- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയബാധിതർ ദുരിതകയത്തിൽ കഴിയുമ്പോഴും എംഎൽഎമാർക്ക് വേണ്ടി 80 കോടിയുടെ ഫ്‌ളാറ്റ് പണിയാൻ സർക്കാർ നീക്കം; പമ്പ ബ്ലോക്ക് പൊളിച്ച് 11 നിലയിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുന്നത് സാങ്കേതിക തടസങ്ങൾ നീങ്ങിയതോടെ; നവകേരള നിർമ്മാണത്തിന് പണം സർക്കാർ കഷ്ടപ്പെടുമ്പോൾ സാമാജികരുടെ ഫ്‌ളാറ്റ് നിർമ്മാണം അടിയന്തര ആവശ്യമായി പരിഗണിക്കണോ എന്ന ചോദ്യം ഉയരുന്നു; അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: കേരളം കണ്ട മഹാപ്രളയത്തിൽ നിന്നും കരകയറാൻ വേണ്ടിയുള്ള കഠിനപ്രയത്ന്നത്തിലാണ് എൽഡിഎഫ് സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും. നവകേരള നിർമ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തുക എന്നതാണ് സർക്കാറിന് മുമ്പിലെ പ്രധാന വെല്ലുവിളി. കേന്ദ്രസർക്കാർ കാര്യമായ സഹായമൊന്നും നൽകാതെ സംസ്ഥാനത്തെ നിരാശപ്പെടുത്തുന്ന വേളയിൽ ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നും പണം പിരിച്ചു ഫണ്ട് കണ്ടെത്താനുള്ള ശ്രമമായിരുന്നു മുഖ്യമന്ത്രി നടത്തിയത്. എന്നാൽ, വിദേശത്തു പോയി പണം പിരിക്കുന്നതിന് കേന്ദ്രസർക്കാർ തടസം നിന്നതോടെ ആ ശ്രമങ്ങൾ വേണ്ടവിധത്തിൽ വിജയിച്ചില്ല. മുഖ്യമന്ത്രി പിറണായി വിജയന് യുഎഇ സന്ദർശിക്കാൻ മാത്രമാണ് സാധിച്ചത്. ഇവിടെ നിന്നും വലിയ തുക തന്നെ മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നുണ്ട് താനും. ഇങ്ങനെ നവകേരള നിർമ്മാണത്തിന് പണം കണ്ടെത്താൻ സർക്കാർ കഷ്ടപ്പെടുന്ന വേളയിൽ തന്നെ എംഎൽഎമാർക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സർക്കാർ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നു. 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന ഫ്‌ളാറ്റ്
തിരുവനന്തപുരം: കേരളം കണ്ട മഹാപ്രളയത്തിൽ നിന്നും കരകയറാൻ വേണ്ടിയുള്ള കഠിനപ്രയത്ന്നത്തിലാണ് എൽഡിഎഫ് സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും. നവകേരള നിർമ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തുക എന്നതാണ് സർക്കാറിന് മുമ്പിലെ പ്രധാന വെല്ലുവിളി. കേന്ദ്രസർക്കാർ കാര്യമായ സഹായമൊന്നും നൽകാതെ സംസ്ഥാനത്തെ നിരാശപ്പെടുത്തുന്ന വേളയിൽ ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നും പണം പിരിച്ചു ഫണ്ട് കണ്ടെത്താനുള്ള ശ്രമമായിരുന്നു മുഖ്യമന്ത്രി നടത്തിയത്. എന്നാൽ, വിദേശത്തു പോയി പണം പിരിക്കുന്നതിന് കേന്ദ്രസർക്കാർ തടസം നിന്നതോടെ ആ ശ്രമങ്ങൾ വേണ്ടവിധത്തിൽ വിജയിച്ചില്ല. മുഖ്യമന്ത്രി പിറണായി വിജയന് യുഎഇ സന്ദർശിക്കാൻ മാത്രമാണ് സാധിച്ചത്. ഇവിടെ നിന്നും വലിയ തുക തന്നെ മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നുണ്ട് താനും.
ഇങ്ങനെ നവകേരള നിർമ്മാണത്തിന് പണം കണ്ടെത്താൻ സർക്കാർ കഷ്ടപ്പെടുന്ന വേളയിൽ തന്നെ എംഎൽഎമാർക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സർക്കാർ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നു. 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കാനാണ് നീക്കം ശക്തമാക്കിയിരിക്കുന്നത്. നിലവിൽ എംഎൽഎ ഹോസ്റ്റലിലെ പമ്പ ബ്ലോക്ക് പൊളിച്ച് പുതിയ കെട്ടിടം പണിയാനാണ് ശ്രമം. എംഎൽഎമാരിൽ പലരും മുഴുവൻ സമയവും ഹോസ്റ്റൽ ഉപയോഗിക്കുന്നവരല്ല. നിയമസഭാ സമ്മേളനം കൂടുന്ന വേളയിലാണ് മിക്ക എംഎൽഎമാരും തലസ്ഥാനത്ത് എത്തുകയും ചെയ്യുന്നത്. ഈ സാഹചര്യത്തിൽ എന്തിനാണ് പുതിയ കെട്ടിടം ഈ പ്രളയക്കെടുതിയുടെ കാലത്ത് എന്ന ചോദ്യമാണ് ഉയരുന്നത്.
