കൊച്ചി: നടി മിത്രാ കുര്യനും സംഗീതജ്ഞൻ വില്യംസ് ഫ്രാൻസിസും വിവാഹിതരായി. ഇന്നലെയായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളിൽ സിനിമാസംഗീതരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. രണ്ട് വർഷത്തെ പ്രണയത്തിലൊടുവിലാണ് ഇവർ വിവാഹിതരാകുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു അമേരിക്കൻ ഷോയിൽ വച്ചാണ് മിത്രയും വില്യംസും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

തൃശൂർ സ്വദേശിയായ വില്യംസ് മലയാളത്തിലെ നിരവധി സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഏകദേശം 200 ഓളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മെമ്മറീസ്, ഡോ.ലൗ, ഗദ്ദാമ,അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങളിൽ വില്യംസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

വിസ്മയത്തുമ്പത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച പെരുമ്പാവൂർ സ്വദേശിനിയായ മിത്ര കുര്യന് കരിയറിൽ ബ്രേക്ക് ആയത് സിദ്ദിഖിന്റെ ബോഡി ഗാർഡിലെ അഭിനയമായിരുന്നു. ബോഡി ഗാർഡിന്റെ തമിഴ് റീമേക്കിലും മിത്ര താരമായി. വി കെ പ്രകാശിന്റെ ഗുലുമാലും മിത്രക്ക് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. മലയാളത്തിലും തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മിത്രയുടെ 'ഒരു കൊറിയൻ പട'മാണ് ഇനി പുറത്തിറങ്ങാനുള്ളത്.