- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാരുടെ ജീവിത ചെലവ് കൂടും; എംഎൽഎമാർക്ക് നല്ലകാലവും; ഇന്ന് മുതൽ സാമാജികരുടെ ശമ്പളം പ്രതിമാസം 70,000രൂപ; മന്ത്രിമാർക്ക് ഇനി 90,000രൂപയും; അടിച്ചു പൊളിക്കാൻ ജനപ്രതിനിധികൾക്ക് വിമാനയാത്രയ്ക്കും ഖജനാവിൽ നിന്ന് പണം കൊടുക്കും
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിൽ കോളടിക്കുന്നത് എംഎൽഎമാർക്ക്. എംഎൽഎമാരുടെ ശമ്പളം 70,000 രൂപയാകും. നിലവിൽ ഇത് 39,500 രൂപയായിരുന്നു. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ളവരുടെ ശമ്പളം 55,000 ത്തിൽ നിന്ന് 90,000 രൂപയായി. പ്രതിമാസം 12,000 രൂപ മണ്ഡലം അലവൻസ് 25,000 രൂപയാകും. 20,000 രൂപ ബാറ്റ എഴുതിയെടുക്കാം. ഓഫിസ് അലവൻസ് 3000 രൂപയെന്നതിൽ നിന്ന് 8000 ആയി. ടെലിഫോൺ അലവൻസ് 7500 ൽ നിന്ന് 11,000 രൂപയാക്കി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരാൾക്ക് ഒരു വർഷം 50,000 രൂപ വിമാനയാത്രയ്ക്കായും ചെലവാക്കാം. അങ്ങനെ എല്ലാം കൊണ്ടും സാമാജികർക്ക് നല്ല വർഷത്തിന്റെ തുടക്കം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ജീവിത ചെലവ് കൂട്ടുന്ന ബജറ്റ് നിർദ്ദേശങ്ങളും ഇന്ന് മുതിൽ നടപ്പാകും. ഭൂനികുതി വർധിക്കും. പഞ്ചായത്തിൽ 20 സെന്റ് വരെ സെന്റിന് ഒരു രൂപ. മുനിസിപ്പാലിറ്റിയിൽ ആറു സെന്റ് വരെ സെന്റിന് രണ്ടു രൂപ. ആറു സെന്റിനു മുകളിൽ സെന്റിന് നാലു രൂപ. കോർപറേഷനിൽ നാലു സെന്റ് വരെ സെന്റിന് നാലു രൂപ. നാലു സെന്റിനു മുക
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിൽ കോളടിക്കുന്നത് എംഎൽഎമാർക്ക്. എംഎൽഎമാരുടെ ശമ്പളം 70,000 രൂപയാകും. നിലവിൽ ഇത് 39,500 രൂപയായിരുന്നു. മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ളവരുടെ ശമ്പളം 55,000 ത്തിൽ നിന്ന് 90,000 രൂപയായി.
പ്രതിമാസം 12,000 രൂപ മണ്ഡലം അലവൻസ് 25,000 രൂപയാകും. 20,000 രൂപ ബാറ്റ എഴുതിയെടുക്കാം. ഓഫിസ് അലവൻസ് 3000 രൂപയെന്നതിൽ നിന്ന് 8000 ആയി. ടെലിഫോൺ അലവൻസ് 7500 ൽ നിന്ന് 11,000 രൂപയാക്കി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരാൾക്ക് ഒരു വർഷം 50,000 രൂപ വിമാനയാത്രയ്ക്കായും ചെലവാക്കാം. അങ്ങനെ എല്ലാം കൊണ്ടും സാമാജികർക്ക് നല്ല വർഷത്തിന്റെ തുടക്കം.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ജീവിത ചെലവ് കൂട്ടുന്ന ബജറ്റ് നിർദ്ദേശങ്ങളും ഇന്ന് മുതിൽ നടപ്പാകും. ഭൂനികുതി വർധിക്കും. പഞ്ചായത്തിൽ 20 സെന്റ് വരെ സെന്റിന് ഒരു രൂപ. മുനിസിപ്പാലിറ്റിയിൽ ആറു സെന്റ് വരെ സെന്റിന് രണ്ടു രൂപ. ആറു സെന്റിനു മുകളിൽ സെന്റിന് നാലു രൂപ. കോർപറേഷനിൽ നാലു സെന്റ് വരെ സെന്റിന് നാലു രൂപ. നാലു സെന്റിനു മുകളിൽ എട്ടു രൂപ. സംസ്ഥാനാന്തര ചരക്കുകടത്തിന് ഇന്നു മുതൽ ഇ വേ ബില്ലും നിലവിൽ വരും. സർക്കാരിന്റെ വരുമാനത്തിൽ ഇത് ഗുണകരമായ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ചരക്കുവാഹനങ്ങൾ, ഓട്ടോറിക്ഷ, ആഡംബര ബൈക്കുകൾ എന്നിവയുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം തുക വർധിക്കും. 150 സിസി വരെയുള്ള ഇരുചക്രവാഹനങ്ങളുടെ നിരക്കിൽ മാറ്റമില്ല. എന്നാൽ 1000 സിസിയിൽ താഴെയുള്ള സ്വകാര്യ കാറുകൾക്കും ടാക്‌സി കാറുകൾക്കും പ്രീമിയം കുറയും. ഭിന്നശേഷിക്കാർക്ക് ഇളവുകളോടെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കും. ഒരുകണ്ണിനു മാത്രം കാഴ്ചയുള്ളവർ, കേൾവിക്കുറവുള്ളവർ, കൈകാലുകൾക്കു ശേഷിക്കുറവുള്ളവർ എന്നിവർക്കു നിയമത്തിൽ ഇളവു നൽകി ഡ്രൈവിങ് ലൈസൻസ് അനുവദിക്കും.
ദേശീയപാതകളിലെ ചില ടോൾ ബൂത്തുകളിൽ നിരക്കുവർധന. പാലക്കാട് വാളയാർ പാമ്പാംപള്ളത്തു ടോൾ നിരക്ക് വർധന നിലവിൽ വന്നു. തൃശൂർ പാലിയേക്കരയിൽ മാറ്റമില്ല