- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയം പോലൊരു വലിയ പ്രശ്നം നടക്കുമ്പോൾ കന്യാസ്ത്രീകളുടെ സമരം പൊതുവികാരമാണോ; കന്യാസ്ത്രീകളുടെ സമരവും പ്രളയവും തമ്മിൽ എന്ത് ബന്ധം; ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മോഹൻലാൽ; നടി ആക്രമിക്കപ്പെട്ട വിഷയത്തിന് പിന്നാലെ വേട്ടക്കാരൻ സിദ്ധാന്തവുമായി വീണ്ടും താരമെന്ന് പരിഹാസം; മോഹൻലാലിന്റെ പ്രതികരണത്തെ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച സജീവം
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകളെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് നടൻ മോഹൻലാലിന്റെ പെരുമാറ്റം വിവാദത്തിലേക്ക്, മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഴി പ്രളയബാധിത മേഖലകളിലേക്ക് ദുരിതാശ്വാസ സാധനങ്ങൾ കൊച്ചിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് മോഹൻലാൽ ക്ഷുഭിതനായി സംസാരിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുമായി സംബന്ധിച്ച ചോദ്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോഴാണ് ഇതിൽ ക്ഷുഭിതനായി മോഹൻലാൽ പ്രതികരിച്ചത്. നല്ലൊരു കാര്യം പറയുമ്പോൾ നിങ്ങൾക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങൾ ചോദിക്കാനെന്ന് മോഹൻലാൽ പറഞ്ഞു. മോനെ നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ? ആ കന്യാസ്ത്രീകൾ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബ്‌ളം (പ്രളയം)? നടക്കുമ്പോൾ അത് (കന്യാസ്ത്രീകളുടെ സമരം) പൊതുവികാരമാണോ. നിങ്ങൾക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം - മോഹൻലാൽ ചോദിച്ചു. ദേശീയ തലത്തിൽ വിവാദമ
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകളെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് നടൻ മോഹൻലാലിന്റെ പെരുമാറ്റം വിവാദത്തിലേക്ക്, മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഴി പ്രളയബാധിത മേഖലകളിലേക്ക് ദുരിതാശ്വാസ സാധനങ്ങൾ കൊച്ചിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് മോഹൻലാൽ ക്ഷുഭിതനായി സംസാരിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുമായി സംബന്ധിച്ച ചോദ്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോഴാണ് ഇതിൽ ക്ഷുഭിതനായി മോഹൻലാൽ പ്രതികരിച്ചത്. നല്ലൊരു കാര്യം പറയുമ്പോൾ നിങ്ങൾക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങൾ ചോദിക്കാനെന്ന് മോഹൻലാൽ പറഞ്ഞു.
മോനെ നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ? ആ കന്യാസ്ത്രീകൾ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബ്‌ളം (പ്രളയം)? നടക്കുമ്പോൾ അത് (കന്യാസ്ത്രീകളുടെ സമരം) പൊതുവികാരമാണോ. നിങ്ങൾക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം - മോഹൻലാൽ ചോദിച്ചു. ദേശീയ തലത്തിൽ വിവാദമായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയെ നിസരവൽക്കരിച്ച് പ്രതികരിച്ച മോഹൻലാലിന്റെ പ്രസ്താവനയാണ് ഇപ്പോൾ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
സ്ത്രീ വിരുദ്ധമായ നിലപാടുകൾ മോഹൻലാൽ ആവർത്തിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ ഉടലെടുത്ത ചർച്ചകൾ. ഇരയെ പരിഹസിച്ച് നടത്തുന്ന പ്രതികരണവും കുറ്റാരോപിതരെ ചേർത്ത് നിർത്തുന്ന സോഫ്റ്റ് കോർണർ രീതിയുമാണ് മോഹൻലാലിന്റേതെന്നാണ് ആരോപണം ഉയരുന്നത്. മുൻപ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ആരോപണ വിധേയനായ ദിലീപിനെ ന്യായീകരിച്ചും മോഹൻലാൽ രംഗത്തെത്തിയിരുന്നു.
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി വരെ മോഹൻലാലിനെതിരെ ആരോപണം ഉയരാൻ അവസരം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കന്യാസ്ത്രീകളുടെ സമരത്തെ നിസാരവൽക്കരിക്കുന്ന പരാമർശം മോഹൻ ലാൽ നടത്തിയത്. കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ അർപ്പിച്ച് താരസംഘടനയിലെ സ്ത്രീകൂട്ടായ്മയായ വുമൺ ഇൻ കളക്ടീവ് രംഗത്തെത്തിയിരുന്നു. എന്നാൽ അമ്മയുടെ പ്രസിഡന്റ് പദവി അലങ്കരിക്കുന്ന മോഹൻലാൽ നടത്തിയത് അപക്വമായ നടപടിയെന്നാണ് വിലയിരുത്തൽ വരുന്നത്.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തിൽ ആക്ടിവസ്റ്റുകളും, സാമൂഹിക പ്രവർത്തകരും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് അഭിപ്രായം ചോദിച്ച മോഹൻലാൽ മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ചത്. മോഹൻലാൽ നടത്തുന്നത് വേട്ടക്കാരനെ സംരക്ഷിക്കുന്ന നയമാണെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്.
ഈ പ്രസ്താവനയ്ക്ക് ചുവട് പിടിച്ച് ചർച്ച കൊഴുക്കുന്നത്. എന്നാൽ പ്രളയകെടുതിയിൽ സഹായരംഗത്ത് നിൽക്കുമ്പോൾ താരത്തിൽ നിന്ന് വടി കൊടുത്ത് അടി വാങ്ങുകയാണ് മാധ്യമങ്ങൾ നടത്തിയതെന്ന് മറുവിഭാഗം ആരോപിക്കുന്നത്. എന്നാൽ മോഹൻലാൽ സംഘി തീരുമാനമാണ് നടപ്പിലാക്കുന്നതെന്ന് ആരോപിച്ച സോഷ്യൽ മീഡിയയിൽ വിവാദം കത്തുകയാണ്.