- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മുന്നാറിൽ വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, ഡ്രൈവറന്മാർ തുടങ്ങി നിരവധി ആളുകളുണ്ട്; വാടക നൽകി റിസോർട്ടുകളിൽ അവർക്ക് കുടുംബസമേതം ജീവിക്കാൻ കഴിയില്ലല്ലോ; ഞങ്ങൾ, മൂന്നാറുകാർക്കും വേണ്ടേ കിടപ്പാടം: കുത്തകപ്പാട്ടക്കാർക്കായി വാദിക്കുന്നവർ വായിച്ചറിയാൻ
കണ്ണൻ ദേവൻ, തലയാർ, ഹാരിസൺ എസ്‌റ്റേറ്റുകൾ എന്നിവിടങ്ങളിലയി 14000ത്തോളം തൊഴിലാളികളുണ്ടാകും. 350 ഓളം സ്റ്റാഫ് ജീവനക്കാരും. തലമുറകളായി മൂന്നാറിൽ കഴിയുന്ന ഭവനരഹിതരായ 700ഓളം പേരുമുണ്ടാകും. ഇവർക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകിയാൽ എത്രയാണ് വേണ്ടി വരിക-750-800 ഏക്കർ. ഇതിൽ പലരും ഭൂമിക്ക് വില നൽകാനും സന്നദ്ധരായിരിക്കും. കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി ഇപ്പോഴും മൂന്നാർ മേഖലയിലുണ്ട്. പല സ്ഥലങ്ങളിലായി നൽകിയാൽ അവിടം വികസിക്കും. എന്നാൽ, അതേ കുറിച്ച് ആരും ചിന്തിക്കുന്നില്ല. മറിച്ച് റിസോർട്ടുകാർക്ക് വേണ്ടിയാണ് ശബ്ദം ഉയരുന്നത്. കഴിഞ്ഞ മാസമാണ് മൂന്നാറിലെ ട്രേഡ് യൂണിയൻ,രാഷ്ട്രിയ നേതാക്കളും വ്യാപാരി പ്രതിനിധികളും എംഎൽഎയും മറ്റും ചേർന്ന് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. വളരെ ചെറിയ ആവശ്യമാണ് അവർ ഉന്നയിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ ദേവികുളം സബ് കലക്ടർ നടപ്പാക്കുന്നില്ല. കുത്തകപാട്ട കലാവധി കഴിഞ്ഞ ഭൂമി തിരിച്ച് പിടിക്കാൻ ശ്രമിക്കുന്നു. മറ്റൊന്ന
കണ്ണൻ ദേവൻ, തലയാർ, ഹാരിസൺ എസ്‌റ്റേറ്റുകൾ എന്നിവിടങ്ങളിലയി 14000ത്തോളം തൊഴിലാളികളുണ്ടാകും. 350 ഓളം സ്റ്റാഫ് ജീവനക്കാരും. തലമുറകളായി മൂന്നാറിൽ കഴിയുന്ന ഭവനരഹിതരായ 700ഓളം പേരുമുണ്ടാകും. ഇവർക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകിയാൽ എത്രയാണ് വേണ്ടി വരിക-750-800 ഏക്കർ. ഇതിൽ പലരും ഭൂമിക്ക് വില നൽകാനും സന്നദ്ധരായിരിക്കും. കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി ഇപ്പോഴും മൂന്നാർ മേഖലയിലുണ്ട്. പല സ്ഥലങ്ങളിലായി നൽകിയാൽ അവിടം വികസിക്കും. എന്നാൽ, അതേ കുറിച്ച് ആരും ചിന്തിക്കുന്നില്ല. മറിച്ച് റിസോർട്ടുകാർക്ക് വേണ്ടിയാണ് ശബ്ദം ഉയരുന്നത്.