പമ്പയിലെ മുറികളിൽ സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞാണ് പഴയ പദ്ധതി പൊടിതട്ടി എടുത്ത് ഫ്‌ളാറ്റ് നിർമ്മാണ നീക്കം നടക്കുന്നത്. നിലവിലുള്ള ഫ്‌ളാറ്റിലെ മുറികൾക്ക് വലുപ്പം കുറവാണെന്നും അതിഥികൾക്ക് തങ്ങാനുള്ള സ്ഥലപരിമിതി അടക്കമുള്ള കാര്യങ്ങളുമാണ് ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്നത്. വിവിധ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് 11 നിലയുള്ള പുതിയ കെട്ടിട ആവശ്യം ശക്തമായിരിക്കുന്നത്. നിയമസഭാ സാമാജികർക്ക് താമസിക്കാൻ സൗകര്യങ്ങളുള്‌ല മുറികൾ വേണമെന്ന കാര്യത്തിൽ വലിയ തർക്കമില്ല. എന്നാൽ, പ്രളയത്തിൽ വീട് തന്നെ നഷ്ടപ്പെട്ട പതിനായിരത്തിലധികം പേരുള്ളപ്പോൾ ഇപ്പോൾ അത് വേണോ എന്നാണ് രാഷ്ട്രീയക്കാരിൽ തന്നെ ചിലർ ഉന്നയിക്കുന്ന ചോദ്യം.
പിണറായി സർക്കാറിന്റെ കാലത്താണ് പദ്ധതിയുടെ നൂലാമാലകൾ നീക്കിയതെങ്കിലും മുൻസർക്കാറാണ് പുതിയ കെട്ടിട നിർമ്മാണത്തെ കുറിച്ചുള്ള ചർച്ചകളും ആലോചനകളും തുടങ്ങിവെച്ചത്. പദ്ധതി ചില സാങ്കേതിക തടസത്തിൽ പെട്ടുകിടക്കുകയായിരുന്നു. ഈ അടുത്തകാലത്താണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത്. എയർപോർട്ട് അഥോറിറ്റി ഉന്നയിച്ചിരുന്ന തടസങ്ങൾ മാറിയതോയാണ് ഫ്‌ളാറ്റ് നിർമ്മാണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. 24 എംഎൽഎമാർക്കും 16 മുൻ എംഎൽഎമാർക്കുമാണ് പമ്പയിൽ മുറികളുള്ളത്.
പുതിയ ഫ്‌ളാറ്റ് നിർമ്മിക്കുന്നതുവരെ എംഎൽഎമാർക്ക് താമസത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തേണ്ട സാഹചര്യവുമുണ്ട്. അതേസമയം എംഎൽഎ ഹോസ്റ്റലിന് സമീപമുള്ള ഒരു സ്ഥലത്ത് ഫ്‌ളാറ്റ് നിർമ്മിക്കാനും ആലോചനയുണ്ട്. പമ്പ പൊളിച്ചുള്ള നിർമ്മാണമോ, പുതിയ സ്ഥലത്ത് നിർമ്മിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമെടുത്തിട്ടില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. അതേസമയം ഉടൻ നിർമ്മാണം തുടങ്ങാൻ സർക്കാറിന് ഉദ്ദേശ്യമില്ലെന്നും വാദമുയരുന്നുണ്ട്.
പ്രളയബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി മുണ്ടു മുറുക്കി ഉടുക്കാനുള്ള നിർദേശമാണ് പിണറായി സർക്കാർ നൽകിയത്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന ചലച്ചിത്ര മേള അടക്കം ചുരുങ്ങിയ ചെലവിൽ നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിനിടെയാണ് എംഎൽഎമാരുടെ ഫ്‌ളാറ്റിനായി 80 കോടി മുടക്കാൻ തീരുമാനിച്ചതും. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളം വർദ്ധിപ്പിച്ചു കൊണ്ടും തീരുമാന കൈക്കൊണ്ടിരുന്നു. മന്ത്രിമാർക്ക് 90,000 രൂപയായും എംഎൽഎമാർക്ക് 62000 രൂപയായുമാണ് ശമ്പളം വർദ്ധിപ്പിക്കാനുമുള്ള ബില്ലിലെ നിർദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയുണ്ടായി.