- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിടുക്കരായ സഹപാഠികളും അദ്ധ്യാപകരും പുച്ഛത്തോടെ കണ്ടിരുന്ന ഒരു ശരാശരി വിദ്യാർത്ഥി; എന്നെ വിശ്വസിച്ചിരുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം; പിൻബെഞ്ചുകാർ അത്ര ഉഴപ്പന്മാരല്ല: മിഥുൻ കുമാർ ഐപിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
ക്ലാസിലെ ശരാശരിക്കാരനായിരുന്നു മിഥുൻ കുമാർ എന്ന പയ്യൻ. മിടുക്കരായ സഹപാഠികളും അദ്ധ്യാപകരും പുച്ഛത്തോടെ കണ്ടിരുന്ന ഒരു ശരാശരി വിദ്യാർത്ഥി. പിൻബെഞ്ചിലിരുന്നായിരുന്നു ഈ കൊച്ചുപയ്യന്റെയും പഠനം. റാങ്കുകാരും മിടുക്കരായ വിദ്യാർത്ഥികളും പുച്ഛത്തോടെ മാത്രം നോക്കിയിരുന്ന ഒരു സാധാരണ പിൻബഞ്ചുകാരൻ. എന്നാൽ യഥാർഥ ജീവിതത്തിൽ റാങ്കുകാരേക്കാൾ നേട്ടങ്ങൾ കൈവരിക്കുന്നവർ പലപ്പോഴും ഇവരായിരിക്കും. കലക്ടറും മന്ത്രിയും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ ഇതിനായി ചൂണ്ടിക്കാണിക്കാനുണ്ട്. കർണാടക കേഡറിലെ 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ മിഥുൻ കുമാർ ജി.കെ. ആണ് ഈ കൂട്ടത്തിലേക്ക് അടുത്തിടെ തന്റെ വിജയകഥയുമായി എത്തിയത്. മുസോറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്‌മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട കഥകൾ ഓൺലൈനിൽ പങ്കുവയ്ക്കാൻ ആരംഭിച്ച ഹ്യൂമൻസ് ഓഫ് എൽബിഎസ്എൻഎഎ ഫേസ്‌ബുക്ക് പേജിലാണ് മിഥുൻ കുമാർ മനസ്സു തുറന്നത്. ശരാശരിക്കാരനായിരുന്നിട്ടും യുപിഎസ്‌സി പരീക്ഷയിൽ നാലു വട്ടം പരാജയപ്പെട്ടിട്ടും എ
ക്ലാസിലെ ശരാശരിക്കാരനായിരുന്നു മിഥുൻ കുമാർ എന്ന പയ്യൻ. മിടുക്കരായ സഹപാഠികളും അദ്ധ്യാപകരും പുച്ഛത്തോടെ കണ്ടിരുന്ന ഒരു ശരാശരി വിദ്യാർത്ഥി. പിൻബെഞ്ചിലിരുന്നായിരുന്നു ഈ കൊച്ചുപയ്യന്റെയും പഠനം. റാങ്കുകാരും മിടുക്കരായ വിദ്യാർത്ഥികളും പുച്ഛത്തോടെ മാത്രം നോക്കിയിരുന്ന ഒരു സാധാരണ പിൻബഞ്ചുകാരൻ. എന്നാൽ യഥാർഥ ജീവിതത്തിൽ റാങ്കുകാരേക്കാൾ നേട്ടങ്ങൾ കൈവരിക്കുന്നവർ പലപ്പോഴും ഇവരായിരിക്കും. കലക്ടറും മന്ത്രിയും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ ഇതിനായി ചൂണ്ടിക്കാണിക്കാനുണ്ട്. കർണാടക കേഡറിലെ 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ മിഥുൻ കുമാർ ജി.കെ. ആണ് ഈ കൂട്ടത്തിലേക്ക് അടുത്തിടെ തന്റെ വിജയകഥയുമായി എത്തിയത്.
മുസോറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്‌മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട കഥകൾ ഓൺലൈനിൽ പങ്കുവയ്ക്കാൻ ആരംഭിച്ച ഹ്യൂമൻസ് ഓഫ് എൽബിഎസ്എൻഎഎ ഫേസ്‌ബുക്ക് പേജിലാണ് മിഥുൻ കുമാർ മനസ്സു തുറന്നത്. ശരാശരിക്കാരനായിരുന്നിട്ടും യുപിഎസ്‌സി പരീക്ഷയിൽ നാലു വട്ടം പരാജയപ്പെട്ടിട്ടും എങ്ങനെയാണ് താനൊരു ഐപിഎസുകാരൻ ആയതെന്നു പറയുന്ന മിഥുന്റെ പോസ്റ്റിന് വൻ പ്രതികരണമാണു ലഭിക്കുന്നത്.