കഴിഞ്ഞ മാസമാണ് മൂന്നാറിലെ ട്രേഡ് യൂണിയൻ,രാഷ്ട്രിയ നേതാക്കളും വ്യാപാരി പ്രതിനിധികളും എംഎൽഎയും മറ്റും ചേർന്ന് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. വളരെ ചെറിയ ആവശ്യമാണ് അവർ ഉന്നയിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ ദേവികുളം സബ് കലക്ടർ നടപ്പാക്കുന്നില്ല. കുത്തകപാട്ട കലാവധി കഴിഞ്ഞ ഭൂമി തിരിച്ച് പിടിക്കാൻ ശ്രമിക്കുന്നു. മറ്റൊന്ന് കൂടി നിവേദനത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റ കാലത്ത് മൂന്നാർ ടൗൺ കമ്പനിയിൽ നിന്നും ഏറ്റെടുക്കാൻ ബില്ല് തയ്യറാക്കിയിരുന്നു. അതു നിയമസഭയിൽ അവതരിപ്പിച്ചില്ല.
അതിനാൽ, വീണ്ടുമൊരു സർവകക്ഷി യോഗം വിളിച്ച് ഈ പ്രശ്‌നങ്ങൾ ചർച്ച ചെയ്യണം. അങ്ങനെയൊരു സർവകക്ഷിയോഗം വിളിച്ചാൽ ഈ നിവേദനത്തിൽ ഒപ്പിട്ടവരിൽ ആർക്കെങ്കിലും പങ്കെടുക്കുവാൻ കഴിയുമോയെന്നറിയില്ല. എന്തായാലും ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ട്. റവന്യൂ മന്ത്രി അറിയാതെയാണ് യോഗം വിളിച്ചത് എന്നതിന്റ പേരിൽ ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ യോഗത്തിൽ സംബന്ധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റ പേരിൽ വല്യേട്ടനും കൊച്ചേട്ടനും തമ്മിൽ ഭരണമുന്നണിക്കകത്ത് വാക്ക് തർക്കമാണ്.
കെപിസിസി വൈസ്പ്രസിഡന്റ് എ.കെ.മണിയും ലീഗ് പ്രതിനിധിയും നിവേദനത്തിൽ ഒപ്പിട്ടതിന്റ പേരിൽ യു.ഡി.എഫിലും കലഹമുണ്ട്. കുത്തകപാട്ട കാലാവധി കഴിഞ്ഞ ഭൂമിയുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടവർ എന്തുകൊണ്ട്, മുന്നാറിന്റെ സമ്പദ്ഘടനയെ സംരക്ഷിക്കുന്ന തോട്ടംതൊഴിലാളികളെയും ജീവനക്കാരെയും മറന്നുവെന്നതാണ് ഉയരുന്ന ചോദ്യം.മൂന്നാറിലെ ട്രേഡ് യൂണിയനുകളെയും വ്യാപാരികളെയും നിലനിർത്തിയിരുന്നത് ഈ തോട്ടം തൊഴിലാളികളാണ്.ഇതിന് പുറമെ മുന്നും നാലും തലമുറകളായി മുന്നാർ മേഖലയിൽ ജീവിക്കുന്ന വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, ഡ്രൈവറന്മാർ തുടങ്ങി നിരവധി ആളുകളുണ്ട്. അവർക്ക് കയറി കിടക്കാൻ സ്വന്തമായി കൂര വേണ്ടതല്ലേ.
