- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കണ്ണുനീരിന്റെ പൊള്ളൽ ഇന്നും; ചാരക്കേസിൽ കരുണാകരനെ രാജി വയ്പ്പിക്കരുതെന്ന് ആന്റണി ആവശ്യപ്പെട്ടിരുന്നു; മാറ്റുന്നത് പാർട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയത് ഉമ്മൻ ചാണ്ടിക്കും ഹസനും; ആ നീക്കത്തിലെ മുഖ്യറോളിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്ന് തുറന്നു പറഞ്ഞ് എംഎം ഹസൻ; ലീഡറുടെ അനുസ്മരണയോഗത്തിൽ എല്ലാം വേദനയും പങ്കിട്ട് കെപിസിസി അദ്ധ്യക്ഷൻ; ഐ ഗ്രൂപ്പ് പിന്തുണയിൽ പ്രസിഡന്റ് പദം ഉറപ്പിക്കാനെന്ന് കുറ്റപ്പെടുത്തി എ ഗ്രൂപ്പും
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിക്കാൻ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മൻ ചാണ്ടിയോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നു. കരുണാകരനെ രാജിവയ്പിക്കാൻ നടത്തിയ നീക്കത്തിൽ ദുഃഖമുണ്ടെന്നും ഹസൻ പറഞ്ഞു.കോഴിക്കോട് നടന്ന കെ.കരുണാകരൻ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് കരുണാകരന് കാലാവധി തികയ്ക്കാൻ അവസരം നൽകണമായിരുന്നു. കരുണാകരനെതിരേ പ്രവർത്തിച്ചതിൽ തനിക്ക് വളരെയധികം വിഷമമുണ്ടെന്നും ഹസ്സൻ കൂട്ടിച്ചേർത്തു. കരുണാകരന് പുറത്തേക്കുള്ള വാതിൽ തുറന്നത് ആന്റണിയാണെന്നാണ് അന്ന് മാധ്യമങ്ങളിൽ വന്നത്. എന്നാൽ, അത് ശരിയായിരുന്നില്ല. പി.ടി. ചാക്കോയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടർന്നാണ് കേരളത്തിൽ കോൺഗ്രസിൽ വിഭാഗീയത ഉണ്ടായത്. ലീഡറിനെ കൂടി മുഖ്യമന്ത്രി സ്ഥാനത്തുനിന്
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിക്കാൻ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മൻ ചാണ്ടിയോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നു. കരുണാകരനെ രാജിവയ്പിക്കാൻ നടത്തിയ നീക്കത്തിൽ ദുഃഖമുണ്ടെന്നും ഹസൻ പറഞ്ഞു.കോഴിക്കോട് നടന്ന കെ.കരുണാകരൻ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്ന് കരുണാകരന് കാലാവധി തികയ്ക്കാൻ അവസരം നൽകണമായിരുന്നു. കരുണാകരനെതിരേ പ്രവർത്തിച്ചതിൽ തനിക്ക് വളരെയധികം വിഷമമുണ്ടെന്നും ഹസ്സൻ കൂട്ടിച്ചേർത്തു. കരുണാകരന് പുറത്തേക്കുള്ള വാതിൽ തുറന്നത് ആന്റണിയാണെന്നാണ് അന്ന് മാധ്യമങ്ങളിൽ വന്നത്. എന്നാൽ, അത് ശരിയായിരുന്നില്ല.
പി.ടി. ചാക്കോയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടർന്നാണ് കേരളത്തിൽ കോൺഗ്രസിൽ വിഭാഗീയത ഉണ്ടായത്. ലീഡറിനെ കൂടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞതായി ഹസ്സൻ കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ രാജിക്ക് താനും കാരണക്കാരനാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരിൽ താനും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ ചിന്തിക്കുമ്പോൾ താൻ ലീഡറോട് ചെയ്ത അനീതിയാണിതെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ആത്മകഥ എഴുതുമ്പോൾ ഇത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ലീഡറിന്റെ അനുസ്മരണ പരിപാടിയിൽ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസിന്റെ പശ്ചാത്തലത്തിൽ 1995-ൽ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. കോൺഗ്രസ് എ ഗ്രൂപ്പാണ് അന്ന് കരുണാകരന്റെ രാജിക്കായി മുറവിളി കൂട്ടിയിരുന്നത്.
രു ആത്മകഥ എഴുതുമ്പോൾ ഇത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ലീഡറിന്റെ അനുസ്മരണ പരിപാടിയിൽ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.എം.എം.ഹസന്റെ പുതിയ പ്ര്‌സ്താവന എ ഗ്രൂപ്പിൽ മുറുമുറുപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഐ ്ഗ്രൂപ്പിന്റെ പിന്തുണയോടെ തന്റെ അദ്ധ്യക്ഷ സ്ഥാനം ഉറപ്പിക്കാനാണ് ഹസൻ നീക്കം നടത്തുന്നതെന്നാണ് അവർ കണക്കുകൂട്ടുന്നത്.
അതേസമയം, ഹസന്റെ വെളിപ്പെടുത്തലിൽ സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് സത്യമറിയാം. കെ.കരുണാകരന്റെ ആത്മാവ് സന്തോഷിക്കുമെന്നും പത്മജ പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസിന്റെ പശ്ചാത്തലത്തിൽ 1995-ൽ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. കോൺഗ്രസ് എ ഗ്രൂപ്പാണ് അന്ന് കരുണാകരന്റെ രാജിക്കായി മുറവിളി കൂട്ടിയിരുന്നത്.രാഷ്ട്രീയമായി വലിയ രീതിയിൽ ഉപയോഗിക്കപ്പെട്ട കേസായിരുന്നു െഎ.എസ്.ആർ.ഒ ചാരക്കേസ്. കേസിനെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ 1995ൽ രാജിവെച്ചു. കോൺഗ്രസ് െഎ ഗ്രൂപ്പ് നേതാവായിരുന്ന കരുണാകരനെ വെട്ടാൻ എ ഗ്രൂപ്പിന് കിട്ടിയ ആയുധമായിരുന്നു ചാരക്കേസ്. എന്നാൽ, ഈ കേസ് തനിക്കെതിരെ പ്രയോഗിച്ചവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു രാജിവെച്ചു കൊണ്ട് കരുണാകരൻ അന്ന് പറഞ്ഞത്. കരുണാകരെന്റ രാജിയെ തുടർന്ന് എ.കെ ആന്റണി കേരളാ മുഖ്യമന്ത്രിയായി.