- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പിൽ കിട്ടിയ തിളക്കം സത്യപ്രതിജ്ഞയിൽ പ്രതിഫലിക്കുന്നില്ല; നിയമസഭാ തിരഞ്ഞെടുപ്പ് വന്ന് 18 ദിവസം കഴിഞ്ഞിട്ടും സത്യപ്രതിജ്ഞ ചെയ്യാനാവാതെ തെലങ്കാനയിലെ എംഎൽഎമാർ; മുഖ്യമന്ത്രി കെസിആറും ആഭ്യന്തര മന്ത്രി മെഹ്മൂദ് അലിയും മാത്രം സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭാ വികസനം ജനുവരി ആദ്യവാരമാകാമെന്നും സൂചന
ഹൈദരാബാദ്: തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കിയെങ്കിലും അത് സത്യപ്രതിജ്ഞയിലുടെ പ്രതിഫലിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോൾ തെലങ്കാനയിൽ നിന്നും പുറത്ത് വരുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന് 18 ദിവസം പിന്നിട്ടിട്ടും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാത്തതിൽ ഇവിടെ എംഎൽഎമാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാവുകയാണ്. തെലങ്കാന മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവുവും ആഭ്യന്തര മന്ത്രിയായി മുഹമ്മദ് മെഹ്മൂദ് അലിയും മാത്രമാണ് മന്ത്രിസംഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ മറ്റുള്ളവരുടെ സത്യപ്രതിജ്ഞ നീണ്ടു പോകുന്നതിൽ എംഎൽഎമാർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പു ജയിച്ചവർ ഇത്രയേറെ കാത്തിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഡിസംബർ ഏഴിനായിരുന്നു വോട്ടെടുപ്പ്. 11ന് വോട്ടെണ്ണലും. റാവുവും അലിയും 13 ന് സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഒരനക്കവുമുണ്ടായില്ല. ചന്ദ്രശേഖര റാവു ബിജെപിക്കും കോൺഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി ഡൽഹിയിലാണ്. ജനുവരി ആദ്യവാരമേ ഇനി മന്
ഹൈദരാബാദ്: തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കിയെങ്കിലും അത് സത്യപ്രതിജ്ഞയിലുടെ പ്രതിഫലിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോൾ തെലങ്കാനയിൽ നിന്നും പുറത്ത് വരുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന് 18 ദിവസം പിന്നിട്ടിട്ടും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാത്തതിൽ ഇവിടെ എംഎൽഎമാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാവുകയാണ്. തെലങ്കാന മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര റാവുവും ആഭ്യന്തര മന്ത്രിയായി മുഹമ്മദ് മെഹ്മൂദ് അലിയും മാത്രമാണ് മന്ത്രിസംഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്.
എന്നാൽ മറ്റുള്ളവരുടെ സത്യപ്രതിജ്ഞ നീണ്ടു പോകുന്നതിൽ എംഎൽഎമാർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പു ജയിച്ചവർ ഇത്രയേറെ കാത്തിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഡിസംബർ ഏഴിനായിരുന്നു വോട്ടെടുപ്പ്. 11ന് വോട്ടെണ്ണലും. റാവുവും അലിയും 13 ന് സത്യപ്രതിജ്ഞ ചെയ്തു.
പിന്നീട് ഒരനക്കവുമുണ്ടായില്ല. ചന്ദ്രശേഖര റാവു ബിജെപിക്കും കോൺഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി ഡൽഹിയിലാണ്. ജനുവരി ആദ്യവാരമേ ഇനി മന്ത്രിസഭാ വികസനവും മറ്റും നടക്കൂ എന്നാണ് സൂചന.
കോൺഗ്രസിനേറ്റ പ്രഹരം
അപ്രതീക്ഷിത തിരിച്ചടിയാണ് കോൺഗ്രസിന് തെലങ്കാനയിൽ നേരിട്ടത്. തൊട്ടതെല്ലാം പിഴച്ചു. ടിഡിപി സഖ്യം ബൂമറാങ്ങായി. ചന്ദ്രശേഖര റാവുവിനെതിരെ ശക്തനായ ഒരു നേതാവിനെ അവതരിപ്പിക്കാൻ കോൺഗ്രസിനായില്ല. വരുന്ന ആന്ധ്ര തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സമ്മർദ്ദം ഏറ്റുന്നതാണ് അയൽപക്കത്തെ ഫലം.
വോട്ടർ പട്ടികയിലും വോട്ടിങ് യന്ത്രത്തിലും നടന്ന ക്രമക്കേടുകൾ തോൽവിയിലേക്ക് നയിച്ചെന്ന് ആരോപിക്കുകയാണ് തെലങ്കാനയിൽ കോൺഗ്രസ്. എന്നാൽ അതിനപ്പുറം, പാളിയ തീരുമാനങ്ങളെ പാർട്ടിക്ക് പഴിക്കേണ്ടി വരും. തെലങ്കാന രൂപീകരണ ശേഷം തെലുങ്ക് മണ്ണിൽ നഷ്ടമായ പ്രതാപം വീണ്ടെടുക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്.
ചിരവൈരി ആയിരുന്ന ചന്ദ്രബാബു നായിഡുവിനെ ഒപ്പം കൂട്ടി. മഹാസഖ്യം ഉണ്ടാക്കി. എന്നാൽ തെലങ്കാന കാർഡിറക്കാൻ അത് കെ സി ആറിന് അവസരമൊരുക്കി. തെലങ്കാനക്കെതിരെ സമരം നയിച്ച നായിഡുവിനെ പ്രചാരണ വേദിയിൽ രാഹുൽ ഗാന്ധി ചേർത്തു നിർത്തിയത് ടി ആർഎസിന് വോട്ട് നേടിക്കോടുത്തു.തെലങ്കാന സമരം ശക്തമായിരുന്ന വടക്കൻ തെലങ്കാന ടി ആർ എസ് തൂത്തുവാരിയത് ടി ഡി പി വിരോധം കൊണ്ട് കൂടിയാണ്. മഹാകുട്ടമിക്ക് ഒരു നേതാവുണ്ടായിരുന്നില്ല.
കെ സി ആറിനെ പോലെ പ്രഭാവം ഉള്ള എതിരാളിയെ നേരിടാൻ പോന്ന മുഖം രാഹുൽ ഗാന്ധിക്ക് അവതരിപ്പിക്കാനുമായില്ല. കെട്ടുറപ്പുള്ള പാർട്ടിക്കും നേതാവിനും തെലങ്കാന വോട്ട് ചെയ്തപ്പോൾ ടി ആർ എസ് ഭരണത്തുടർച്ച ഉറപ്പിച്ചു. സെപ്റ്റംബർ ആറിനു സഭ പിരിച്ചുവിട്ട് കെ സി ആർ തെരഞ്ഞെടുപ്പിന് ഒരുങ്ങിയെങ്കിലും കോൺഗ്രസ് സഖ്യ ചർച്ചകൾ പൂർത്തിയാക്കിയത് നവംബറിൽ മാത്രമാണ്. സീറ്റ് വീതംവെപ്പിലെ കല്ലുകടി സഖ്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ജനിപ്പിച്ചു. മുസ്ലിം വോട്ടർമാർക്കിടയിലെ ആശയക്കുഴപ്പം മുതലെടുക്കാനായതുമില്ല.