- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കാർക്കും കൈക്കൂലിക്കാർക്കും ഗുണകരമായി; 2000 നോട്ടുകൾ ഇറങ്ങുംമുമ്പ് ദുരുപയോഗവും ശക്തമായി; റെയ്ഡുകളില് പിടികൂടുന്നത് നിരവധി പേരിൽനിന്ന്
കള്ളപ്പണത്തെയും അഴിമതിയെയും ചെറുക്കാനാണ് 1000-ന്റെയും 500-ന്റെയും നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയടിക്ക് അസാധുവാക്കിയത്. എന്നാൽ, കൈകാര്യം ചെയ്യാൻ കൂടുതൽ സൗകര്യമുള്ള 2000-ന്റെ നോട്ടുകൾ പുറത്തിറക്കിയത് അഴിമതിക്കാർക്കും കൈക്കൂലിക്കാർക്കും കൂടുതൽ സഹായകമായെന്നാണ് വിലയിരുത്തൽ. നോട്ട് പ്രചാരത്തിലാകുംമുമ്പുതന്നെ അതിന്റെ ദുരുപയോഗവും തുടങ്ങിയതായി അടുത്തിടെ നടന്ന പല റെയ്ഡുകളും വ്യക്തമാക്കുന്നു. ഗുജറാത്തിൽ അടുത്തിടെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ രണ്ട് സർക്കാറുദ്യോഗസ്ഥരിൽനിന്ന് നാലുലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. ഇവരിൽനിന്ന് പിടിച്ചെടുത്തതെല്ലാം പുതിയ രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നുവെന്നത് പൊലീസിനെ അതിശയപ്പെടുത്തി.. പുതിയ നോട്ടിനുവേണ്ടി ആളുകൾ എ.ടി.എമ്മിനുമുന്നിൽ തിരക്കുകൂട്ടുമ്പോൾ ഇത്രയേറെ നോട്ടുകൾ എങ്ങനെ ഒരുമിച്ച് കിട്ടിയെന്നത് പൊലീസിനെപ്പോലും കുഴക്കുന്നു. ബിഹാറിൽ അടുത്തിടെ അറസ്റ്റിലായ റെയിൽവേ ഡോക്ടറിൽനിന്നും സർക്കിൾ ഇൻസ്‌പെക്ടറിൽനിന്നും പിടിച്ചെടുത്തതും പുതിയ 2000 രൂപ നോട്ടുക
കള്ളപ്പണത്തെയും അഴിമതിയെയും ചെറുക്കാനാണ് 1000-ന്റെയും 500-ന്റെയും നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയടിക്ക് അസാധുവാക്കിയത്. എന്നാൽ, കൈകാര്യം ചെയ്യാൻ കൂടുതൽ സൗകര്യമുള്ള 2000-ന്റെ നോട്ടുകൾ പുറത്തിറക്കിയത് അഴിമതിക്കാർക്കും കൈക്കൂലിക്കാർക്കും കൂടുതൽ സഹായകമായെന്നാണ് വിലയിരുത്തൽ. നോട്ട് പ്രചാരത്തിലാകുംമുമ്പുതന്നെ അതിന്റെ ദുരുപയോഗവും തുടങ്ങിയതായി അടുത്തിടെ നടന്ന പല റെയ്ഡുകളും വ്യക്തമാക്കുന്നു.
ഗുജറാത്തിൽ അടുത്തിടെ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ രണ്ട് സർക്കാറുദ്യോഗസ്ഥരിൽനിന്ന് നാലുലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. ഇവരിൽനിന്ന് പിടിച്ചെടുത്തതെല്ലാം പുതിയ രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നുവെന്നത് പൊലീസിനെ അതിശയപ്പെടുത്തി.. പുതിയ നോട്ടിനുവേണ്ടി ആളുകൾ എ.ടി.എമ്മിനുമുന്നിൽ തിരക്കുകൂട്ടുമ്പോൾ ഇത്രയേറെ നോട്ടുകൾ എങ്ങനെ ഒരുമിച്ച് കിട്ടിയെന്നത് പൊലീസിനെപ്പോലും കുഴക്കുന്നു.
ബിഹാറിൽ അടുത്തിടെ അറസ്റ്റിലായ റെയിൽവേ ഡോക്ടറിൽനിന്നും സർക്കിൾ ഇൻസ്‌പെക്ടറിൽനിന്നും പിടിച്ചെടുത്തതും പുതിയ 2000 രൂപ നോട്ടുകൾ. അറസ്റ്റിനെത്തുടർന്ന് മസ്തിഷ്‌കാഘാതം വന്ന ഡോക്ടർ ഗുരുതരാവസ്ഥയിൽ ആശുപത്രിയയിലാണ്. ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഭുവനേശ്വർ, ഭോപ്പാൽ എന്നിവിടങ്ങളിൽനിന്നും സമാനമായ രീതിയിൽ അഴിമതിക്കാരിൽനിന്ന് പുതിയ കറൻസസികൾ പിടിച്ചെടുത്തതായി റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ഹസ്രത്ത് നിസാമുദീൻ റെയിൽവേ സ്‌റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്ത രണ്ടുപേരിൽനിന്ന് 27 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തതാണ് അടുത്തിടെയുണ്ടായ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവം. മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്നു ഇവർ. ഇത്തരത്തിൽ മുമ്പും പണം കടത്തിയിട്ടുണ്ടെന്നാണ് ഇവർ പൊലീസിന് മൊഴിനൽകിയത്. ഇത്രയേറെ രൂപയ്ക്കുള്ള 2000 രൂപ നോട്ടുകൾ എങ്ങനെ ലഭിക്കുന്നുവെന്ന ചോദ്യം അന്വേഷണദ്യോഗസ്ഥരെയും അസ്വസ്ഥരാക്കുന്നു.
പുതിയ 2000 രൂപ നോട്ടുകൾ ഓൺലൈനിൽ ഉയർന്ന തുകയ്ക്ക് വിറ്റ് പണമുണ്ടാക്കുന്നവരും ഏറെയാണ്. മതപരമായ വിശ്വാസമുള്ളതിനാൽ, 786 എന്ന സംഖ്യയിൽ അവസാനിക്കുന്ന നോട്ടുകൾക്ക് വലിയ ഡിമാൻഡാണ്. 3500 രൂപമുതൽ ഒന്നരലക്ഷം രൂപ വരെ ഈ രീതിയിൽ പണം സമ്പാദിച്ചവരുണ്ടെന്നാണ് റിപ്പോർട്ട്.