- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയായി സൗദിയിലെ മൊബൈൽഫോൺ ഷോപ്പുകൾ സ്വദേശിവത്കരിക്കുന്നു; ആറ് മാസത്തിനുള്ള സ്വദേശിവത്കരണം നടപ്പിലാക്കാൻ തൊഴിൽ മന്ത്രാലയ ഉത്തരവ്
സൗദി അറേബ്യയിലെ മലയാളികളടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയായി മൊബൈൽഫോൺ ഷോപ്പുകൾ സ്വദേശിവത്കരിക്കാൻ ഉത്തരവിട്ടു. ആറു മാസത്തിനകം പൂർണമായും സ്വദേശിവത്ക്കരണം പൂർത്തിയാക്കണമെന്നാണ് തൊഴിൽ വകുപ്പ് മന്ത്രി ഡോ. മുഫറജ് അൽഹഖ്ബാനിയുടെ ഉത്തരവ്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മൊബൈൽ ഫോൺ വിൽപന, മെയിന്റനൻസ് ഷോപ്പുകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തുന്നത്. സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന് മാർച്ച് പത്ത് മുതൽ ആറ് മാസം സാവകാശം അനുവദിച്ച് തൊഴിൽ വകുപ്പ് മന്ത്രി ഡോ. മുഫറജ് അൽഹഖ്ബാനി ഉത്തരവിട്ടു. ജൂൺ ആറോടെ 50 ശതമാനവും സെപ്റ്റംബർ രണ്ടോടെ 100 ശതമാനം സ്വദേശിവൽക്കരണവും നടപ്പാക്കിയിരിക്കണമെന്നാണ് ഉത്തരവ്. വാണിജ്യ, വ്യവസായ, മുനിസിപ്പൽ, ടെലികോം, ഐ.ടി മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് മൊബൈൽ ഫോൺ വിൽപന, മെയിന്റനൻസ് മേഖലയിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയ പരിധിക്കുള്ളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ നടപ
സൗദി അറേബ്യയിലെ മലയാളികളടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയായി മൊബൈൽഫോൺ ഷോപ്പുകൾ സ്വദേശിവത്കരിക്കാൻ ഉത്തരവിട്ടു. ആറു മാസത്തിനകം പൂർണമായും സ്വദേശിവത്ക്കരണം പൂർത്തിയാക്കണമെന്നാണ് തൊഴിൽ വകുപ്പ് മന്ത്രി ഡോ. മുഫറജ് അൽഹഖ്ബാനിയുടെ ഉത്തരവ്.
സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മൊബൈൽ ഫോൺ വിൽപന, മെയിന്റനൻസ് ഷോപ്പുകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തുന്നത്. സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന് മാർച്ച് പത്ത് മുതൽ ആറ് മാസം സാവകാശം അനുവദിച്ച് തൊഴിൽ വകുപ്പ് മന്ത്രി ഡോ. മുഫറജ് അൽഹഖ്ബാനി ഉത്തരവിട്ടു. ജൂൺ ആറോടെ 50 ശതമാനവും സെപ്റ്റംബർ രണ്ടോടെ 100 ശതമാനം സ്വദേശിവൽക്കരണവും നടപ്പാക്കിയിരിക്കണമെന്നാണ് ഉത്തരവ്.
വാണിജ്യ, വ്യവസായ, മുനിസിപ്പൽ, ടെലികോം, ഐ.ടി മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് മൊബൈൽ ഫോൺ വിൽപന, മെയിന്റനൻസ് മേഖലയിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയ പരിധിക്കുള്ളിൽ സമ്പൂർണ
സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ നടപടിയെടുക്കും. മൊബൈൽ ഫോൺ കടകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കെതിരെ ഇഖാമ, തൊഴിൽ നിയമം, ബിനാമി
ബിസിനസ് വിരുദ്ധ നിയമം എന്നിവ അനുസരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഈ മേഖലയിലുള്ളവരിൽ 90 ശതമാനവും ഇന്ത്യക്കാരാണ്. ഇതിൽ ഭൂരിഭാഗവും മലയാളികളുമാണ്. നിയമം പ്രാബല്യത്തിലാവുന്നത് മലയാളികളെ കടുത്ത തൊഴിൽ പ്രതിസന്ധിയിലാക്കും.