- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാർത്ഥനാ സമയത്തു പള്ളിക്കരികിലെത്തും; വിശ്വാസികൾ മാറ്റിവച്ചിരിക്കുന്ന മൊബൈൽ ഫോണും പണവുമടങ്ങിയ ബാഗുകൾ കൈക്കലാക്കി മുങ്ങും; പള്ളികൾ കേന്ദ്രീകരിച്ചു മോഷണം പതിവാക്കിയ യുവാവു പിടിയിലായതു വാഹനപരിശോധനയ്ക്കിടെ
പെരിന്തൽമണ്ണ: പള്ളികളിൽ നിന്നും മൊബൈൽ ഫോണും പണവും മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. പൊന്നാനി മരക്കടവ് ആശുപത്രി റോഡിലെ പുത്തൻ പുരയിൽ അഷറഫി(38)നെയാണ് വാഹന പരിശോധക്കിടെ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസം 22ന് യു.കെ പടി ജുമാ മസ്ജിദിൽ അസർ നമസ്‌കരിക്കാൻ കയറിയ ആനക്കയം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ഈ സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പൊലീസിന്റെ വലയിലായത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഇയാൾ പതിവായി മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം തിരൂരിൽ നിന്നും മോഷ്ടിച്ച മോട്ടോർ ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ഡി.വൈ.എസ്‌പി എംപി മോഹനചന്ദ്രൻ, സി.ഐ സാജു കെ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. അഷറഫിന്റെ മോഷണ രീതികൾ ഇങ്ങനെയാണ്: ഉച്ചയ്ക്കു ശേഷം പ്രതി വീട്ടിൽ നിന്നും ബൈക്കിൽ മോഷണത്തിനായി ഇറങ്ങും. മോഷണത്തിന് അനുയോജ്യമായ പള്ളികൾ നീരീക്ഷിച്ച് ഒടുവിൽ തെരഞ്ഞെടുക്കുന്ന പള്ളിയുടെ പരിസരത്ത് നേരത്തെ നിലയുറപ്പിക്കും. അസർ, മ
പെരിന്തൽമണ്ണ: പള്ളികളിൽ നിന്നും മൊബൈൽ ഫോണും പണവും മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. പൊന്നാനി മരക്കടവ് ആശുപത്രി റോഡിലെ പുത്തൻ പുരയിൽ അഷറഫി(38)നെയാണ് വാഹന പരിശോധക്കിടെ പൊലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ മാസം 22ന് യു.കെ പടി ജുമാ മസ്ജിദിൽ അസർ നമസ്‌കരിക്കാൻ കയറിയ ആനക്കയം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ഈ സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പൊലീസിന്റെ വലയിലായത്.
പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഇയാൾ പതിവായി മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം തിരൂരിൽ നിന്നും മോഷ്ടിച്ച മോട്ടോർ ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ഡി.വൈ.എസ്‌പി എംപി മോഹനചന്ദ്രൻ, സി.ഐ സാജു കെ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.
അഷറഫിന്റെ മോഷണ രീതികൾ ഇങ്ങനെയാണ്: ഉച്ചയ്ക്കു ശേഷം പ്രതി വീട്ടിൽ നിന്നും ബൈക്കിൽ മോഷണത്തിനായി ഇറങ്ങും. മോഷണത്തിന് അനുയോജ്യമായ പള്ളികൾ നീരീക്ഷിച്ച് ഒടുവിൽ തെരഞ്ഞെടുക്കുന്ന പള്ളിയുടെ പരിസരത്ത് നേരത്തെ നിലയുറപ്പിക്കും. അസർ, മഗരിബ് നസമസ്‌കാര സമയത്താണ് മോഷണം. എല്ലാവരും പള്ളിയിൽ കയറും വരെ പരിസരത്ത് ചുറ്റിപ്പറ്റി നിന്ന ശേഷം പള്ളിയിൽ കയറും. ഇതിനോടകം നോട്ടമിടുന്ന മൊബൈലോ ബാഗുകുളോ പേഴ്സോ അതിവിദഗ്ദമായി മോഷ്ടിച്ച് സ്ഥലം വിടും. നമസ്‌കാരം കഴിഞ്ഞാൽ വച്ചസ്ഥലത്ത് സാധനങ്ങൾ കാണാതാകുമ്പോൾ മാത്രമാണ് മോഷണ വിവരം പള്ളിയിലുള്ളവർ അറിയുക. ഇത്തരത്തിൽ മോഷണം നടത്തിയ സംഭവത്തിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഇയാൾക്കെതിരെ പാരതികളുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.