- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം; കുവൈത്തിൽ നടപടി കർശനമാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങിനിടയിൽ മൊബൈൽ ഉപയോഗിക്കുന്നവരെ പിടികൂടാൻ പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ചു. ഗതാഗത നിയമം പാലിക്കാത്തവരെ കണ്ടത്തെുന്നതിനുള്ള പരിശോധനക്കൊപ്പം നിലവിൽ റോഡപകടങ്ങൾക്ക് കൂടുതൽ കാരണമാവുന്നതെന്ന് കണ്ടത്തെിയ ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവക്കെതിരെയാ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങിനിടയിൽ മൊബൈൽ ഉപയോഗിക്കുന്നവരെ പിടികൂടാൻ പ്രത്യേക പരിശോധന നടത്താൻ തീരുമാനിച്ചു. ഗതാഗത നിയമം പാലിക്കാത്തവരെ കണ്ടത്തെുന്നതിനുള്ള പരിശോധനക്കൊപ്പം നിലവിൽ റോഡപകടങ്ങൾക്ക് കൂടുതൽ കാരണമാവുന്നതെന്ന് കണ്ടത്തെിയ ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവക്കെതിരെയാണ് അധികൃതർ കർശന നടപടിക്കൊരുങ്ങുന്നുത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കിൽ ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള വാഹനമോടിക്കലുമാണ് രാജ്യത്ത് നടന്ന കൂടുതൽ വാഹനാപകടങ്ങൾക്കും കാരണമായത് എന്നാണ് കണ്ടെത്തിയിരുന്നു.
അമിതവേഗം, റെഡ് സിഗ്‌നൽ കട്ട് ചെയ്യൽ പോലുള്ള ട്രാഫിക് നിയമലംഘനങ്ങൾ ശക്തമായ നടപടിയിലൂടെ കുറക്കാൻ സാധിച്ചെങ്കിലും മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കലും ആവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്.