ഡാലസ്: മിഷൻസ് ഇന്ത്യ ഇന്റർ നാഷണൽ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെആഭിമുഖ്യത്തിൽ 15ാം വാർഷിക കൺവൻഷൻ മെയ്‌ 11 മുതൽ 13 വരെവൈകിട്ട് 6.30 മുതൽ 9 വരെ മർത്തോമാ ചർച്ച് ഓഫ് ഡാലസ് (ഫാർമേഴ്സ്ബ്രാഞ്ച്) ഓഡിറ്റോറിയത്തിൽ നടത്തുന്നു.

മിഷൻ ഇന്ത്യ സ്ഥാപകനും ജനറൽ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനുംവേദ പണ്ഡിതനുമായ ജോർജ് ചെറിയാനാണു കൺവൻഷനിൽ ദൈവവചനംപ്രഘോഷിക്കുന്നത്. വാർഷിക കൺവെൻഷന്റെ ഉദ്ഘാടനം സെന്റ് തോമസ്ഓർത്തഡോക്സ് ചർച്ച് ഓഫ് ഡാലസ് വികാരി ഫാ. ജോൺകുന്നത്തുശ്ശേരിയിൽ നിർവ്വഹിക്കും.മെയ്‌ 7 ന് വൈകിട്ട് 6.30 മുതൽ
8.30 വരേയും, 8, 9 തീയതികളിൽ രാവിലെ 9.30 മുതൽ 11.30 വരേയും ബൈബിൾക്ലാസുകൾ ഉണ്ടായിരിക്കും.

കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റവ. ഫാ. ഫിലിപ്പ്, പി. വി.
ജോൺ, ജോൺ മാത്യു, ജോർജ് വർഗീസ്, ഡോ. ചെറിയാൻ സാമുവേൽ, സമൺജോൺ എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി സജീവമായിപ്രവർത്തിക്കുന്നു. കൺവെൻഷനിൽ പങ്കെടുക്കുന്നതിന് എല്ലാവരേയുംക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് :റവ. ഡോ.പി. പി. ഫിലിപ്പ് : 972 416 2957പി. വി. ജോൺ : 214 642 9108