ന്യൂജഴ്സി:  മിത്രാസ് ആർട്സ് അണിയിച്ചൊരുക്കുന്ന മെഗാ സ്റ്റേജ് ഷോ ശനിയാഴ്ച നടക്കും. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അമ്പതോളം കലാകാരന്മാരെ അണിനിരത്തി മിത്രാസ് രാജൻ അണിയിച്ചൊരുക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോയിൽ പ്രശസ്ത ഗായകൻ ഫ്രാങ്കോ, നടി മന്യ തുടങ്ങിയവരും പങ്കെടുക്കുന്നു.

സെൻട്രൽ ന്യൂജഴ്സിയിലെ യൂണിയനിലുള്ള വിൽകിൻസ് തിയേറ്റർ പെർഫോമിങ് ആർട്സ് സെന്ററിൽ വൈകുന്നേരം 5.30 ന് തുടങ്ങുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മിത്രാസ് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.

അഡ്രസ് : 1000 Morriseave Union NJ 07083