- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളുരു: ബംഗളൂരുവിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി മുഹമ്മദ് അസ്ലം (22) നെ കണ്ടെത്തിയതായി കുടുംബം അറിയിച്ചു. യെലഹങ്ക ആവലഹള്ളിയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായി ജോലി ചെയ്തുവരുകയായിരുന്ന അസ്ലമിനെ കഴിഞ്ഞ ദിവസമാണ് കാണാതായത്. ബന്ധുക്കൾ ഹെഗനഗുണ്ഡെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്ലമിനെ കണ്ടെത്തിയത്.
രണ്ട് മാസം മുമ്പാണ് യുവാവ് ബംഗളൂരുവിൽ എത്തിയത്. വ്യാഴാഴ്ച്ച വരെ ജോലിക്ക് പോയിരുന്ന അസ്ലം അന്ന് ഉച്ചവരെ സ്ഥലത്ത് ഉണ്ടായിരുന്നതായും പിറ്റേന്ന് രാവിലെ ഒമ്പതര വരെ ഇയാൾ താമസസ്ഥലത്തുണ്ടായിരുന്നതായും വിവരം ലഭിച്ചിരുന്നു. കാണാതാകുമ്പോൾ അസ്ലമിന്റെ പക്കൽ മൊബൈൽ ഫോൺ ഇല്ലായിരുന്നത് അന്വേഷണത്തെ സാരാമായി തന്നെ വലച്ചിരുന്നു.
Next Story