വാടക നൽകി റിസോർട്ടുകളിൽ അവർക്ക് കുടുംബസമേതം ജീവിക്കാൻ കഴിയില്ലല്ലോ അപ്പോൾ അവരുടെ കാര്യം കൂടി നിവേദനത്തിൽ പറയേണ്ടതായിരുന്നില്ലേ. സംസ്ഥാനത്തെ തോട്ടം തൊഴിലാളികൾക്ക് വേണ്ടി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്‌ലാറ്റ് സമുച്ചയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, മൂന്നാർ മേഖലയിലെ തൊഴിലാളികൾക്ക് ഫ്‌ലാറ്റല്ല, ഭൂമിയും വീടുമാണ് നൽകേണ്ടത്. കാരണം, അവരാണ് ഇത്രയും കാലം മൂന്നാറിലെ ഭൂമി സംരക്ഷിച്ചത്. കഴിഞ്ഞ ഇടതു മുന്നണി സർക്കാർ വിതരണം ചെയ്ത കുട്ടിയാർവാലിയിലെ ഭൂമി ഇപ്പോഴും അളന്ന് തിരിച്ച് നൽകിയിട്ടില്ല. പട്ടയം കിട്ടിയവർ ഭൂമി ഏതെന്ന് അറിയാതെ നടക്കുന്നു.ഇതിൽ ഐക്യ കേരളത്തിലെ ആദ്യ പൊലീസ് വെടിവെയ്പിൽ(1958 ഒക്‌ടോബർ 20ലെ ഗൂഡാർവിള) മരിച്ച ഹസൻ റാവുത്തറുടെ മകൻ ഖാദറും ഉൾപ്പെടുന്നു.
1878ൽ കണ്ണൻ വേൻ കുന്നുകളിൽ തേയില കൃഷി ആരംഭിച്ചത് മുതൽ തോട്ടം തൊഴിലാളികളുടെ വരവ് ആരംഭിച്ചു. ആദ്യകാലത്ത് തമിഴ്‌നാടിൽ നിന്ന് എത്തിയ തൊഴിലാളികൾ കങ്കാണിമാരുടെ കീഴിൽ ജോലി ചെയ്തുവെങ്കിൽ പിന്നിട് കുടുംബസമേതം ഇവിടെ താമസമാക്കി. അന്ന് മുതൽ അവരുടെ തലമുറ എസ്‌റ്റേറ്റ് ലായങ്ങളിൽ കഴിയുന്നു. റിട്ടയർ ചെയ്തവർ തൊട്ടടുത്ത പഞ്ചായത്തിൽ എവിടെയെങ്കിലും ചെറിയ സ്ഥലം വാങ്ങി വീട് നിർമ്മിക്കുമെങ്കിലും അവരുടെ ജീവിതം തോട്ടങ്ങളിലാണ്.ഇപ്പോൾ സമീപ പഞ്ചായത്തിൽ എന്നല്ല, എങ്ങും ഭൂമി കിട്ടാനില്ല. ഉള്ളതിന് പൊന്നുവിലയും. തലമുറകൾ പിന്നിട്ട് തൊഴിലാളികളും തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ സ്റ്റാഫംഗങ്ങളും മറ്റ് ജീവനക്കാരും കമ്പനിയുടെ ലായങ്ങളിലും ക്വാർട്ടേഴ്‌സുകളിലും കഴിയുകയാണിപ്പോഴും. 1999ന് ശേഷം മൂന്നാർ മേഖലയിൽ വ്യാപകമായ ഭൂമി കയ്യേറ്റം നടന്നപ്പോഴും കാഴ്ചക്കാരായി നിന്നവരാണ് തോട്ടം തൊഴിലാളികളും സ്റ്റാഫ് ജീവനക്കാരും.അങ്ങനെയുള്ളവർക്കും മൂന്നാർ, ദേവികുളം തുടങ്ങിയ ടൗണുകളിൽ തലമുറകളായി കഴിയുന്നവർക്കും എന്തുകൊണ്ട് ഒരു തുണ്ട് ഭൂമി കിടപ്പാടത്തിനായി നൽകി കൂട കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി ഏങ്ങനെ വിനിയോഗിക്കണമെന്നത് സംബന്ധിച്ച് 1975ൽ സർക്കാർ പറുത്തിറക്കിയ ഉത്തരവിൽ മുന്നാറിലും ദേവികുളത്തും മാർക്കറ്റ് വിലക്ക് ഭൂമി നൽകണമെന്ന് പറയുന്നുണ്ട്. എന്നാൽ, ഇതനുസരിച്ച് നൽകിയ അപേക്ഷകൾ പോലും റവന്യു വകുപ്പ് പരിഗണിച്ചിട്ടില്ല. ഭവന പദ്ധതി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് നീക്കി വെച്ച ഭൂമി അവർ ഏറ്റെടുത്തില്ല. അപ്പോൾ ആ പ്രതീക്ഷയും വേണ്ട.
