കാസർഗോഡ്; മഞ്ചേശ്വരം എംഎഎൽഎ പിബി അബ്ദുൾ റസാഖ്(62) അന്തരിച്ചു. വിട പറഞ്ഞത് ഉത്തര കേരളത്തിലെ പ്രമുഖ ലീഗ് നേതാവ്. അന്ത്യം  കാസർഗോഡിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ. ഇന്ന് രാവിലെ 5.30നായിരുന്നു മരണം സംഭവിച്ചത്. മുസ്ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെർക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസർകോട് നിന്നുള്ള മുസ്ലിം ലീഗിന്റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ഒരേ സമയം മലയാളികൾക്കിടയിലും കന്നട സംസാരിക്കുന്നവർക്കിടയിലും അദ്ദേഹം സ്വീകാര്യനായിരന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കെ. സുരേന്ദ്രനോട് കടുത്ത മത്സരം കാഴ്ചവച്ച് 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

1955 ലാണ് അദ്ദേഹത്തിന്റെ ജനനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തെ ലീഗിന്റെ എംഎൽഎ സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.  തെരഞ്ഞെടുപ്പ് സംമ്പന്ധിച്ച് കെ. സുരേന്ദ്രൻ നൽകിയ പരാതിയിൽ ഇപ്പോഴും കേസ് നടക്കുന്നുണ്ട്. ഇതിനിടെയാണ് എംഎൽഎയുടെ അന്ത്യം.