കുന്നത്തൂർ: മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ 74 -ാം മത് സ്വതന്ത്ര്യ ദിനാഘോഷം സ്വതന്ത്ര്യ ദിന സ്മൃതി 2020 എന്ന പേരിൽ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് ബോട്ടിൽ ആർട്ട് പ്രദർശനവും കുട്ടികൾക്ക് പരിശീലനവും നൽകി.

പ്രളയക്കെടുതിയുടെയും കോവിഡ് 19 വ്യാപനത്തിന്റെയും സന്ദർഭത്തിലൂടെയാണ് 74 -ാം സ്വതന്ത്ര്യ ദിനം കടന്ന് പോകുന്നത്. മനുഷ്യമനസ്സുകളെ ദുഃഖത്തിലാഴ്‌ത്തിയ പൊട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാന ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന് വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതി ജീവൻ ത്യാഗിച്ച ധീര ദേശാഭിമാനി കൾക്ക് രക്തപുഷ്പങ്ങൾ അർപ്പിച്ചു.

ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ ദേശിയ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗം പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു.ശാസ്താം കോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ സ്വതന്ത്ര്യ ദിന സന്ദേശം നല്കി. മിഴി കുട്ടി കുട്ടം ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമയുടെ ബോട്ടിൽ ആർട്ടിന്റെ പ്രദർശനം പ്രശസ്ത കവയത്രി ദീപിക രഘുനാഥ് ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പരിശീലന ക്ലാസ് ഹർഷ ഫാത്തിമ നൽകി. ടി.എസ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി, റജീവ് പ്ലാമൂട്ടിൽ, റിസാദ് ഷോളയാർ, കലാകാരൻ മനു കുട്ടപ്പൻ ബി. ബൈജു, സുധീർഖാൻ റാവുത്തർ, ദിവ്യശക്തികുമാർ, അംജിത്ത് ഖാൻ മിഴി കുട്ടി കൂട്ടം ബാലവേദി കൂട്ട്കാരായ എസ്.സൻഹ, മനുചിത്ത എന്നിവർ പ്രസംഗിച്ചു. മിഴി കുട്ടി കൂട്ടം ബാലവേദി കൂട്ട്കാർ അവതരിപ്പിച്ച കലാപരിപാടികളും മധുരവിതരണവും നടന്നു.