കണ്ണൻ ദേവൻ, തലയാർ, ഹാരിസൺ എസ്‌റ്റേറ്റുകൾ എന്നിവിടങ്ങളിലയി 14000ത്തോളം തൊഴിലാളികളുണ്ടാകും. 350 ഓളം സ്റ്റാഫ് ജീവനക്കാരും. തലമുറകളായി മൂന്നാറിൽ കഴിയുന്ന ഭവനരഹിതരായ 700ഓളം പേരുമുണ്ടാകും. ഇവർക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകിയാൽ എത്രയാണ് വേണ്ടി വരിക-750-800 ഏക്കർ. ഇതിൽ പലരും ഭൂമിക്ക് വില നൽകാനും സന്നദ്ധരായിരിക്കും. കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി ഇപ്പോഴും മൂന്നാർ മേഖലയിലുണ്ട്. പല സ്ഥലങ്ങളിലായി നൽകിയാൽ അവിടം വികസിക്കും. എന്നാൽ, അതേ കുറിച്ച് ആരും ചിന്തിക്കുന്നില്ല. മറിച്ച് റിസോർട്ടുകാർക്ക് വേണ്ടിയാണ് ശബ്ദം ഉയരുന്നത്.
2006ലെ പി.സി.സനൽകുമാർ റിപ്പോർട്ട് പ്രകാരം സർക്കാർ ഭൂമി തിരിച്ച് പിടിക്കാത്തതും ഇതു കൊണ്ടാണല്ലോ പാട്ടകലാവധി കഴിഞ്ഞ 100 കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. ഇതിൽ പത്തെണ്ണത്തിന്റ രേഖകൾ മാത്രമാണ് അന്ന് ലഭിച്ചത്. ഈ ഭൂമി തിരിച്ച് പിടക്കാൻ കലക്ടർക്ക് നിർദ്ദേശം നൽകണമെന്ന് പറഞ്ഞിരുന്നു.എന്നാൽ, ഇതിൽ പലതും മറിച്ച് വിറ്റു. 500ഓളം വ്യാജ പട്ടയങ്ങളുടെ പേരു വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. ഇവർ കൈവശം വെച്ചിരിക്കുന്നത് 150 ഏക്കറോളം ഭൂമി. സർക്കാർ ഭൂമിക്ക് പട്ടയം നൽകിയത് തുടങ്ങി ഒരു കുടുംബത്തിലെ മൂന്നംഗങ്ങൾക്ക് കലക്ടറുടെ പേരിൽ പതിച്ച് നൽകിയത് അടക്കമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ പറയുന്നു. അതും അതിന് ശേഷവുമുള്ള കയ്യേറ്റങ്ങൾ സംരക്ഷിക്കുമ്പോഴാണ് മുന്നാറിൽ തലമുറകളായി കഴിയുന്നവർ സ്വന്തമായി ഒരു മേൽവിലാസത്തിന് വേണ്ടി ഭൂമിക്ക് വേണ്ടി കാത്തിരിക്കുന്നത്.അവരുടെ പ്രശ്‌നങ്ങളാണ് അവരുടെ നേതാക്കൾ ഉന്നയിക്കേണ്ടത്. അതില്ലാതെ മാസവരി മാത്രം വാങ്ങാൻ ചെല്ലുമ്പോഴാണ് മറ്റ് സംഘടനകൾ തോട്ടങ്ങളിൽ കടന്ന് കയറുക.
(മാധ്യമം പത്രത്തിലെ ചീഫ് റിപ്പോർട്ടറാണ് ലേഖകൻ)