- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കലയുടെ ഉത്സവരാവ് 'മിത്രാസ് ഫെസ്റ്റിവൽ' പ്രവാസി ചാനലിൽ 17 ന്
ന്യൂജഴ്സി: ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന നോർത്ത് അമേരിക്കൻ മലയാളികളുടെ കലാമാമാങ്കം മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റ് 2015 വീണ്ടും. അമേരിക്കയിലെ പ്രവാസികളുടെ സ്വന്തം ചാനലായ പ്രവാസി ചാനൽ കലയുടെ ഈ ഉത്സവരാവ് ഒക്ടോബർ 17 ശനിയാഴ്ച 6 ന് സംപ്രേഷണം ചെയ്തു. ന്യൂജഴ്സിയിലെ പ്രശസ്തമായ വ്വിൽകിൻസ് തിയറ്ററിൽ നടന്ന അവാർഡ് നൈറ്റ്
ന്യൂജഴ്സി: ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന നോർത്ത് അമേരിക്കൻ മലയാളികളുടെ കലാമാമാങ്കം മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റ് 2015 വീണ്ടും. അമേരിക്കയിലെ പ്രവാസികളുടെ സ്വന്തം ചാനലായ പ്രവാസി ചാനൽ കലയുടെ ഈ ഉത്സവരാവ് ഒക്ടോബർ 17 ശനിയാഴ്ച 6 ന് സംപ്രേഷണം ചെയ്തു.
ന്യൂജഴ്സിയിലെ പ്രശസ്തമായ വ്വിൽകിൻസ് തിയറ്ററിൽ നടന്ന അവാർഡ് നൈറ്റ് ആൻഡ് ഫെസ്റ്റിവലിനു വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. കലയുടെ ഈ ഉൽസവം കാണുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് തീയറ്ററിലേക്ക് അന്നേദിവസം ഒഴുകി എത്തിയത്. മിത്രാസ് രാജൻ സംവിധാനം ചെയ്ത ഈ മെഗാഷോ നോർത്ത് അമേരിക്കയുടെ ചരിത്രത്തിലേക്കു നടന്നു കയറിയ അമേരിക്കൻ മലയാളികളുടെ സ്വന്തം കലോത്സവം ആയിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ പ്രവാസി ചാനലിലൂടെ ഇത് പ്രക്ഷേപണം ചെയ്യുന്നത് വഴി ലോകമെമ്പാടുമുള്ള മലയാളികൾക്ക് കലയുടെ ഈ മാമാങ്കം കാണാനുള്ള അവസരം ഒരുക്കുന്നു.
ലക്ഷക്കണക്കിന് രൂപയുടെ പ്രതിപലം വാങ്ങി സകുടുംബം അമേരിക്കൻ ഉല്ലാസയാത്രക്കെത്തുന്ന മലയാള സിനിമയിലെ താരങ്ങളുടെ പ്രകടനങ്ങൾ കണ്ടു മനം മടുത്തിരിക്കുന്ന അമേരിക്കൻ മലയാളികളുടെ ഇടയിലേക്ക് മിത്രാസ് ഫെസ്റിവൽ ഒരു കുളിർമഴപോലെ പെയ്തു ഇറങ്ങുകയായിരുന്നു എന്ന് ഉത്സവം കഴിഞ്ഞിറങ്ങിയ പ്രേഷകർ ഒരുപോലെ അഭിപ്രായപ്പെട്ടു.
അമേരിക്കൻ കലാരംഗന്റ്തിനെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയ ഈ ഫെസ്റിവലിൽ പ്രസിദ്ധ പിന്നണിഗായകൻ ഫ്രാങ്കോ, തെന്നിന്ത്യൻ സിനിമ താരം മാന്യ, അക്കരകാഴ്ച ഫെയിം ജോസുകുട്ടി, സജിനി, പ്രസിദ്ധ ഗായകരായ സുമ നായർ, ശാലിനി, നൃത്ത രംഗത്തെ പ്രമുഘരായ ബിന്ദിയ പ്രസാദ് ന്യൂ ജേഴ്സി, മറീന ആന്റണി ഒറിഗോൺ, ദിവ്യ ജേക്കബ് ന്യൂ ജേഴ്സി, തുടങ്ങി അൻപതോളം കലാകാരന്മാർ അണിനിരന്നു. കൂടാതെ അമേരിക്കയിലെ കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി പ്രതിപലേച്ചയില്ലാതെ കാൽ നൂറ്റാണ്ടിൽ ഏറെയായി പ്രവർത്തിച്ചു വരുന്ന ശ്രീ ദിലീപ് വർഗീസ്, നാടകാചാര്യൻ പി റ്റി ചാക്കോ എന്നിവരെ അവർ കലാരംഗത്തിനു നല്കിയ സംഭാവനകളെ മുന്നിർത്തി ആദരികുകയുണ്ടായി.
അവാർഡ് ദാന ചടങ്ങിൽ രണ്ടാമത് മിത്രാസ് നാട്യശ്രീ ഓഫ് അമേരിക്ക പുരസ്കാരം വിദ്യ സുബ്രമണ്യനും, നോർത്ത് അമേരിക്കയിലെ മികച്ച നടനുള്ള പുരസ്കാരം അക്കരകാഴ്ച ജോസുകുട്ടിക്കും, മികച്ച നടിക്കുള്ള പുരസ്കാരം സജിനിക്കും, മികച്ച തിരക്കഥക്കുള്ള പുരസ്കാരം അജയൻ വേണുഗോപാലനും സമ്മാനിച്ചു.
ജാതിമതസംഘടനാ വ്യത്യാസമില്ലാതെ കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന എല്ലാവരെയും ഉൾകൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള കലാകാരന്മാരെ വളർത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011-ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയിൽ പേരെടുത്തു. തുടര്ന്നും മിത്രാസ് അമേരിക്കൻ കലാകാരന്മാരുടെ വളര്ച്ചയ്ക്ക് വേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്നു ബോർഡ് മെംബേർസ് അറിയിച്ചു.
ഈ കലാ സംരംഭത്തിൽ മിത്രാസിനൊപ്പം പ്രവർത്തിച്ച പ്രവാസി ചാനൽ, മഴവിൽ എഫ് എം, ടൈംലൈൻ ഫോട്ടോഗ്രാഫി, ഈവന്റ്കാറ്റ്സ് ലൈറ്റ് ആൻഡ് സൗണ്ട് എന്നിവരോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു.
ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് യുണൈറ്റഡ് മീഡിയ വഴിയും, www.pravasichannel.com എന്ന ചാനൽ വെബ്സൈറ്റിലൂടെയും കാണാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
1-908-345-5983 FREE എന്ന നമ്പരിലും വിളിക്കാം.



