കൊച്ചി: കെ.ജി.എഫ് ടു മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.ചിത്രത്തിന്റെ ടെക്‌നിക്കൽ വശത്തെക്കുറിച്ചാണ് കൂടുതൽ പേരും സംസാരിക്കുന്നത്.പ്രത്യേകിച്ചും ശബ്ദത്തെക്കുറിച്ച്. ഇപ്പോഴിത അത്തരം ശബ്ദങ്ങൾക്കിടയിലും സുഖമായി ഉറങ്ങുന്ന കുഞ്ഞിന്റെ ചിത്രമാണ് വൈറലാകുന്നത്.മറ്റാരുടെയുമല്ല.. മിയയുടെ മകൻ ലൂക്കയുടെത്..

കാണാൻ മകൻ ലൂക്കയെയും കൊണ്ട് തിയറ്ററിൽ പോയ അനുഭവവും ചിത്രങ്ങളും പങ്കുവച്ച് നടി മിയ.'ലൂക്കയുടെ ആദ്യത്തെ സിനിമാനുഭവം. കെജിഎഫ്2. സിനിമയിൽ ധാരാളം വിഎഫ്എക്സും ബഹളവുമൊക്കെയുള്ളതിനാൽ ലൂക്കയെ തിയേറ്ററിലേക്ക് കൊണ്ടുപോവണോ എന്നതിൽ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. ഞങ്ങൾക്ക്, പ്രത്യേകിച്ച് അശ്വിന്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന കാര്യത്തിൽ നിർബന്ധമാണ്. അതിനാൽ തിയേറ്ററിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും നടത്തി. സെക്കൻഡ് ഷോ ബുക്ക് ചെയ്തു, അവന് നന്നായി ഭക്ഷണം നൽകി, സുഖപ്രദമായ വസ്ത്രങ്ങൾ ധരിപ്പിച്ചു... ആദ്യം, സ്‌ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ അവൻ ആകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം അവന് മനസ്സിലായി, റോക്കി ഭായ് ബഹളം വയ്ക്കുന്നത് നിർത്താൻ പോവുന്നില്ലെന്ന്. അതോടെ, തന്റെ കാര്യം നോക്കി അവൻ ഉറക്കമായി. ലൂക്കയ്ക്ക് ഒപ്പമുള്ള ഞങ്ങളുടെ ആദ്യ തിയേറ്റർ അനുഭവം മികച്ചതായിരുന്നു, ഞങ്ങളിനിയും ഇതാവർത്തിക്കും' മിയ കുറിക്കുന്നു.

 

 
 
 
View this post on Instagram

A post shared by miya (@meet_miya)

ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം