- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലേക്ക് വരാനിരിക്കുന്ന തമിഴ് ചിത്രങ്ങൾ മിയയുടെ 'ബോബി'യെ വിഴുങ്ങുമോ? സംവിധായകൻ ഷെബിക്ക് ആകെ അങ്കലാപ്പ്: എല്ലാവരും തിയറ്ററിൽ പോയി ഉടൻ സിനിമ കാണണമെന്നും സംവിധായകൻ
മിയയും മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രമാണ് ബോബി. ഒരുപാട് കൊട്ടിഘോഷം ഒന്നും ഇല്ലാതെ എത്തിയ ഒരു കുഞ്ഞ് സിനിമയാണ് ബോബി. സംവിധായകൻ ഷെബി ചൗഘട്ടിന് ബോബിയിലുള്ള പ്രതീക്ഷകളും ഏറെയാണ്. എന്നാൽ വരുന്ന ആഴ്ച തമിഴ് ചിത്രങ്ങൾ കൂടി പുറത്തിറങ്ങുമ്പോൾ തങ്ങളുടെ കൊച്ചു സിനിമകളെ വിഴുങ്ങാനുള്ള വരവായിരിക്കും അതെന്ന് കരുതുന്നതായും സംവിധായകൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. സംവിധായകന്റെ കുറിപ്പിന്റെ പൂർണരൂപം ബോബി പ്രദർശിപ്പിക്കുന്ന ചില തിയേറ്ററുകളിൽ ഇന്നലെ പോയിരുന്നു.പടം മികച്ച അഭിപ്രായം നേടുന്നുണ്ട്. ഉദാത്തമായ സൃഷ്ടിയൊന്നുമല്ല. എന്നാൽ കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമെന്നാണ് കാണുന്ന വർ പറയുന്നത്.ഏതായാലും കാണാനുള്ളവർ പെട്ടെന്ന് ചെന്ന് കാണണം. 24 ന് വലിയൊരു തമിഴ് പടത്തിന്റെ റിലീസുണ്ട്. ഞങ്ങളുടേതു പോലുള്ള കൊച്ചു സിനിമകളെ വിഴുങ്ങാനുള്ള വരവായിരിക്കും അതെന്ന് കരുതുന്നു. ഇപ്പോത്തന്നെ പലയിടത്തും ബോബിയുടെ പോസ്റ്ററിനു മീതെ ആ തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടിച്ചു തുട
മിയയും മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രമാണ് ബോബി. ഒരുപാട് കൊട്ടിഘോഷം ഒന്നും ഇല്ലാതെ എത്തിയ ഒരു കുഞ്ഞ് സിനിമയാണ് ബോബി. സംവിധായകൻ ഷെബി ചൗഘട്ടിന് ബോബിയിലുള്ള പ്രതീക്ഷകളും ഏറെയാണ്. എന്നാൽ വരുന്ന ആഴ്ച തമിഴ് ചിത്രങ്ങൾ കൂടി പുറത്തിറങ്ങുമ്പോൾ തങ്ങളുടെ കൊച്ചു സിനിമകളെ വിഴുങ്ങാനുള്ള വരവായിരിക്കും അതെന്ന് കരുതുന്നതായും സംവിധായകൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
സംവിധായകന്റെ കുറിപ്പിന്റെ പൂർണരൂപം
ബോബി പ്രദർശിപ്പിക്കുന്ന ചില തിയേറ്ററുകളിൽ ഇന്നലെ പോയിരുന്നു.പടം മികച്ച അഭിപ്രായം നേടുന്നുണ്ട്. ഉദാത്തമായ സൃഷ്ടിയൊന്നുമല്ല. എന്നാൽ കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമെന്നാണ് കാണുന്ന വർ പറയുന്നത്.ഏതായാലും കാണാനുള്ളവർ പെട്ടെന്ന് ചെന്ന് കാണണം. 24 ന് വലിയൊരു തമിഴ് പടത്തിന്റെ റിലീസുണ്ട്.
ഞങ്ങളുടേതു പോലുള്ള കൊച്ചു സിനിമകളെ വിഴുങ്ങാനുള്ള വരവായിരിക്കും അതെന്ന് കരുതുന്നു. ഇപ്പോത്തന്നെ പലയിടത്തും ബോബിയുടെ പോസ്റ്ററിനു മീതെ ആ തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടിച്ചു തുടങ്ങി. ഏതാനും ദിവസം കൂടെ ഞങ്ങളൊരു ജീവന്മരണ പോരാട്ടത്തിലാണ്. പ്രിയ സുഹൃത്തുക്കൾ എത്രയും പെട്ടെന്ന് സിനിമ കണ്ട് പിന്തുണയ്ക്കുക.