- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഇടുക്കി നെടുങ്കണ്ടം സ്വദേശിയുടെ മൃതദേഹം ലഭിച്ചത് അൽ ഖൂസിൽ നിന്ന്
ദുബായ്: ദുബായിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. അൽഖൂസിലെ ഒരു ട്രാൻസ്‌ഫോർമറിനടുത്തു നിന്നാണു മൃതദേഹ േകണ്ടെത്തിയത്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി അധികൃതർ ബന്ധുക്കളെ അറിയിച്ചു. സന്ദർശക വീസയിൽ ഈ മാസം മൂന്നിനാണു സന്തോഷ് എത്തിയത്. അൽ ഖൂസ് മാളിനടുത്തെ കാറ്ററിങ് കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ആറിനാണ് കാണാതായത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന സന്തോഷ് ആറിനു രാവിലെ 11ന് ജോലി കഴിഞ്ഞു കമ്പനിവാനിൽ താമസ സ്ഥലത്തേക്കു പോകേണ്ടതായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ട്രാൻസ്‌ഫോർമറിനടുത്ത് മൃതദേഹം കണ്ടതായി ഏഴാംതീയതി ഒരു പാക്കിസ്ഥാനി പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ, ബന്ധുക്കൾ പരാതി നൽകുന്നതിനു മുൻപായിരുന്നു ഇത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം സന്തോഷിന്റേതാണെന്നു തിരിച്ചറിഞ്ഞത്. രണകാരണം വ്യക്തമല്ല. ബലിപ്പെരുനാൾ അവധിക്കു ശേഷം
ദുബായ്: ദുബായിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്.
അൽഖൂസിലെ ഒരു ട്രാൻസ്‌ഫോർമറിനടുത്തു നിന്നാണു മൃതദേഹ േകണ്ടെത്തിയത്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി അധികൃതർ ബന്ധുക്കളെ അറിയിച്ചു.
സന്ദർശക വീസയിൽ ഈ മാസം മൂന്നിനാണു സന്തോഷ് എത്തിയത്. അൽ ഖൂസ് മാളിനടുത്തെ കാറ്ററിങ് കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ആറിനാണ് കാണാതായത്.
രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന സന്തോഷ് ആറിനു രാവിലെ 11ന് ജോലി കഴിഞ്ഞു കമ്പനിവാനിൽ താമസ സ്ഥലത്തേക്കു പോകേണ്ടതായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ട്രാൻസ്‌ഫോർമറിനടുത്ത് മൃതദേഹം കണ്ടതായി ഏഴാംതീയതി ഒരു പാക്കിസ്ഥാനി പൊലീസിൽ അറിയിച്ചിരുന്നു.
എന്നാൽ, ബന്ധുക്കൾ പരാതി നൽകുന്നതിനു മുൻപായിരുന്നു ഇത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം സന്തോഷിന്റേതാണെന്നു തിരിച്ചറിഞ്ഞത്. രണകാരണം വ്യക്തമല്ല.
ബലിപ്പെരുനാൾ അവധിക്കു ശേഷം അടുത്ത ശനിയാഴ്ച മാത്രമേ ദുബായിൽ ഓഫിസുകൾ പ്രവർത്തിക്കുകയുള്ളൂ. അതുകൊണ്ടു മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകുമെന്നാണു സൂചന.