കോഴിക്കോട്: സാമുദായിക സ്പർധവളർത്തുന്ന പാഠഭാഗങ്ങൾ സ്‌കൂളിൽ പഠിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിവാദ മതപ്രാസംഗികൻ എം.എം അക്‌ബറിനുവേണ്ടി മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി രംഗത്ത്. നിസ്സാര പ്രശ്‌നങ്ങൾക്കുപോലും ചേരിതിരഞ്ഞ് തമ്മിലടിക്കുന്ന കേരളത്തിലെ മുസ്ലിം സമുദായ സംഘടനകൾ ഒറ്റക്കെട്ടായാണ് ഈ പ്രശ്‌നത്തെ നേരിടുന്നത്. അടുത്തകാലത്തൊന്നും മുസ്ലിം സമുദായ-രാഷ്ട്രീയ സംഘടനകൾ തമ്മിൽ ഇതുപോലൊരു ഐക്യം ഉണ്ടായിട്ടില്ല.

മുസ്ലിം ലീഗും മുജാഹിദ് സംഘടനകളും തൊട്ട് ഐ.എൻ.എല്ലും പോപ്പുലർ ഫ്രണ്ടുംവരെ അക്‌ബറിനായി ശക്തമായി രംഗത്തത്തെിയിരിക്കയാണ്.കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ സലഫി പള്ളികളിൽ എമ്പാടും അക്‌ബറിനുവേണ്ടി പ്രാർത്ഥിക്കാനും കേസിൽ സഹായിക്കാനും ഖുത്തുബ പ്രസംഗത്തിൽ മൗലവിമാർ ചൂണ്ടിക്കാട്ടിയിരുന്നു.അക്‌ബറിന് മികച്ച അഭിഭാഷക സഹായം ഉറപ്പിക്കാനും കേസ്‌നടത്താനുമായി കേരളത്തിലും ഗൾഫിലുമായി കോടികളുടെ പിരിവിനും തുടക്കമിട്ടുകഴിഞ്ഞു.

സംസ്ഥാന പൊലീസിനെ സംഘപരിവാർ അനുകൂലികളും എൻ.ഐ.എയും ചേർന്ന് അക്‌ബറിനെ വേട്ടയാടുകയാണെന്നാണ് മുസ്ലിം സംഘടനാ പ്രതിനിധികൾ ആരോപിക്കുന്നത്. തീവ്രവാദക്കേസുകൾ മുഴവൻ അക്‌ബറിന്റെ തലയിൽ കെട്ടിവെച്ച് അദ്ദേഹത്തെ മറ്റൊരു അബ്ദുൽനാസർ മദനിയാക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നതായി ഐ.എസ്.എം നേതാക്കൾ പരസ്യമായി പറയുന്നുണ്ട്.

അതിനിടെ മുസ്ലീലീഗിലെ ഒരു പ്രമുഖനേതാവ് ഉൾപ്പെടുയുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് അക്‌ബറിനെ വേട്ടയാടുന്നതായി പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ നിയമം അതിന്റെ വഴിക്കുപോകുമെന്ന ഉറച്ച മറുപടിയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടായത്.അക്‌ബറിനെതിരെ സിറിയൻ റിക്രൂട്ട്‌മെന്റ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നുവന്നതിനാൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും പിണറായി വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും വിചിത്രം, അക്‌ബറിന്റെ പേരിലുള്ളത് ഗുരതരമായ ആരോപണങ്ങളാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കട്ടെയെന്നും ആരും ആവശ്വപ്പെടുന്നില്ല എന്നതാണ്.അങ്ങേയറ്റം മതവിദ്വേഷ ജനകമായ പുസ്തമാണ് അക്‌ബറിന്റെ പീസ് സ്‌കൂളിൽ പഠിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടും ഇത്തരത്തിലുള്ള ഒരു സിലബസിനെ അപലപിക്കാൻപോലും മുസ്ലിംലീഗടക്കമുള്ള സംഘടനകൾ തയാറായിട്ടില്ല.
പീസ് സ്‌കൂളിലെ രണ്ടാം ക്‌ളാസ് കുട്ടികൾക്കായി ആക്റ്റിവിറ്റിയായി വന്ന ആ പാഠഭാഗം ഇങ്ങനൊയിരുന്നു.

ഉദാഹരണത്തിനു നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ആഡം/ സൂസൻ ഇസ്ലാം മതം സ്വീീകരിച്ചാൽ താഴെപ്പറയുന്നവയിൽ ഏത് ഉപദേശം നിങ്ങൾ കൊടുക്കും
1) ഉടൻ പേരു മാറ്റി അഹമ്മദ്/സാറ എന്ന് സ്വീകരിക്കുക
2) ഇപ്പോൾ അവഥ ധരിച്ചിരിക്കുന്ന കുരിശുമാല ഊരി മാറ്റാൻ പറയുക
3) ഷഹദ പഠിക്കുക
4) മാതാപിതാക്കൾ മുസ്ലിം അല്ലാത്തതിനാൽ വീട് ഉപേക്ഷിച്ച് പോവുക
5) ഹലാൽ ചിക്കൻ കഴിക്കുക..

ഇത്തരത്തിലുള്ള പാഠഭാഗങ്ങൾ പിഞ്ചു കുട്ടികളെ പഠിപ്പിച്ചിട്ടും അക്‌ബർ എന്ത് തെറ്റാണു ചെയ്തതെന്നാണ് ഇവർ ചോദിക്കുന്നത്. ഈ സ്‌കൂളിന് അംഗീകാരമില്ലാത്തടക്കമുള്ള വിഷയങ്ങൾ വേറെയുമുണ്ട്. മുംബൈയിൽ പാഠപുസ്തകൾ അച്ചടിച്ച കമ്പനിയെ പഴിചാരി തടിതപ്പാനാണ് അക്‌ബറും കൂട്ടരും ശ്രമിക്കുന്നത്.എന്നാൽ ഇതിനേക്കാൾ മാരകമായ എത്രയോ വിഷയങ്ങൾ അക്‌ബർ തന്റെ പ്രസംഗത്തിൽതന്നെ പറഞ്ഞിട്ടുണ്ട്.ഏതാണ്ട് 70000ത്തോളം അന്യമതസ്ഥരെ അക്‌ബറിന്റെ സംഘടനയിലൂടെ മതംമാറ്റിയതായും ആരോപണമുണ്ട്.

ഇതിൽ ചിലരാണ് സാക്കിർ നായിക്കിന്റെ സംഘടനവഴി സിറിയയിലേക്ക് കടന്നതായി ആരോപണം ഉയർന്നത്.ഈ വിഷയങ്ങളെല്ലാം വിശദാമയി പൊലീസും എൻ.ഐ.എയും അന്വേഷിക്കുന്നുണ്ട്.