- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിലേക്ക് അഭിമുഖത്തിന് രാത്രി വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പ്രിയാരമണി; ഏഷ്യൻ ഏജിൽ പ്രവർത്തിക്കുമ്പോൾ അശ്ലീലം പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വയറിലെ ലേഖിക; രാത്രിയിൽ ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ഇന്ത്യാടുഡേ ലേഖിക; ഡെയ്‌ലി ടെലഗ്രാഫിലെ ജോലിക്കിടെ പീഡനശ്രമം ഉണ്ടായെന്ന് മറ്റൊരു യുവതി; കേന്ദ്രമന്ത്രിക്കെതിരെ ആരോപണവുമായെത്തിയത് ഒമ്പത് വനിതാ പത്രപ്രവർത്തകർ; എംജെ അക്‌ബർ ഊരാക്കുടുക്കിലായിട്ടും കുലുങ്ങാതെ മോദി; മൗനത്തിൽ ബിജെപിയിലും പ്രതിഷേധം
ന്യൂഡൽഹി: ഇന്ത്യയിൽ കത്തിപ്പടർന്നുകൊണ്ടിരിക്കുന്ന ്#മീ ടൂ ക്യാമ്പെയിനിൽ അക്ഷരാർഥത്തിൽ കുടുങ്ങിയിരിക്കുന്നത് കേന്ദ്ര മന്ത്രിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ എം.ജെ. അക്‌ബറാണ്. പത്തോളം വനിതാ മാധ്യമപ്രവർത്തകരാണ് എം.ജെ. അക്‌ബറിനെതിരേ ലൈംഗികാരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. രാത്രിയിൽ അഭിമുഖത്തിനായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായുള്ള പ്രിയാരമണിയെന്ന മാധ്യമപ്രവർത്തകയുടെ ആരോപണമാണ് അക്‌ബറിനെതിരേ ആരോപണപ്രവാഹത്തിന് തുടക്കമിട്ടത്. ലൈംഗികാരോപണം നേരിടുന്ന അക്‌ബർ മന്ത്രിസ്ഥാനം രാജിവെക്കണെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പുലർത്തുകയാണ്. തനിക്കെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് എം.ജെ. അക്‌ബർ തൃപ്തികരമായ വിശദീകരണം നൽകുകയോ അല്ലെങ്കിൽ മന്ത്രിസ്ഥാനം രാജിവെക്കുകയോ വേണമെന്ന് കോൺഗ്രസ് വക്താവ് എസ്. ജയ്പാൽ റെഡ്ഡി ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട മുതിർന്ന വനിതാ മാധ്യമപ്രവർത്തകർ ഉയർത്തിയ ലൈംഗികാരോപണങ്ങൾ വ്യാജമാണെന്ന് കരുതാനാവില്ല.
ന്യൂഡൽഹി: ഇന്ത്യയിൽ കത്തിപ്പടർന്നുകൊണ്ടിരിക്കുന്ന ്#മീ ടൂ ക്യാമ്പെയിനിൽ അക്ഷരാർഥത്തിൽ കുടുങ്ങിയിരിക്കുന്നത് കേന്ദ്ര മന്ത്രിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ എം.ജെ. അക്‌ബറാണ്. പത്തോളം വനിതാ മാധ്യമപ്രവർത്തകരാണ് എം.ജെ. അക്‌ബറിനെതിരേ ലൈംഗികാരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. രാത്രിയിൽ അഭിമുഖത്തിനായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായുള്ള പ്രിയാരമണിയെന്ന മാധ്യമപ്രവർത്തകയുടെ ആരോപണമാണ് അക്‌ബറിനെതിരേ ആരോപണപ്രവാഹത്തിന് തുടക്കമിട്ടത്. ലൈംഗികാരോപണം നേരിടുന്ന അക്‌ബർ മന്ത്രിസ്ഥാനം രാജിവെക്കണെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പുലർത്തുകയാണ്.
തനിക്കെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് എം.ജെ. അക്‌ബർ തൃപ്തികരമായ വിശദീകരണം നൽകുകയോ അല്ലെങ്കിൽ മന്ത്രിസ്ഥാനം രാജിവെക്കുകയോ വേണമെന്ന് കോൺഗ്രസ് വക്താവ് എസ്. ജയ്പാൽ റെഡ്ഡി ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട മുതിർന്ന വനിതാ മാധ്യമപ്രവർത്തകർ ഉയർത്തിയ ലൈംഗികാരോപണങ്ങൾ വ്യാജമാണെന്ന് കരുതാനാവില്ല. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ നേരിട്ടുകൊണ്ട് അദ്ദേഹത്തിന് മന്ത്രിസഭയിൽ എങ്ങനെ തുടരാനാവുമെന്നും ജെയ്പാൽ റെഡ്ഡി ചോദിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. അതിനിടെ അക്‌ബറിനെതിരെ ബിജെപിയിലും അതൃപ്തി ശക്തമാണ്. എന്നാൽ കോൺഗ്രസ് പ്രതിരോധത്തെ തകർക്കാൻ ബിജെപിക്ക് കഴിയുന്നില്ല.
