തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്താൻ മിഷനറീസ് ഓഫ് ജീസസിന്റെ ആസൂത്രിത ശ്രമം. പീഡന മെത്രാനെ സംരക്ഷിക്കാൻ ഏതുവഴിവരെ പോകുമെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. അന്തർദേശീയ തലത്തിൽ പോലും വിവാദനായകനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കന്യാസ്ത്രീയെ തിരിച്ചറിയും വിധം മാധ്യമങ്ങൾക്ക് അവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ നൽകുകയാണ് ഉണ്ടായത്. മിഷനറീസ് ഓഫ് ജീസസാണ് കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകിയത്.

തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാൽ ഉത്തരവാദി ആയിരിക്കില്ല എന്ന അറിയിപ്പോടെയാണ് മിഷണറീസ് ഓഫ് ജീസസിന്റെ വാർത്താക്കുറിപ്പിനൊപ്പം ചിത്രവും മാധ്യമങ്ങൾക്ക് നൽകിയത്. ലൈംഗിക പീഡന പരാതികൾ നൽകുന്നവരെ തിരിച്ചറിയുന്ന തരത്തിൽ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കർശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നൽകാനാവില്ല. ഈ നിയമത്തെ കാറ്റിൽപ്പറത്തിയാണ് മിഷറീസ് ഓഫ് ജീസസിന്റെ പബ്ലിക് റിലേഷൻ ഓഫീസർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകിയത്. അച്ചടിച്ച വാർത്താക്കുറിപ്പിനൊപ്പമാണ് ഈ ചിത്രവും നൽകിയത്.

രാജ്യത്തെ നിയമങ്ങളെ പോലും പുച്ഛിക്കുന്ന വിധത്തിലാണ് ഫ്രാങ്കോയുടെ സിൽപ്പന്തികളുടെ ശ്രമങ്ങൾ. ലൈംഗിക പീഡന പരാതികൾ നൽകുന്നവരെ തിരിച്ചറിയുന്ന തരത്തിൽ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കർശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നൽകാനാവില്ല.

ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പങ്ക് അന്വേഷിക്കാനായി മിഷനറീസ് ഓഫ് ജീസസ് തന്നെ ശ്രമിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർ്ട്ടിൽ വ്യക്തമാക്കിയത് കന്യാസ്ത്രീയെ കരിവാരിത്തേച്ച് ബിഷപ്പിനെ വെള്ളപൂശാനായിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ കന്യാസ്ത്രീ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയെന്ന വിധത്തിലാണ് കണ്ടെത്തൽ. ഈ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനായി നൽകിയ വാർത്തക്കുറിപ്പിലാണ് ചിത്രവും പ്രസിദ്ധീകരിക്കാനായി നൽകിയത്.

കന്യാസ്ത്രീകൾക്കെതിരായാണ് അന്വേഷണ കമ്മീഷന്റെ കണ്ടത്തലുകൾ. ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവർക്ക് ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കന്യാസ്ത്രീ പീഡനത്തിന് ഇരയായ കുറുവിലങ്ങാട് മഠത്തിലെ സന്ദർശന രജിസ്റ്ററിൽ മാറ്റം വരുത്തിയത് ആസൂത്രിതമാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മഠത്തിലെ സി സി ടിവി ദൃശ്യങ്ങൾ ഷിഫ്റ്റ് ചെയ്തതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് ആരോപണം.

അതേസമയം മിഷണറീസ് ഓഫ് ജീസസിന്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കന്യാസ്ത്രീകൾ തള്ളികളഞ്ഞു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും നീതി ലഭിക്കാത്തതിനാൽ ആണ് സമരത്തിനിറങ്ങിയതെന്നും സമരമുഖത്തുള്ള കന്യാസ്ത്രീകൾ പറഞ്ഞു. സമരത്തിന് ജനങ്ങളുടെ പിന്തുണയാണുള്ളതെന്നും അവർ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ തുടങ്ങിയ സമരം ഏഴാം ദിവസവും തുടരുകയാണ്.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ ആരോപണങ്ങൾ കള്ളമെന്ന് മിഷണറീസ് ഓഫ് ജീസസ് പരഞ്ഞഇരകുന്നു. കന്യാസ്ത്രീകളുടെ സമരത്തിനു പിന്നിൽ ബാഹ്യ ശക്തികളാണെന്ന് മിഷണറീസ് ഓഫ് ജീസസ് ആരോപിച്ചു. ഈ നിലപാടിനെ ശരിവെക്കുന്ന വിധത്തിലാണ് അന്വേഷണ റിപ്പോർട്ടും. തെളിവെടുപ്പ് സമയത്ത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീക്കെതിരെ പറഞ്ഞ അതേ ആരോപണങ്ങളാണ് ഇപ്പോൾ മിഷണറീസ് ഓഫ് ജീസസ് പ്രസ്താവനയിലും ഉന്നയിക്കുന്നത്. 2014 മെയ് അഞ്ച് മുതലുള്ള രണ്ടു വർഷക്കാലം ബിഷപ്പ് തന്നെ പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു എന്നാണ് കന്യാസ്ത്രീ നൽകിയ പരാതി. അങ്ങനെയെങ്കിൽ ആദ്യം പറയുന്ന തിയതിക്ക് പിന്നാലെ താനും കന്യാസ്ത്രീയും ഒരുമിച്ച് ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ എന്തിന് ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തു എന്നായിരുന്നു ബിഷപ്പിന്റെ വാദം. ഇതേ വാദം തന്നെയാണ് പ്രസ്താവനയിലും ഉന്നയിക്കുന്നത്.