മിഥുൻ കുമാറിന്റെ കുറിപ്പ്:
'മിടുക്കരായ സഹപാഠികളും അദ്ധ്യാപകരും പുച്ഛത്തോടെ കണ്ടിരുന്ന ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു കുട്ടിക്കാലത്തു ഞാൻ. എന്നെ വിശ്വസിച്ചിരുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു. ഇന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ അതൊക്കെ വലിയ അനുഗ്രഹമായി ഭവിച്ചു എന്നു വേണം കരുതാൻ.
സിവിൽ സർവീസ് പരീക്ഷ പാസ്സാകുന്നവരും ജീവിതത്തിൽ എന്തെങ്കിലും നേട്ടം കൈവരിക്കുന്നവരും എന്തെങ്കിലും പ്രത്യേക കഴിവോ നൈപുണ്യങ്ങളോ ഉള്ളവരല്ല എന്നു ഞാൻ വിശ്വസിക്കുന്നു. അവരെല്ലാം എല്ലാ പ്രതിസന്ധികൾക്കിടയിലും അവരവരിൽ വിശ്വസിച്ച സാധാരണ മനുഷ്യരാണ്.
വീട്ടിലെ മൂത്ത മകനായതിനാൽ റിട്ടയർമെന്റിലേക്ക് അടുക്കുന്ന മാതാപിതാക്കളെ പിന്തുണയ്ക്കാൻ ബിരുദത്തിനു ശേഷം എനിക്ക് എന്തെങ്കിലും ജോലിക്കു കയറണമായിരുന്നു. ഒരു സോഫ്ട്വെയർ പ്രഫഷനലായി ജോലി ചെയ്യുമ്പോഴും എന്തോ ഒന്നു കണ്ടെത്താനാകുന്നില്ല എന്നു തോന്നി. മൂന്നു വർഷത്തിലധികം ജോലി ചെയ്തു കഴിഞ്ഞപ്പോഴേക്കും ഇളയ സഹോദരനും വീടിന്റെ ചുമതല ഏറ്റെടുക്കാൻ പ്രാപ്തനായിക്കഴിഞ്ഞിരുന്നു. അതോടെ എന്റെ പിതാവു പണ്ടു മനസ്സിൽ വിതച്ച ഒരു വിത്തു മുള പൊട്ടാൻ എനിക്ക് അവസരം കൈവന്നു.
അത് എന്റെ പിതാവിന്റെ പൂർത്തീകരിക്കാത്ത ഒരു സ്വപ്നമായിരുന്നു. എനിക്കൊരു സിവിൽ സെർവന്റ്, പ്രത്യേകിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആകണമെന്നായിരുന്നു ആഗ്രഹം. എപ്പോഴൊക്കെ വഴിയിൽ ഒരു പൊലീസുകാരനെ കണ്ടാലും എന്റെ ഉള്ളിൽ ഒരു തീപ്പൊരിയുണ്ടാകും. ഞാൻ പരീക്ഷ പാസ്സായപ്പോൾ പലരും എന്നോട് എന്തുകൊണ്ട് ഐഎഎസ് എടുത്തില്ല എന്നു ചോദിച്ചു. എനിക്ക് ഉത്തരമില്ലായിരുന്നു. എത്ര മാത്രം ആ യൂണിഫോം എന്നെ ഭ്രമിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് അവരോടു വിശദീകരിക്കാൻ കഴിയുമായിരുന്നില്ല. ഞാനൊരു പൊലീസുകാരനാകുമെന്ന് എപ്പോഴും ചിന്തിച്ചിരുന്നു. ഒരു അടിയന്തര സാഹചര്യത്തിൽ അകപ്പെട്ട ഏതൊരാളും ആദ്യം ഓടുക ആശുപത്രിയിലേക്കോ പൊലീസ് സ്റ്റേഷനിലേക്കോ ആയിരിക്കും.
യുപിഎസ്‌സി പരീക്ഷയുടെ വിവിധ ഘട്ടങ്ങളിലായി നാലു തവണ ഞാൻ പരാജയപ്പെട്ടു. ഓരോ തവണയും പുതിയൊരു അനുഭവപരിചയം നേടുകയും പുതിയൊരു പാഠം പഠിക്കുകയും ചെയ്തു. അതെന്നെ ഒരു വ്യക്തിയെന്ന നിലയിൽ രൂപപ്പെടുത്തി. ഒരു ചിന്ത പങ്കുവച്ച് കൊണ്ട് അവസാനിപ്പിക്കാം. 'മുന്നോട്ട് പോകണോ അവസാനിപ്പിക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് നമ്മുടെ മനസ്സാണ്. നിങ്ങൾക്ക് എത്ര ദൂരം പോകാനാകുമെന്ന് നിങ്ങൾ ശ്രമിച്ചു നോക്കിയാലല്ലാതെ നിങ്ങൾക്ക് അറിയാൻ സാധിക്കില്ല.' 2015 ൽ നടന്ന സിവിൽ സർവീസ് പരീക്ഷയിൽ 130-ാം റാങ്കു നേടിയാണ് മിഥുൻ കുമാർ ഇന്ത്യൻ പൊലീസ് സർവീസിലെത്തുന്നത്.