വിദേശകാര്യ സഹമന്ത്രിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മൗനം പാലിക്കുന്നതിനെയും കോൺഗ്രസ് ചോദ്യം ചെയ്യുന്നു. ഒരു വനിതാ മന്ത്രിയെന്ന നിലയിൽ പ്രത്യേകിച്ചും സുഷമ ഇക്കാര്യത്തിൽ അഭിപ്രായപ്രകടനം നടത്തേണ്ടതാണെന്നും ജയ്പാൽ റെഡ്ഡി പറഞ്ഞു. അക്‌ബറിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് അഖിലേന്ത്യാ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലീമെൻ നേതാവ് അസസുദീൻ ഒവെയ്‌സിയും ആവശ്യപ്പെട്ടു. അതിനിടെ അക്‌ബറിന്റെ രാജിക്ക് മോദിയിലും സമ്മർദ്ദം ഏറെയാണ്. വിദേശ സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്താൻ അക്‌ബറിനോട് ബിജെപി നിർദ്ദേശിച്ചതായി സൂചനയുണ്ട്.
വോഗ് ഇന്ത്യയിൽ 2017-ൽ എഴുതിയ ലേഖനത്തിലാണ് പ്രിയാ രമണി തന്റെ മേലുദ്യോഗസ്ഥനിൽനിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് എഴുതിയത്. അന്നത് ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ മീ ടു ക്യാമ്പെയിനിന്റെ ഭാഗമായി അത് എം.ജെ. അക്‌ബറാണെന്ന് പ്രിയ രമണി വെളിപ്പെടുത്തി. ഇതോടെയാണ് പല കാലങ്ങളിൽ അദ്ദേഹത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന വനിതാ മാധ്യമപ്രവർത്തകർ രംഗത്തുവന്നത്.
ഫോഴ്‌സ്മാസികയുടെ എക്‌സിക്യുട്ടീവ് എഡിറ്ററായ ഗസാല വഹാബ് ദ് വയറിലെഴുതിയ ലേഖനത്തിൽ താൻ ഏഷ്യൻ ഏജിൽ ജോലി ചെയ്തിരുന്ന സമയതത്ത് എം.ജെ. അക്‌ബറിൽനിന്ന് നേരിടേണ്ടിവന്ന ലൈംഗികാധിക്ഷേപം വ്യക്തമാക്കുന്നു. തന്റെ സീറ്റ് അദ്ദേഹത്തിന് മുന്നിലേക്ക് മാറ്റിയതും ഔദ്യോഗിക മെയിലിലൂടെ തനിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നതും ഗസാല വിശദീകരിക്കുന്നു. 1997-ൽ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ അക്‌ബർ, നിഘണ്ടുവിൽനിന്ന് ഒരു വാക്കിന്റെ അർഥം തിരയാൻ ആവശ്യപ്പെടുകയും അതു ചെയ്തുകൊണ്ടിരിക്കവെ തന്നെ കയറി പിടിച്ചുവെന്നും ഗസാല ആരോപിക്കുന്നു.
ഇന്ത്യാ ടുഡേയിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോൾ അക്‌ബറിൽനിന്നുണ്ടായ ദുരനുഭവമാണ് മറ്റൊരു മാധ്യമപ്രവർത്തകയായ ഷുതാപ്പ പോളിന് പറയാനുള്ളത്. തന്നെ രാത്രിയിൽ കൊൽക്കത്തയിലെ ഹോട്ടൽമുറിയിലേക്ക് മീറ്റിങ്ങിനെന്നവണ്ണം വിളിച്ചുവരുത്തുമായിരുന്നുവെന്ന് അവർ ട്വീറ്റ് ചെയ്തു. ഇതിന് വിസമിതിക്കാൻ തുടങ്ങിയതോടെ, താനെഴുതിക്കൊടുക്കുന്ന സ്‌റ്റോറികൾ പ്രസിദ്ധീകരിക്കാതായെന്നും ഷുതാപ്പ ആരോപിച്ചു. ഡെയ്‌ലി ടെലഗ്രാഫിൽ ഒന്നിച്ചുജോലി ചെയ്ത സമയത്തെ ദുരനുഭവങ്ങളാണ് സാബ നഖ്‌വി ട്വീറ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പരാതിപ്പെട്ട വനിതാ മാധ്യമപ്രവർത്തരോട് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാൻ ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ പരാതിയുമായി മുന്നോട്ടുവരുന്നതിനെ കേന്ദ്ര വനിതാ ശിശു ക്ഷേമമന്ത്രി സുഷമ സ്വരാജ് സ്വാഗതം ചെയ്തിട്ടുമുണ്ട്.