കോതമംഗലം:ബി എം എസ് മുൻ ജില്ലാ പ്രസിഡന്റും, കോതമംഗലം എസ് എൻ ഡി പി യുണിയൻ കമ്മറ്റി മുൻ അംഗവും ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയുമായ മാനിക്കാട്ടുകുടി എം.എം. രമേശ് (51) വാഹന അപകടത്തിൽ മരിച്ചു.

രമേശ് സഞ്ചരിച്ചിരുന്ന ആക്ടീവയിൽ അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ്സിടിക്കുകയായിരുന്നു. വീട്ടിൽ നിന്നും കറുകടം അമ്പലപ്പടിക്ക് സമീപമുള്ള കോഴിഫാമിലേക്ക് വരികയായിരുന്നു രമേശ് .എതിർ ദിശയിൽ നിന്നുമാണ് ബസ്സ് എത്തിയത്.

ഇന്ന് രാവിലെയായിരുന്നു അപകടം. സംസകാരം ഇന്ന് വീട്ടുവളപ്പിൽ മാതാവ് കൗസല്യ ,ഭാര്യ കവിത മക്കൾ വസുന്തര.( ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി )വിസയേ (3 വയസ്സ്) സഹോദരൻ പരേതനായ സാബു.എം.എം