെച്ച് ആത്മഹത്യ ശ്രമം നടത്തിയിരുന്നു. തുടർന്നാണ് ഇവർ ചില ആയുർവേദ ചികിതസയ്ക്കും മറ്റുമായി തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു.ഇവരുെ സഹോദരിക്ക് ഒപ്പമാണ് എത്തിയത്.