- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുറ്റുപാടും ഉള്ളതൊന്നും പാഴ് വസ്തുക്കളല്ല; ബോട്ടിൽ വർക്കിലൂടെ ശ്രദ്ധേയമായി ഹർഷ ഫാത്തിമ
കൊല്ലം: ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് ചക്കുവള്ളി വലിയരാമച്ചംവിള എച്ച് എസ് വില്ലയിൽ ഹബീബിന്റെയും സുമിയുടെയും മകളാണ് ഹർഷ ഫാത്തിമ. ശൂരനാട് ബസലേൽ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ്‌കാരിയാണ് മറ്റ് പരിശീലനങ്ങളോ സഹായങ്ങളോ ഇല്ലാതെ സ്വപ്രയത്‌നത്താലാണ് ഈ മിടുക്കി ബോട്ടിൽ ആർട്ട്കൾ ചെയ്യുന്നത്. ലോക്ക് ഡൗൺ കാലത്തെ പരിശ്രമങ്ങളാണ് ഇത്രയേറെ മികച്ച വർക്കുകൾ ചെയ്യാനായത്. കൂട്ടുകാരുടെ വീട്ടിൽ കണ്ട ബോട്ടിൽ വർക്കുകളാണ് ഇതിലേയ്ക്ക് തിരിയാനിവളെ പ്രേരിപ്പിച്ചത്.
ബോട്ടിൽ വർക്കുകൾക്കാവശ്യ അക്രിലിക്ക് പേയിന്റ് ഫേബ്രിക്ക് പെയിന്റ് ഇനാമൽ പെയിന്റെ എന്നിവയും ചണവും വൂളൻ ത്രെഡ് ടിഷ്യൂ പേപ്പറും ഉപയോഗിക്കുന്നു. വർക്കിന് ആവശ്യമായ എയർ ഡ്രൈ ക്ലേ സ്വന്തമായി നിർമ്മിച്ചാണ് വർക്കുകൾക്ക് ഉപയോഗിക്കുന്നത്. നമ്മുടെ ചുറ്റുപാടും ഉള്ളതൊന്നും വേസ്റ്റ്കൾ അല്ലാ എന്നാണി മിടുക്കി പറയുന്നത്.
മിഴി ഗ്രന്ഥശാല സംഘടിപ്പിച്ച സ്വതന്ത്ര്യ ദിന പരിപാടിയിൽ കുട്ടികൾക്ക് ബോട്ടിൽ ആർട്ട് വർക്കിന്റെ ക്ലാസ് നയിച്ചതും ഹർഷയാണ്. ഹർഷയുടെ ബോട്ടിൽ വർക്കുകളുടെ പ്രദർശനം മിഴി ഗ്രന്ഥശാല സംഘടിപ്പിച്ചിരുന്നു. കവയിത്രി ദീപിക രഘുനാഥ് ആണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
മികച്ച വായനക്കാരിയുമാണ്. ചക്കുവള്ളി മിഴി ഗ്രന്ഥശാല മിഴി കുട്ടി കൂട്ടം ബാലവേദിയുടെ പ്രസിഡന്റും ആയി ഗ്രന്ഥശാല പ്രവർത്തനങ്ങളിലും ചെറുപ്രായത്തിൽ സജീവമായി ഇടപൊടുന്നു വൈക്കം മുഹമ്മദ് ബഷീറിനെയും, മാധവികുട്ടിയുമാണ് ഇവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത്കാർ.